മികച്ച പ്രതിഛായ, അഴിമതിക്കെതിരേ ശക്തമായ നിലപാട്; സിപിഐ സമ്മേളനവേദി വിട്ടതിനു പിന്നാലെ സി.സി. മുകുന്ദനെ ബിജെപിയിലേക്ക് ക്ഷണിച്ചത് രാജീവ് ചന്ദ്രശേഖര്‍; നാട്ടിക എംഎല്‍എ പദവി വാഗ്ദാനം; പി.എ. പണം തട്ടിയതിന് തെളിവു പുറത്തുവിട്ട് എംഎല്‍എ; സിപിഐ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍

തൃശൂര്‍: ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പ ിന്നാലെ പ്രതിഷേധമുയര്‍ത്തി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ നേതാവ് സി.സി. മുകുന്ദന്‍ എം.എല്‍.എ യെ വലവീശി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇട പെട്ടത്. നാട്ടിക സീറ്റ് തന്നെയാണ് ആദ്യ വാഗ്ദാനം.
ഇന്നലെ തൃശൂര്‍ ജില്ലയിലെ പ ാര്‍ട്ടി നേതൃത്വവുമായി ബന്ധ പ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ തന്നെ മുകുന്ദനുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദേശവും നല്‍കി. കോണ്‍ ഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചെന്ന് സി.സി. മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മറ്റുചിന്തകളി ലേക്ക് പോവുമെന്ന് മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കള്ളയൊപ്പിട്ടു പിഎ പണം തട്ടിയതിന്റെ തെളിവുകളും മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ഥ ഒപ്പും പി.എ. ഇട്ട ഒപ്പും തമ്മില്‍ താരതമ്യം ചെയ്താണ് വിവരം പുറത്തുവിട്ടത്.
ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്കെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യ ക്ഷന്‍ എം.എ കൃഷ്ണനുണ്ണിയടക്കമുള്ള എഴുത്തച്ഛന്‍ സമാജം നേതാക്കള്‍ ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. സംസ്ഥാനത്താകെ കോണ്‍ഗ്രസ്-സി.പി.എമ്മിനോടും ചേര്‍ന്ന് നില്‍ക്കുന്നവരെ അടര്‍ത്തിയെടുക്കാന്‍ പണിയെടുക്കുമ്പോള്‍ പാര്‍ട്ടിയില്‍നിന്നു പോകുന്നതു ക്ഷീണമുണ്ടാക്കിയെന്നാണു വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ അവഗണന നേരിട്ടെന്നാണ് എം.എ. കൃഷ്ണനുണ്ണി അടക്കമുള്ളവര്‍ ബി.ജെ.പി വിടുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞത്. പുനസംഘടനയിലടക്കം ഇവരെ പരിഗണിച്ചില്ല. ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിനെ ബന്ധപ്പെട്ട് അതിരൂക്ഷമായി രാജീവ് ചന്ദ്ര ശേഖര്‍ വിമര്‍ശിച്ചു. വ്യക്തികളെന്ന നിലയിലല്ല, പ്രബലമായ സമുദായ സംഘടനാ നേതാക്ക ളാണ് പോയത്. ഇത് ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഇതിന് പരിഹാരമായി കഴിഞ്ഞയാഴ്ച്ച അമിത്ഷായില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച മുന്‍ കെ.പി.സി.സി സെക്രട്ടറി എന്‍.കെ.സുധീറിനെ പാര്‍ട്ടി ഓ ഫീസിലെത്തിച്ച് സ്വീകരണം നല്‍കി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സ്റ്റാഫിന്റെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുക യും മികച്ച പ്രതിഛായയുള്ള യാളുമാണ് സി.സി മുകുന്ദന്‍. ഇതാണ് അതിവേഗത്തില്‍ ബിജെപിയിലെത്തിക്കാനുള്ള നീക്കത്തിനു പിന്നില്‍. ‘പലരും ക്ഷണിച്ചു. എന്നെ സംബന്ധിച്ച് നിങ്ങള്‍ ക്ഷണിക്കേണ്ട തില്ലെന്നാണ് ഞാന്‍ പറഞ്ഞത്. സാഹചര്യം വരുമ്പോ, അപ്പോള്‍ ആലോചിക്കാം. അങ്ങനെ ഒരു സാഹചര്യം വരില്ല. കമ്മ്യൂണി സ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച്, നല്ല വിശ്വാസമാണ്. പ്രശ്‌ന പരിഹാരത്തിന് വേണ്ടി ആവ ശ്യമായ നടപടികള്‍ സ്വീകരി ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെ ന്ന് മുകുന്ദന്‍ പറഞ്ഞു. കളവ് ചെയ്ത തന്റെ മുന്‍ പി.എയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. മുന്‍ പി.എക്ക് പാര്‍ട്ടിയുടെ സം രക്ഷണം ലഭിക്കുന്നത് എന്തു കൊണ്ടെന്നറിയില്ലെന്നും മു കുന്ദന്‍ പറഞ്ഞു. മുന്‍ പിഎ മസൂദ് കള്ള ഒപ്പിട്ട് സര്‍ക്കാ രില്‍ നിന്നും പണം തട്ടിയെന്ന് സി.സി മുകുന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്‌നം. കടംകേറി തന്റെ വീട് ജപ്തി ഭീഷണിയില്‍ ആണ്. എംഎല്‍എ ആയതുകൊണ്ട് മാത്രമായിരിക്കാം വീട് ജപ്തി ചെയ്യാത്തത്. ഓട് പൊളിച്ച് എം.എല്‍.എ ആയ ആളല്ലതാനെന്നും എന്തു സംഭവിച്ചാലും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്നും സി.സി മു കുന്ദന്‍ പറഞ്ഞു.
സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും നിലപാടിലുറച്ചു നില്‍ക്കുകയാണു സി.സി. മുകുന്ദന്‍. അന്തിക്കാടന്‍ മണ്ണില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയാണ് സിപിഐ ജില്ല സമ്മേളനത്തിനു കൊടിയിറങ്ങിയത്. സി.സി. മുകുന്ദന്‍ തൃശൂര്‍ സിപിഐയുടെ കണ്ണിലെ കരടായെന്ന വ്യക്തമായ സൂചനയാണു നേതാക്കളുടെ ഇന്നലത്തെ പ്രസ്താവനയും വ്യക്തമാക്കുന്നത്.
ജില്ല കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയപ്പോള്‍തന്നെ സിപിഐയുടെ അന്തിക്കാടന്‍ കരുത്തു ചോരുമോയെന്നു സംശയം ഉയര്‍ന്നിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശക്തമായതോടെ വരാനിരിക്കുന്നതു സിപിഐയ്ക്കു തലവേദന സൃഷ്ടിക്കുന്ന ദിവസങ്ങളെന്നും ഉറപ്പായി.
മുകുന്ദന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തെന്നും ഇറങ്ങിപ്പോയില്ലെന്നും മുന്‍ ജില്ല സെക്രട്ടറി കെ.കെ. വത്സരാജും പുതിയ സെക്രട്ടറി കെ.ജി. ശിവാനന്ദനും പറയുന്നു. എന്നാല്‍, അപസ്വരങ്ങള്‍ പാര്‍ട്ടി പരിഹരിച്ചില്ലെന്ന് തൊട്ടുപിന്നാലെ മുകുന്ദന്‍ പ്രതികരിച്ചതോടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. ഇന്നലെ ഉച്ചയ്ക്കു തൃശൂര്‍ താലൂക്ക്തല പട്ടയമേളയില്‍ സിപിഐ നേതാക്കളായ മന്ത്രി കെ. രാജനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനുമൊപ്പം പങ്കെടുത്തു പുറത്തിറങ്ങിയപ്പോഴും മുകുന്ദന്‍ നിലപാട് ആവര്‍ത്തിച്ചു.
തൃപ്രയാറില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ എസ് പിക്കെതിരേ മുകുന്ദന്‍ പൊട്ടിത്തെറിച്ചതു വിവാദമായിരുന്നു. അന്നും പാര്‍ട്ടി മുകുന്ദനെ തള്ളിപ്പറഞ്ഞു. എംഎല്‍എയുടെ പ്രതികരണം അനുചിതമെന്നായിരുന്നു അന്നത്തെ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്. നവകേരള സദസ് പൊളിക്കാന്‍ ഡിവൈഎസ്പി ശ്രമിക്കരുതെന്ന് മൈക്കിലൂടെ സി.സി. മുകുന്ദന്‍ വിളിച്ചു പറഞ്ഞത് എല്‍ഡിഎഫില്‍ വലിയ അതൃപ്തിയുണ്ടാക്കി. പോലീസിനെക്കുറിച്ചു പരാതി നല്‍കാന്‍ പാര്‍ട്ടി അനുവാദം നല്‍കിയിരുന്നു. പകരം പരസ്യമായി എതിര്‍പ്പറിയിക്കുകയാണുണ്ടായത്.
വരും ദിവസങ്ങളില്‍ മുകുന്ദന്റെ നിലപാടെന്തെന്നാണു സിപിഐ ജില്ല നേതൃത്വവും അന്തിക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്. കണ്‍ട്രോള്‍ കമ്മീഷനില്‍ പരാതിയും അപ്പീലും നല്‍കിയതിലൂടെ ജില്ലാ കൗണ്‍സിലിലേക്കു പൊരുതിക്കയറാനാണു നീക്കമെന്നു വ്യക്തം. മാധ്യമങ്ങള്‍ക്കുമുന്നില്‍ മുകുന്ദന്‍ തുറന്നടിക്കുന്നതു പാര്‍ട്ടിക്കു പ്രതിസന്ധിയുണ്ടാക്കുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ പിഎയെ പാര്‍ട്ടി സംരക്ഷിക്കുകയും തന്നെ ഒഴിവാക്കിയെന്നുമാണു മുകുന്ദന്റെ നിലപാട്. തന്നെ കബളിപ്പിച്ചു കള്ളയൊപ്പിട്ടു പണം തട്ടിയയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടപ്പോള്‍ വി.എസ്. സുനില്‍ കുമാറും ജില്ല സെക്രട്ടറിയും അടക്കമുള്ളവര്‍ എതിര്‍ത്തെന്നും മുകുന്ദന്‍ പറയുന്നതിനു പിന്നില്‍ മറ്റൊന്നല്ല. പാര്‍ട്ടിയില്‍നിന്നുള്ള പടിയിറക്കത്തിനു മുമ്പുള്ള അവസാന ശ്രമമാണു മുകുന്ദന്‍ നടത്തുന്ന പരസ്യ പ്രസ്താവനകളെന്നു വിലയിരുത്തുന്നവരുമുണ്ട്. ഇതിനെ പാര്‍ട്ടി എങ്ങനെ പ്രതിരോധിക്കുമെന്നു വരും ദിവസങ്ങളില്‍ കണ്ടറിയാം.






