Kerala
-
‘ബിജെപിയുടെ 5000 വോട്ട്’; ജി. സുധാകരനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി; ഉണ്ടയില്ലാ വെടിയെന്നു പരിഹാസം; വോട്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്
ആലപ്പുഴ: തനിക്ക് 5,000 ബി.ജെ.പി. വോട്ടുകിട്ടുമെന്ന അമ്പലപ്പുഴ മണ്ഡലം യു.ഡി.എഫ്. സ്വതന്ത്രൻ ജി. സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബി.ജെ.പി.. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബി.ജെ.പി. നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പരിഹസിച്ചു. മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും പറഞ്ഞു. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അദ്ദേഹം പോയശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസുകാരല്ല, മറിച്ച് സാധാരണ ബി.ജെ.പി. പ്രവർത്തകരുടെ വോട്ടിന്റെ കാര്യമാണു താൻ പറഞ്ഞതെന്ന് സുധാകരൻ പിന്നീടു വിശദീകരിച്ചു. സ്ഥാനാർഥിയുടെ മികവു നോക്കി ഇങ്ങനെ വോട്ടുചെയ്യുന്നവരുണ്ടെന്നും വിശദീകരിച്ചു. ചില മണ്ഡലങ്ങളിൽ സി.പി.എം.-ബി.ജെ.പി. ഡീൽ നടക്കുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് യു.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്ഥാനാർഥിതന്നെ ബി.ജെ.പി. വോട്ടു കിട്ടുമെന്നു പറഞ്ഞത്. ഇതാണു കോൺഗ്രസിനെ വെട്ടിലാക്കിയത്. അമ്പലപ്പുഴ എം.എൽ.എ.യായ സി.പി.എമ്മിലെ എച്ച്. സലാം ഇതു ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന അനൂപ് ആന്റണിക്ക്…
Read More » -
ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി
കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് പൊള്ളലേറ്റു. ശത്രുഘ്‌നൻ കുടുംബമായി വ്യവസായ പാർക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയിൽ സുരക്ഷാ കാര്യങ്ങളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് നിഗമനം.
Read More » -
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ചതായി ഹൈക്കോടതി. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
Read More » -
‘നിങ്ങളെ പോലെ ഒരു വ്യക്തിയാണ് പിണറായി വിജയൻ, ഞാനല്ല പോലീസിനെ നിയന്ത്രിക്കുന്നത്, രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല, കണ്ടാലും കൊണ്ടാലും പഠിക്കില്ല’…മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം- ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടി ഉണ്ടായില്ല. അത് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസവും രൂക്ഷ ഭാഷയിലുള്ള വിമർശനവും ഒരു അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന…
Read More » -
സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, 18.5 പവൻ ആഭരണങ്ങൾ മോഷണംപോയി, കവർച്ച നടന്നത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയപ്പോൾ
കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 18.5 പവൻ ആഭരണങ്ങൾ നഷ്ടമായി. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച്, മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാർ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. വൈകീട്ട് ആറോടെ തിരിച്ചെത്തുകയും ചെയ്തു. അതിനിടയിലാണ് കവർച്ചനടന്നതെന്നാണ് നിഗമനം. നെക്ലേസ്, മാല, വള, ബ്രെയിസ് ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. നടക്കാവ് എസ്ഐ സി.പി. ലിനേഷിനാണ് അന്വേഷണച്ചുമതല. പകൽ മോഷണമാണെന്നും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read More » -
‘കോമഡിയല്ല രാഷ്ട്രീയം’; രമേഷ് പിഷാരടിക്ക് ഉപദേശവുമായി ധര്‍മജന്‍; ‘ഇത്തിരി പൈസ മുടക്ക് ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്, ബാക്കി കാര്യത്തിന് അവന്‍ ഒകെയാണ്’
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോമഡിയല്ല രാഷ്ട്രീയമെന്നും ജനങ്ങളിലേക്ക് ഇറച്ചെല്ലേണ്ടതാണെന്നും ധര്‍മജന്‍ പറഞ്ഞു. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവുമെന്നും പൈസയൊക്കെ കരുതി വച്ചോ എന്ന് താന്‍ ഉപദേശിച്ചുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു. ”ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്‌ലെക്‌സ് അടിക്കണം, അനൗണ്‍സ്‌മെന്റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്,’ ധര്‍മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന…
Read More » -
ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ വീണ്ടും ഡീല്‍ വിവാദം; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം
ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ജി.സുധാകരന്റെ പ്രസ്താവനയിൽ വിവാദം. അമ്പലപ്പുഴയിൽ ജി.സുധാകരനും ബി.ജെ.പിയും തമ്മിലുള്ള ഡീൽ തെളിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം ആരോപിച്ചു. സുധാകരന്റെ പ്രസ്താവനയെ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സുധാകരന്റെ വാക്കുകൾ. ഭൂരിപക്ഷത്തിന്റെയും വോട്ടിന്റെയും കണക്കുകൾ പറഞ്ഞപ്പോഴാണ് 5000 ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്നും അവരെല്ലാവരും ആർഎസ്എസുകാർ അല്ലെന്നും സുധാകരൻ വ്യക്തമാക്കിയത്. ജി .സുധാകരനെതിരെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണ ഉണ്ട് എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകൾ എന്ന് സലാം ആരോപിച്ചു. സുധാകരന്റെ രക്ഷകർത്ത്യത്വം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണെന്നും ബിജെപി വോട്ട് വാങ്ങുന്നതിൽ അവർ പ്രതികരിക്കണമെന്നും സലാം ആവശ്യപ്പെട്ടു. 2016 ൽ സുധാകരനെ ജയിപ്പിക്കാൻ മണ്ഡലത്തിൽ കമ്മിറ്റി പോലുമില്ലാത്ത എൽജെഡി ക്കാണ് യുഡിഎഫ്സീറ്റ് നൽകിയതെന്നും സലാം ആരോപിച്ചു. സുധാകരനെതിരെ ബിജെപിയും രംഗത്ത് വന്നു. ബിജെപി…
Read More » -
‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തു ടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്‘- മല്ലികാർജ്ജുൻ ഖാർഗെ
കോഴിക്കോട്: ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സർക്കാരെന്നും നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോഴിക്കോട് യുഡിഎഫ് റാലിയിൽ സംസാരിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചത്. ഞങ്ങൾക്കൊരു മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തിൽ പറയുന്നത്. നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കവർന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവർക്ക് സി.ജെ.പി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാർഥികളെ നിർത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയർ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ ജനങ്ങളുടെ…
Read More » -
സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് രാഹുൽ കേരള സന്ദർശനം മാറ്റിവച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.
Read More » -
എം കെ മുനീറിന്റെ ജപ്തി ഭയം ഒഴിവായി; 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനുപിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് വലിയ ആശ്വസമായിരിക്കുകയാണ് പാർട്ടിയുടെ ഈ സഹായം. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഈ വീട് പുതുക്കി പണിയുവാനാണ് മുനീർ വായ്പയെടുത്ത്. 58 ലക്ഷം രൂപയുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയാക്കി കുറച്ച്…
Read More »