Kerala

    • ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിനെ മോചിപ്പിക്കാന്‍ ഉത്തരവിറങ്ങി, അനുമതി നല്‍കി ഗവര്‍ണര്‍

      തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഷെറിന്‍ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ജയിലിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിന്‍. 2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. റിമാന്‍ഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മര്‍ദിച്ചകേസില്‍ ഷെറിന്‍ പ്രതിയായതും പ്രതികൂലമായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ പട്ടിക അംഗീകരിച്ചു. ഷെറിന്‍ ഉള്‍പ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

      Read More »
    • ‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’

      കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടല്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. കോഴിക്കോട് മര്‍ക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാന്‍ യെമനിലെ കോടതിക്ക് അനുവാദമില്ലെന്ന് കാന്തപുരം പറഞ്ഞു. ”വീട്ടുകാര്‍ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്ലാം വര്‍ഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങള്‍ക്കു നന്മ ചെയ്യാന്‍ ശ്രമിക്കലും നമ്മുടെ കര്‍ത്തവ്യമാണ് എന്ന നിലയ്ക്കാണ് വിഷയത്തില്‍ ഇടപെട്ടത്” കാന്തപുരം വ്യക്തമാക്കി. ചൊവ്വ രാവിലെ യെമന്‍ സമയം പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചത്. അതില്‍ പങ്കെടുക്കാന്‍ യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം യെമന്‍ ശൂറാ കൗണ്‍സിലിലെ…

      Read More »
    • മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും രാജിവയ്ക്കണം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ കത്ത്; ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; പ്രതികരിക്കാതെ നേതാക്കള്‍

      തിരുവനന്തപുരം: എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ തോമസ് കെ.തോമസും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും കത്തില്‍ പറയുന്നു. തോമസ് കെ.തോമസ് തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രഫുല്‍ പട്ടേലിന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ചാണ് 2021ല്‍ എംഎല്‍എ ആയതെന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വര്‍ഷത്തേക്ക് താങ്കളെ വിലക്കുന്നതായും, എംഎല്‍എ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കില്‍ അയോഗ്യനാക്കുമെന്നും നാലിന് അയച്ച കത്തില്‍ പറയുന്നു. ഇതേ കാര്യങ്ങളാണ് ശശീന്ദ്രനോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപി പിളര്‍ന്ന് ശരദ്പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക്…

      Read More »
    • നിമിഷ പ്രിയയുടെ മോചനം; ഹുദൈദ സ്‌റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുന്ന യോഗം ഉടന്‍; കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ; ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

      ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനില്‍ ചേരുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ ഇന്നു പുനരാരംഭിക്കും. കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിര്‍ണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മര്‍ക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമന്‍ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. 16ന്…

      Read More »
    • ഓടിക്കളിച്ച വിദ്യാലയ അങ്കണത്തില്‍ എമിലീനയെയും ആല്‍ഫ്രഡിനെയും അവസാനമായി അവര്‍ കണ്ടു; വിതുമ്പലടക്കി കൂട്ടുകാരും അധ്യാപകരും; കാറില്‍ തീപടര്‍ന്നു വെന്തുമരിച്ച കുഞ്ഞുങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി

      ചിറ്റൂര്‍: അത്തിക്കോട് പൂളക്കാട്ടില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം കെവിഎം ഹൈസ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. കളിചിരികള്‍ നിറഞ്ഞ മുറ്റത്ത് ചേതനയറ്റ ശരീരം കൊണ്ടുവന്നതോടെ അധ്യാപകരും സഹപാഠികളും സ്ത്രീകളുമടക്കമുള്ളവര്‍ നിയന്ത്രണംവിട്ടു വിതുമ്പി. അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ (4), ആല്‍ഫ്രഡ് മാര്‍ട്ടിന്‍ (6), എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ആംബുലന്‍സുകളിലാണു മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചത്. രാവിലെ എട്ടുമുതല്‍ നാട്ടുകാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ എത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും നൂറുകണക്കിനു പൊതുജനങ്ങളും പൂക്കള്‍ അര്‍പ്പിച്ചു. പത്തരയോടെ ചിറ്റൂര്‍ ഹോളിഫാമിലി പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി എത്തിച്ചു. ഇന്നു വൈകുന്നേരം മൂന്നിനു അട്ടപ്പാടി താവണത്ത് വിവിധ സ്ഥലങ്ങളിലെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കരിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം…

      Read More »
    • രാവിലെ തന്നെ ഫിറ്റ്: 3 ബസ് ഡ്രൈവര്‍മാര്‍ക്ക് ‘ചെക്ക്’; കൊച്ചിയില്‍ വാഹനപരിശോധന ഹിറ്റ്

      കൊച്ചി: നഗരത്തില്‍ അതിരാവിലെ മദ്യ ലഹരിയില്‍ ബസ് ഓടിച്ച 3 ഡ്രൈവര്‍മാര്‍ പിടിയില്‍. ഇടപ്പള്ളി ചേരാനല്ലൂര്‍, തേവരകലൂര്‍, തോപ്പുംപടികലൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസുകളില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇന്നലെ രാവിലെ 8.30നാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ട്രാഫിക് പൊലീസും ചേര്‍ന്നു വിവിധ സ്‌ക്വാഡുകളായി പരിശോധനക്കിറങ്ങിയത്. നിറയെ യാത്രക്കാരുള്ള ബസുകളാണ് മദ്യ ലഹരിയില്‍ ഡ്രൈവര്‍മാര്‍ ഓടിച്ചിരുന്നത്. പകരം ഡ്രൈവര്‍മാരെ നിയോഗിച്ചാണ് ഈ ബസുകള്‍ സര്‍വീസ് തുടര്‍ന്നത്. 2 ബസുകളിലെ യൂണിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 3 ബസുകളില്‍ ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ഒരു ബസും കസ്റ്റഡിയിലെടുത്തു. കലൂര്‍, ഇടപ്പള്ളി, ഹൈക്കോടതി ജംക്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ എണ്‍പതോളം ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. 18 ബസുകളില്‍ പോരായ്മ കണ്ടെത്തി. പല കുറ്റങ്ങള്‍ക്കായി വിവിധ…

      Read More »
    • മികച്ച പ്രതിഛായ, അഴിമതിക്കെതിരേ ശക്തമായ നിലപാട്; സിപിഐ സമ്മേളനവേദി വിട്ടതിനു പിന്നാലെ സി.സി. മുകുന്ദനെ ബിജെപിയിലേക്ക് ക്ഷണിച്ചത് രാജീവ് ചന്ദ്രശേഖര്‍; നാട്ടിക എംഎല്‍എ പദവി വാഗ്ദാനം; പി.എ. പണം തട്ടിയതിന് തെളിവു പുറത്തുവിട്ട് എംഎല്‍എ; സിപിഐ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍

      തൃശൂര്‍: ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പ ിന്നാലെ പ്രതിഷേധമുയര്‍ത്തി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ നേതാവ് സി.സി. മുകുന്ദന്‍ എം.എല്‍.എ യെ വലവീശി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇട പെട്ടത്. നാട്ടിക സീറ്റ് തന്നെയാണ് ആദ്യ വാഗ്ദാനം. ഇന്നലെ തൃശൂര്‍ ജില്ലയിലെ പ ാര്‍ട്ടി നേതൃത്വവുമായി ബന്ധ പ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ തന്നെ മുകുന്ദനുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദേശവും നല്‍കി. കോണ്‍ ഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചെന്ന് സി.സി. മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മറ്റുചിന്തകളി ലേക്ക് പോവുമെന്ന് മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കള്ളയൊപ്പിട്ടു പിഎ പണം തട്ടിയതിന്റെ തെളിവുകളും മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ഥ ഒപ്പും പി.എ. ഇട്ട ഒപ്പും തമ്മില്‍ താരതമ്യം ചെയ്താണ് വിവരം പുറത്തുവിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്കെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യ ക്ഷന്‍ എം.എ കൃഷ്ണനുണ്ണിയടക്കമുള്ള എഴുത്തച്ഛന്‍ സമാജം നേതാക്കള്‍ ബി.ജെ.പി വിട്ട് വീണ്ടും…

      Read More »
    • ആരോഗ്യ കേന്ദ്രത്തിന് ആരോഗ്യം പോര! മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ജനല്‍ തകര്‍ന്നുവീണു; 2 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

      മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നു വീണു 2 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കു പരുക്കേറ്റു. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് തലയ്ക്കു പരുക്കേറ്റത്. ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഡിമന്‍സ്‌ട്രേഷന്‍ ഹാളിലെ ഇരുമ്പ് ജനല്‍ ആണ് തിങ്കളാഴ്ച വൈകിട്ട് 3.45ന് ക്ലാസ് മുറിയിലേക്കു നിലം പൊത്തിയത്. കോളജ് നിലവില്‍ വരുന്നതിനു മുന്‍പ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി നിര്‍മിച്ചതായിരുന്നു ഈ കെട്ടിടം. ഇത് പിന്നീട് മെഡിക്കല്‍ കോളജിനു വേണ്ടി കൈമാറുകയായിരുന്നു. നഴ്‌സിങ് കോളജിനു സ്വന്തം കെട്ടിടം ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് ക്ലാസ് ആയി ഉപയോഗിക്കുന്നത്. തിങ്കളാഴ്ച തിയറി ക്ലാസിനു ശേഷം ലാബ് സമയത്തായിരുന്നു അപകടം. 10 വിദ്യാര്‍ഥികള്‍ ലാബില്‍ പോയ സമയം മറ്റു വിദ്യാര്‍ഥികള്‍ ഹാളില്‍ ഇരിക്കുകയായിരുന്നു. ഈ സമയം…

      Read More »
    • വികസന നേട്ടങ്ങളുടെ നേർക്കാഴ്ചയായ ‘തദ്ദേശനേട്ടം @ 2025’ ട്രെയ്ലർ റിലീസ് ചെയ്തു

      ഒരു ഗ്രാമത്തിൻറെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യൽ മീഡിയ വീഡിയോ പ്രോഗ്രാമായ ‘തദ്ദേശനേട്ടം @ 2025’ന്റെ ട്രെയ്ലർ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ആർ.രജിത റിലീസ് ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ . വിവിധ സാമൂഹ്യ- രാഷ്ടീയ-സാംസ്കാരിക- കലാ- സിനിമരംഗത്തെ പ്രമുഖരും , പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ ടെയ്ലർ റിലീസിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്തിൻറെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുമാണ് ഈ വീഡിയോയിൽ ചിത്രീകരിക്കുന്നത്. പി ആർ മീഡിയയുടെ ബാനറിൽ മാധ്യമ പ്രവർത്തകനും സിനിമാ പി ആർ ഒ യുമായ പി ആർ സുമേരനാണ് ‘തദ്ദേശനേട്ടം @ 2025’ ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം പി.കെ നിസാർ , സഹ നിർമ്മാണം – മായ പി.എം. നിയമ സഹായം – അഡ്വ.മഞ്ചേരി സുന്ദർരാജ് .ക്യാമറ- ടി…

      Read More »
    • സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സര്‍വകലാശലകളെ ഇനിയും കലുഷിതമാക്കരുത്; നിയമപരമായി പ്രവര്‍ത്തിക്കാന്‍ വിസിയും ഗവര്‍ണറും തയാറാകണം; കോടതി പറഞ്ഞുവിട്ടവര്‍ ഗൂഢ താത്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍; കോടതി വിധിക്കു പിന്നാലെ പ്രസ്താവനയുമായി സിപിഎം

      തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ്‌ ചാൻസലർമാരും നടത്തുന്നത്‌ ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളുമാണെന്ന്‌ ഹൈക്കൊടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ്‌ ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി പൂർണമായും നിയമവിരുദ്ധ നടപടിയാണെന്നാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുള്ളത്‌. സമാനമായ ഒട്ടേറെ വിധികൾ കാറ്റി പറത്തിയാണ്‌ ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തിയത്‌ എന്നതും വസ്തുതയാണ്‌. താൽകാലിക വിസി നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന്‌ ഒരിക്കൽ കൂടി കോടതി പറഞ്ഞിരിക്കുന്നു. ആർഎസ്‌എസിന്‌ സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ നടത്തുന്ന കയ്യേറ്റങ്ങൾ മാത്രമായേ ചാൻസലർ എന്ന അധികാരമുപയോഗിച്ച്‌ താൽകാലിക വൈസ്‌ ചാൻസലർമാരെ കയറൂരിവിട്ടുള്ള പ്രവർത്തനങ്ങളെ കാണാനാകൂ. ചട്ട വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും ഞങ്ങൾ നേരിടുമെന്ന്‌ പറയുന്നത്‌ അക്കാദമിക മേഖലയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ്‌. സംസ്ഥാന സർക്കാർ ഫണ്ട്‌ നൽകുന്ന സർവകലാശാലകളിൽ നിയമപരമായി തന്നെ അർപ്പിതമായ അധികാരം…

      Read More »
    Back to top button
    error: