Kerala
-
ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, അങ്ങനെ വന്നാൽ ഇക്കുറി ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു- സുരേഷ് ഗോപി
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘രാജീവ് ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ്…
Read More » -
ജോലി സ്ഥലത്ത് വാക്കുതർക്കം, താമരശേരി സ്വദേശി ഷാർജയിൽ കുത്തേറ്റുമരിച്ചു, സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി അറസ്റ്റിൽ
ഷാർജ: വാക്കുതർക്കത്തിനിടെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
ബി ഗോപാലകൃഷ്ണന്റെ വർഗീയ വിദ്വേഷ പരാമർശം ഗൗരവതരം, രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കും? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്തു?- ഹൈക്കോടതി
കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ വിദ്വേഷ പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ അൻപത് വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ‘അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും…
Read More » -
ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് താൻതന്നെ… ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല- പിണറായി
തൃശൂർ: ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി ചേർന്ന് സിപിഎം മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻറെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് എന്നും താനായിരുന്നെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ‘‘ഞാൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാം എന്നായി. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോൺഗ്രസ്’’– മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. ഒരുപാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു. ലീഗ് സ്വന്തമായി വീട് നിർമിക്കുകയാണെന്ന്…
Read More » -
ഹോട്ടൽ മുറിയിൽ യുവാക്കളെ എത്തിച്ച് ലഹരി വില്പനയും ലൈംഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ
തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ 4 ഗ്രാം എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടലിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. പ്രത്യേക മൊബൈൽ ആപ് തയാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്. സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ…
Read More » -
ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടഭ്യർഥന ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരാതി . വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച് മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്തുകൾ മണ്ഡലത്തിലെ വീടുകൾ തോറും വിതരണം ചെയ്തുവെന്നാണ് ആരോപണം. നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. മണ്ഡലം വരണാധികാരിക്കാണ് പരാതി സമർപ്പിച്ചത്. അതേസമയം, പരാതിയിൽ പറയുന്ന പോലെ സംസ്ഥാന ചിഹ്നം ഉൾപ്പെട്ട ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നും, അതിന് മുമ്പ് മാർച്ച് 6-ന് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് കത്തയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
തൊട്ടു പിന്നില്‍ ബിജെപി; കോണ്‍ഗ്രസിന്റെ വിധി എന്താകുമെന്ന് ആശങ്ക: കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏത് പക്ഷത്തേക്ക് ചായും? വോട്ടര്‍മാരില്‍ നാലിലൊന്നും ന്യൂനപക്ഷം; അഞ്ചു ജില്ലകളില്‍ നിര്‍ണായക ശക്തി
തിരുവനന്തപുരം: വികസന വിവരണങ്ങളും ക്ഷേമ രാഷ്ട്രീയവും തമ്മിലുള്ള മത്സരങ്ങള്‍ക്കിടയില്‍, ഏപ്രില്‍ 9-ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി ഘടകം നിര്‍ണായക പങ്ക് വഹിച്ചേക്കും. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് യുഡിഎഫ് ആവര്‍ത്തിച്ച് ‘ഡീല്‍’ ആരോപണം ഉന്നയിക്കുന്നത്. ആദ്യം മുസ്ലിം വിഭാഗത്തിലുള്ള സ്ഥാനാര്‍ഥിക്കെതിരേ പാലക്കാട്ടാണ് ആരോപണം ഉയര്‍ത്തിയതെങ്കില്‍ ഇത് സാധ്യമായ ഇടങ്ങളിലേക്കെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം വോട്ടുകളുടെ മാറ്റം യുഡിഎഫ് എന്ന മുന്നണി സംവിധാനത്തെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയാണ് ഈ ആരോപണങ്ങള്‍ക്കു പിന്നില്‍. കേരളത്തിലെ വോട്ടര്‍മാരുടെ നാലിലൊന്ന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ കേരള ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഈ സമുദായം കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ (ഐയുഎംഎല്‍) പ്രധാന അടിത്തറയാണെങ്കിലും, ഈ മേഖലയിലെ ആകെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 48 എണ്ണമുള്ള ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് നിയമസഭാ…
Read More » -
‘ബിജെപിയുടെ 5000 വോട്ട്’; ജി. സുധാകരനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി; ഉണ്ടയില്ലാ വെടിയെന്നു പരിഹാസം; വോട്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്
ആലപ്പുഴ: തനിക്ക് 5,000 ബി.ജെ.പി. വോട്ടുകിട്ടുമെന്ന അമ്പലപ്പുഴ മണ്ഡലം യു.ഡി.എഫ്. സ്വതന്ത്രൻ ജി. സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബി.ജെ.പി.. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബി.ജെ.പി. നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പരിഹസിച്ചു. മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും പറഞ്ഞു. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അദ്ദേഹം പോയശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസുകാരല്ല, മറിച്ച് സാധാരണ ബി.ജെ.പി. പ്രവർത്തകരുടെ വോട്ടിന്റെ കാര്യമാണു താൻ പറഞ്ഞതെന്ന് സുധാകരൻ പിന്നീടു വിശദീകരിച്ചു. സ്ഥാനാർഥിയുടെ മികവു നോക്കി ഇങ്ങനെ വോട്ടുചെയ്യുന്നവരുണ്ടെന്നും വിശദീകരിച്ചു. ചില മണ്ഡലങ്ങളിൽ സി.പി.എം.-ബി.ജെ.പി. ഡീൽ നടക്കുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് യു.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്ഥാനാർഥിതന്നെ ബി.ജെ.പി. വോട്ടു കിട്ടുമെന്നു പറഞ്ഞത്. ഇതാണു കോൺഗ്രസിനെ വെട്ടിലാക്കിയത്. അമ്പലപ്പുഴ എം.എൽ.എ.യായ സി.പി.എമ്മിലെ എച്ച്. സലാം ഇതു ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന അനൂപ് ആന്റണിക്ക്…
Read More » -
ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി
കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് പൊള്ളലേറ്റു. ശത്രുഘ്‌നൻ കുടുംബമായി വ്യവസായ പാർക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയിൽ സുരക്ഷാ കാര്യങ്ങളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് നിഗമനം.
Read More » -
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ചതായി ഹൈക്കോടതി. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
Read More »