Kerala

    • കാമുകൻ ഗർഭിണിയാക്കിയ 16കാരി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയിൽ, അനുമതി നിഷേധിച്ച് കോടതി

           കാമുകൻ ഗർഭിണിയാക്കിയ 16കാരി പെൺകുട്ടിക്കു ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശുവിന് പ്രായം 26 ആഴ്ച കടന്ന സാഹചര്യത്തിലാണു കോടതി അനുമതി നിഷേധിച്ചത്. പെൺകുട്ടി ഗർഭിണിയായത് കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണ്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ ഇത്ര വൈകിയതു കൊണ്ട് അപേക്ഷ ഹൈക്കോടതി നിരസിച്ചു. പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്ന തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ടെന്നും വാദിച്ചു. അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകി. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടത്. നിയമം…

      Read More »
    • ”കണ്ണിലെ കൃഷ്ണമണി പോലെ കാക്കും; ജയിച്ചാലും തോറ്റാലും സരിന് സിപിഎമ്മില്‍ നല്ല ഭാവി”

      പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സരിന്‍ ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിന്‍ ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റില്‍ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. പി പി ദിവ്യക്കെതിരെയുളള നടപടി പാര്‍ട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകളില്‍ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.  

      Read More »
    • തെറ്റുപറ്റി എന്ന് എഡിഎം പറഞ്ഞു; കോടതി വിധിയിലെ മൊഴി ശരിവെച്ച് കലക്ടര്‍

      കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ…

      Read More »
    • ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍… കൂക്കിവിളികള്‍ക്കിടെ ചിരിച്ചുകൊണ്ട് ജയില്‍ പടി കയറി ദിവ്യ

      കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍നിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു. അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി. കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു.…

      Read More »
    • പാലക്കാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം, സമാന്തര കണ്‍വെന്‍ഷന്‍

      പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുല്‍ ഷുക്കൂറിന്റെ പിണക്കം ചര്‍ച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. ”കോണ്‍ഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയില്‍ തുടര്‍ച്ചയായ രണ്ട് തവണയാണ് സിപിഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്” – കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.…

      Read More »
    • ഫിലിം എഡിറ്റര്‍ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

      കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം. മീഡിയവണില്‍ സീനിയര്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷന്‍ ജാവ, വണ്‍ , ചാവേര്‍, രാമചന്ദ്ര ബോസ്സ് & Co, ഉടല്‍ , ആളങ്കം, ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍ . മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ , നസ്‌ലന്റെ ആലപ്പുഴ ജിംഖാന , തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

      Read More »
    • ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്; അന്വേഷണം

      കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ്പി നിര്‍ദേശിച്ചു. ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍, ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.

      Read More »
    • പറക്കമുറ്റാത്ത 2 മക്കളെ ഉപേക്ഷിച്ച് 25കാരി കാമുകനൊപ്പം ഒളിച്ചോടി, അമ്മയുടെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ

         കൊല്ലം: 5 വയസും 2 മാസവും പ്രായമുള്ള 2 മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി എന്ന 25 വയസുകാരിയാണ് പുനലൂർ പിറവന്തൂർ സ്വദേശി യുവാവിനൊപ്പം മുങ്ങിയത്. പറക്കമുറ്റാത്ത 2 മക്കളെയും ഉപേക്ഷിച്ച് മകൾ നാടുവിട്ടു എന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.   കരുനാഗപ്പള്ളി പൊലീസാണ് അശ്വതിയെ അറസ്റ്റ്  ചെയ്തത്. കഴിഞ്ഞ 13ന് ആണ് യുവതി സ്വന്തം മക്കളെ ഉപേക്ഷിച്ച് പുനലൂർ പിറവന്തൂർ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം നാടുവിട്ടത്. തുടർന്നാണ് യുവതിയുടെ അമ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്തു. ആശ്രിതരായ സ്വന്തം മക്കളെ നോക്കാൻ ബാദ്ധ്യതയുള്ള വ്യക്തിയായിരിക്കെ ഇതിന് തയ്യാറാകാതെ മുങ്ങിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലനീതി വകുപ്പ് ചുമത്തിയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്.…

      Read More »
    • ദാരുണം: തൃശൂർ തലോറിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

         തൃശൂർ ജില്ലയിലെ തലോറില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നാണ്  കൊലപാതകം എന്നാണ് വിവരം.  ഇരുവരും ആദ്യത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ച ശേഷം രണ്ടാമതു വിവാഹം കഴിച്ചവരാണ്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലിഞ്ചു ബ്യൂട്ടിഷനാണ്. ഇന്നലെ വീട്ടില്‍ നിന്ന് ലിഞ്ചുവിൻ്റെ അലര്‍ച്ച കേട്ടപ്പോള്‍  കുടുംബവഴക്കിന്റെ ബഹളമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പിന്നീട് വീടിന്‍റെ ടറസില്‍ ജോജു തൂങ്ങിനില്‍ക്കുന്നത് കണ്ടപ്പോഴാണ് അയല്‍വാസികള്‍ പൊലീസിനെ വിളിച്ചത്. ആദ്യത്തെ ജീവിത പങ്കാളിയില്‍ ഇരുവര്‍ക്കും മക്കളുണ്ട്. ലിഞ്ചുവിന്റെ മക്കളാണ് കൂടെയുള്ളത്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കി.

      Read More »
    • കൂറുമാറ്റത്തിന് 100 കോടി കോഴ; അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് എന്‍സിപി

      തിരുവനന്തപുരം: ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂറുമാറ്റത്തിന് എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. എംഎല്‍എമാരെ അജിത് പവാറിന്റെ എന്‍സിപി വഴി ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാത്തതു സംബന്ധിച്ച വിശദീകരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.  

      Read More »
    Back to top button
    error: