Kerala
-
നിമിഷപ്രിയയ്ക്കായി കാന്തപുരത്തിന്റെ ഇടപെടൽ, ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു
ന്യൂഡൽഹി: വധശിക്ഷയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശുഭ പ്രതീക്ഷയുടെ വാർത്താകൾ പുറത്തുവരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. കൂടാതെ നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര…
Read More » -
ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി
കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ. ഗവർണറുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഈ 2 സർവകലാശാലകളിലും സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. നിലവിൽ ഈ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലയെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയത്തായിരുന്നു ഈ നിയമനം. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഇതുമറികടന്നു ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ…
Read More » -
അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺകുട്ടികൾ ആശുപത്രിയിൽ
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. തങ്ങളെ ചില അന്തേവാസികൾ പരിഹസിച്ചെന്നും ഇതിനെ തുടർന്നുണ്ടായ വിഷമമാണ് ആത്മഹത്യ ശ്രമത്തിനു പിന്നിലെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.
Read More » -
‘അമ്മ വിളിച്ചിട്ടാണ് പോയസ് ഗാർഡനിൽ എത്തിയത്, അവിടെ ചെന്നപ്പോൾ അമ്മ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നു, കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി, ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു’!! ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് തൃശൂർ സ്വദേശിനി
തൃശൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കെഎം സുനിത. ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുകയാണ് യുവതി. ജയലളിത വിളിച്ചത് പ്രകാരം താൻ പോയസ് ഗാർഡനിൽ എത്തിയെന്നും അവിടെ ചെന്നപ്പോൾ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കൂടാതെ കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി. താൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് സ്വീപ്പർ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റും – സുനിത പറയുന്നു. അതുപോലെ ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും മന്നാർഗുഡി മാഫിയയുമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിന് മുൻപ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അതുപോലെ താൻ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവർ…
Read More » -
നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പ്രവര്‍ത്തിക്കുന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; കുര്യന് മറുപടിയുമായി മാങ്കൂട്ടത്തില്‍
കൊച്ചി: യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും പരിഹരിക്കേണ്ടവ സംഘടനാ കമ്മിറ്റിയില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടയും ഡിവൈഎഫ്ഐയുടെയും പ്രത്യയശാസ്ത്രം പിണറായി വിജയനും കുടുംബത്തിലുമായി ഒതുങ്ങിയെന്നും രാഹുല്‍ പറഞ്ഞു. നവകേരള സദസ്സിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ…
Read More » -
യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും
ദുബായ്: യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. യുഎസില്‍ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.
Read More » -
ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി..!! കൈയും വെട്ടും കാലും വെട്ടും.., വേണ്ടി വന്നാൽ തലയും വെട്ടും.., ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും… നേതാവിനെതിരേ കൊലവിളിയുമായി സിപിഎം പ്രവർത്തകർ
പാലക്കാട്: സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം നടത്തിയ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നും കൊലവിളി മുദ്രാവാക്യത്തിൽ നേതാക്കൾ വിളിച്ചു പറയുകയായിരുന്നു. മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻകെ നാരായണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ- ‘ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ… ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും. സിപിഎമ്മാ പറയുന്നെ’- അതേസമയം കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ പികെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത പരുപാടിയിലായിരുന്നു വിമർശനം. പികെ…
Read More » -
കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം; ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് തര്‍ക്കം പാടില്ല, കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക തീരുമാനവുമായി സിപിഎം. കേരള കോണ്‍ഗ്രസിനോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് താഴേത്തട്ടിലുള്ള പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് കേരള കോണ്‍ഗ്രസിനോട് ഒരു തരത്തിലുള്ള തര്‍ക്കവും പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവും പാടില്ല എന്നും എന്ത് പ്രകോപനം ഉണ്ടായാലും കഴിയുന്ന തരത്തില്‍ ഒത്തുപോകണം എന്നും നിര്‍ദേശമുണ്ട്. കേരള കോണ്‍ഗ്രസ് എം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഇടങ്ങളിലെ സിപിഎം ഘടകങ്ങള്‍ക്കാണ് നിര്‍ദേശം. ‘പ്രത്യേക സാഹചര്യം’ എന്താണ് എന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ എത്തിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ശ്രമം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് ഏതാണ്ട് 100 ദിവസം അകലെ നില്‍ക്കെ കേരള കോണ്‍ഗ്രസിനെ പിണക്കാനില്ലെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. പ്രാദേശിക തലത്തില്‍ കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റ് ആവശ്യപ്പെടും എന്നതാണ് ഇത്തരത്തില്‍ നിര്‍ദേശത്തിനു…
Read More » -
പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം. ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം. തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം…
Read More »
