Kerala

    • ട്രോളുകള്‍ക്കും ആതിഥേയത്വത്തിനും നന്ദി; തകരാര്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം ഉടന്‍ മടങ്ങും

      തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. ഇതിനായി ബ്രിട്ടീഷ് നാവിക സേന മേധാവിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും…

      Read More »
    • ക്രെഡിറ്റടിക്കാന്‍ തിരക്കുവേണ്ട! ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തില്‍ എതിര്‍പ്പുമായി തലാലിന്റെ സേഹാദരന്‍

      സനാ(യെമന്‍): നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ചര്‍ച്ചകള്‍ തുടരും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്. കുടുംബവുമായി ദിയാധനം, മാപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ്…

      Read More »
    • സമ്മര്‍ദങ്ങളും മധ്യസ്ഥ- അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല; വധശിക്ഷയില്‍ ഉറച്ചു നില്‍ക്കുന്നു; നിലപാട് വ്യക്തമാക്കി തലാലിന്റെ കുടുംബാംഗം; ‘കേസിന്റെ തുടക്കം മുതല്‍ പലരും രഹസ്യമായി സമീപിച്ചു; നിരവധി ഓഫറുകള്‍ വന്നു; ഞങ്ങളുടെ ആവശ്യം സുവ്യക്തം’

      സനാ: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങളും മധ്യസ്ഥശ്രമങ്ങളും അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാലിന്റെ കുടുബം വ്യക്തമാക്കി. നിമിഷ പ്രിയയക്ക് മാപ്പ് ലഭ്യമാക്കാന്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെയും അനുരഞ്ജന ശ്രമങ്ങളെയും കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകളും നടക്കുന്ന ശ്രമങ്ങളും പുതിയ കാര്യമല്ലെന്നും ഇത് അപ്രതീക്ഷിതവുമല്ലെന്നും തലാലിന്റെ കുടംബാംഗം അബ്ദുല്‍ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതായി ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇക്കാര്യത്തില്‍ രഹസ്യ ശ്രമങ്ങളുണ്ടായിരുന്നു. കുടുംബത്തിനു മേല്‍ വലിയ തോതില്‍ സമ്മര്‍ദങ്ങളുണ്ടായി. നിരവധി പേര്‍ മധ്യസ്ഥശ്രമങ്ങളുമായി സമീപിച്ചു. ഇതില്‍ ചിലത് പരസ്യമായിരുന്നു. ഇതേ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വാഭാവികവും പ്രതീക്ഷിക്കപ്പെടുന്നതുമാണ്. ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ഥത്തില്‍, പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം നിരവധി ഓഫറുകള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ…

      Read More »
    • നിമിഷ പ്രിയയുടെ വധശിക്ഷ; മാപ്പ് നല്‍കില്ലെന്നു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍; ദയാധനം വേണ്ടെന്നും നടന്നതു ക്രൂരമായ കൊലപാതകമെന്നു പറഞ്ഞതായും വിവരം; മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു

      കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. ദിയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്തഘട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകള്‍ നിമിഷ വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. അതേസമയം, ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ പ്രതികരണവും പുറത്തുവന്നു. മാപ്പ് നല്‍കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തേതന്നെ വ്യക്തമായതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക ദീപ ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാവര്‍ക്കും ഇതറിയാമായിരുന്നു. ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം…

      Read More »
    • നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടല്‍: ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധം

      കോഴിക്കോട്: യെമനിലെ ഉദ്യോഗസ്ഥരുമായും നിമിഷപ്രിയ കൊലപ്പെടുത്തിയ വ്യക്തിയുടെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഷെയ്ഖ് ഹബീബ് ഉമന്‍ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ സ്ഥിരം സന്ദര്‍ശകനും കൂടിയാണ് അദ്ദേഹം. സൂഫി ക്രമത്തിലെ ബാ അലവി താരിഖയിലെ പ്രമുഖനായ ഹബീബ് ഉമര്‍ യെമിനെ ഒരു മതസ്ഥാപനമായ ദാര്‍ അല്‍-മുസ്തഫയുടെ സ്ഥാപകനാണ്. രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകുന്നതിന് മുമ്പ് കേരളത്തില്‍ നിന്നുള്ള പലരും ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു. ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും യുഎസ്എയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയും തയ്യാറാക്കിയ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലീങ്ങളുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. യമനിലെ മിക്ക വിഭാഗങ്ങളിലും ഹബീബ് ഉമറിന് സ്വാധീനമുള്ളതായി അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ പറയുന്നു. കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ സഹായിച്ചതും യമനിലെ ഈ സ്വാധീനം തന്നെയാണ്. മലപ്പുറത്തെ നോളജ് സിറ്റിയിലെ പള്ളിയുടേയും മദീന്‍ സാദത്ത് അക്കാദമിയുടേയും ഉദ്ഘാടനത്തിന് ഹബീബ് ഉമര്‍ എത്തിയിരുന്നു.…

      Read More »
    • ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി

      സനാ: നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ യെമനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരുമടക്കം പരാജയപ്പെട്ടിടത്ത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിജയിച്ചതിനു പിന്നാലെ ഇസ്ലാമിലെ സൗമ്യ മുഖത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘ഉസ്താദി’നെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു. കാന്തപുരത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച ചാണ്ടി ഉമ്മനെയും രാഷ്ട്രീയഭേദമില്ലാതെ ഏവരും അഭിനന്ദിച്ചു. നിമിഷപ്രിയ ഇപ്പോള്‍ ഉള്ളത് വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ്. നിമിഷയുടെ വധശിക്ഷ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടുമില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ജിബൗട്ടിയിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീകരിച്ച രാജ്യങ്ങളാണ്. എന്നല്‍, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍…

      Read More »
    • ദുരന്ത നിവാരണത്തിന് സംസ്ഥാനതല സന്നദ്ധസേന പരിശീലനം അത്യാവശ്യം: ആഗോള വിദഗ്ദ്ധരുടെ ശില്പശാല

      കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ‘സെർച്ച് ആൻഡ് റെസ്ക്യൂ (SAR) മെഡിസിൻ’ എന്ന പ്രത്യേക മേഖലയിൽ സംസ്ഥാനതല സന്നദ്ധസേനയ്ക്ക് പരിശീലനം നൽകുന്നു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന ഉന്നതതല പരിശീലന ശിൽപശാലയോടെ ഈ സംരംഭത്തിന് തുടക്കമായി. 14 ജില്ലകളിൽ നിന്നുള്ള 50-ൽ അധികം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകർ ശിൽപശാലയിൽ പങ്കെടുത്തു. എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, യുകെ ആസ്ഥാനമായുള്ള പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ, യുഎഇയിൽ നിന്നുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി (കെഎസ്ഡിഎംഎ) സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാനത്ത് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്ത പ്രതികരണത്തിന്റെ നട്ടെല്ലായ സിവിൽ ഡിഫൻസ്, ആപ്ദാ മിത്ര സന്നദ്ധ ഗ്രൂപ്പുകളിൽ നിന്നാണ് പങ്കാളികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ദുരന്തനിവാരണത്തിൽ ‘സെർച്ച് ആൻഡ് റെസ്ക്യൂ മെഡിസിൻ’ ഒരു പുതിയ മന്ത്രമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന്റെ മാനേജിംഗ് ഡയറക്ടർ നാസർ കിളിയമണ്ണിൽ പറഞ്ഞു. കെഎസ്ഡിഎംഎയുമായി…

      Read More »
    • ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി- മന്ത്രി വി ശിവൻകുട്ടി

      കണ്ണൂർ: സ്കൂൾ സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ​ഗവർണർ മാറിനിൽക്കണം. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിൽ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടതെന്നും മന്ത്രി വിമർശിച്ചു. അതുപോലെ സ്‌കൂളുകളിൽ കാല് കഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും. ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ സർവ്വീസ്…

      Read More »
    • കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന വാശിയിൽ നിധീഷ്, ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കും!! അവരെ ജനിച്ച മണ്ണിൽ സംസ്‌കരിക്കണം, അത് നിധീഷിന്റെ വീട്ടിലായാലും കുഴപ്പമില്ല, ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം- ഷൈലജ

      ദുബായ്: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് എത്രയും പെട്ടെന്നു ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ, രണ്ടുപേരുടെയും മൃതദേഹം നാട്ടിൽകൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതിനായി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു ഇടപെടണമെന്നും അവർ പറഞ്ഞു. തന്റെ കുഞ്ഞിന്റെ മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടിൽ സംസ്‌കരിക്കണം. ഒന്നുകിൽ നിധീഷിന്റെ വീട്ടിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടിൽ നിധീഷിന്റെ വീട്ടിൽ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടിൽ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണിൽ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു. ജൂലായ് എട്ടിന് രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി…

      Read More »
    • വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത് ചാണ്ടി ഉമ്മൻ, ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുന്നു, ഇസ്ലാം മനുഷ്യത്വത്തിന് പ്രധാന്യം കൽപ്പിക്കുന്ന മതം- കാന്തപുരം

      കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നിമിഷയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടുതുടങ്ങിയത്. പിന്നാലെ ഉമ്മൻ ചാണ്ടിയും ഭാര്യവും മകനും ​ഗവർണറെ കണ്ട് നിമിഷയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആണെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. അദ്ദേഹം രം​ഗത്തിറങ്ങിയതോടെ അപ്രാപ്യമെന്ന് കരുതിയ നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴിയാണ് തുറക്കപ്പെട്ടത്. ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചതെന്നും യെമെനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ടുവന്നതെന്നും കാന്തപുരം പറഞ്ഞു. അതുപോലെ നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളും അതിന്റെ നിലവിലെ സ്ഥിതിയും കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത്…

      Read More »
    Back to top button
    error: