Kerala

    • പരസ്പരം മൊമന്റോ നല്‍കി മന്ദി അറിയിച്ചു: എഫ് 35 ബിയുടെ തകരാര്‍ പരിഹരിക്കാനെത്തിയ വിദഗ്ധ സംഘം ഇംഗ്ലണ്ടിലേക്ക് മടങ്ങി

      തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തങ്ങിയ 17 അംഗ വിദഗ്ധസംഘം സാങ്കേതിക ഉപകരണങ്ങളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ അറ്റ്‌ലസ് വിമാനമാണ് വിദഗ്ധ സംഘത്തെയും ഉപകരണങ്ങളെയും മടക്കി കൊണ്ടുപോകുന്നതിന് ബുധനാഴ്ച രാത്രി 7:50 ഓടെ എത്തിയത്. തുടര്‍ന്ന് രാത്രി പത്തോടെ വിമാനം മടങ്ങി. ചാക്കയിലെ ഹാങറിലെത്തിച്ചിരുന്ന ഗ്രൗണ്ട് പവര്‍യൂണിറ്റ്, തകരാര്‍ സംഭവിച്ചിരുന്ന ഓക്‌സിലയറി പവര്‍ യൂണിറ്റ്, വിമാനത്തെ കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള ടോ ബാര്‍ അടക്കമുളള നിരവധി സാങ്കേതിക ഉപകരണങ്ങളായിരുന്നു കഴിഞ്ഞ ആറാം തിയതി ഒമാനില്‍ നിന്ന് ചാക്കയിലെ ഹാങറിലെത്തിച്ചത്. ഇവയെല്ലാം തിരികെ കൊണ്ടുപോയി. തങ്ങളുടെ വിമാനത്തിന് ആവശ്യമായ സുരക്ഷയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഇവിടെ തങ്ങിയിരുന്ന സൈനികര്‍ക്കും വിദഗ്ധര്‍ക്കും വേണ്ട സഹായം നല്‍കിയതിനും റോയല്‍ എയര്‍ഫോഴ്‌സിന്റെ സ്‌ക്വാഡ്രണ്‍ 207 ലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തോം സായര്‍ വിമാനത്താവള അധികൃതര്‍ക്ക് നന്ദിസൂചകമായി എഫ് 35 ബിയുടെ ചിത്രം പതിപ്പിച്ച മിലിട്ടറി മൊമന്റോ നല്‍കി. വിമാനത്താവള അധികൃതരും അവര്‍ക്ക്…

      Read More »
    • ചിതയ്ക്ക് തീ കൊളുത്തി മകന്‍ അരുണ്‍ കുമാര്‍: ചെങ്കൊടി പുതച്ച് വിപ്ലവ സൂര്യന്‍ മാഞ്ഞു; സഖാവ് വി.എസ് ഇനി ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മ

      ആലപ്പുഴ: വിപ്ലവ തേജസ് സഖാവ് വി.എസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസും അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ പതിനായിരങ്ങളാണ് കാണാനെത്തിയത്. പ്രിയ നേതാവിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിന് വേണ്ടി കാത്തുനിന്നു. ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം…

      Read More »
    • ‘കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ജാതി നിലനിര്‍ത്തുന്നു, അവര്‍ക്ക് ഭരിക്കാന്‍ അതാണ് എളുപ്പം’; കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്ക് മാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂയെന്ന് നടന്‍ ഹക്കീം ഷാ

      കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്കുമാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂവെന്ന് നടന്‍ ഹക്കീം ഷാ. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും പ്രത്യക്ഷമായോ പരോക്ഷമായോ ജാതി വ്യവസ്ഥ നിലനില്‍ക്കണം എന്ന താത്പര്യപ്പെടുന്നവരാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാ. സെന്‍സര്‍ഷിപ്പ് സിനിമാ നിര്‍മാതാക്കളുടെ കലാപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മറുപടി പറയവെ താന്‍ അഭിനയിച്ച തമിഴ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളെക്കുറിച്ച് ഹക്കീം ഷാ വിശദീകരിച്ചു. ഇതിനിടെയാണ് ജാതിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട തന്റെ നിലപാട് ഹക്കീം വ്യക്തമാക്കിയത്. രണ്ടുവര്‍ഷം മുമ്പേ തമിഴില്‍ മാനുഷി എന്നൊരു പടംചെയ്തു. വെട്രിമാരന്‍ ആണ് അത് നിര്‍മിച്ചത്. ഗോപി നൈനാര്‍ ആയിരുന്നു സംവിധാനം. കമ്യൂണിസത്തോട് ബന്ധമുള്ള ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജാതി വേര്‍തിരിവിന്റെ ആവശ്യകതയാണ് എന്റെ കഥാപാത്രം പറയുന്നത്. ഭരിക്കുന്നവരെ പ്രതിനിധീകരിക്കുന്നതാണ് എന്റെ വേഷം. ഞാന്‍ പൊലീസ് ഓഫീസറാണ്, ചോദ്യംചെയ്യുന്ന മുറിയിലാണ്. ആന്‍ഡ്രിയയുടെ…

      Read More »
    • വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

      കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഫേസ്ബുക്കിലാണ് വൃന്ദ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്. വൃന്ദ വിമ്മി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ് നേതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയേയും കുടുംബത്തെയും വിഎസ് അധിക്ഷേപിച്ചത് ഒരു കോണ്‍ഗ്രസുകാരനും മറന്നുപോകരുതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വി.എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തില്‍ വിട്ടു. വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെയാണ് (45) കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ്…

      Read More »
    • വിഎസ്സിനെ നെഞ്ചിലേറ്റി ജന്മനാട്; വഴിനീളെ സ്‌നേഹാഭിവാദ്യങ്ങള്‍, സമരനായകന് അന്ത്യവിശ്രമം സമരഭൂമിയില്‍

      തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും…

      Read More »
    • കാന്തപുരത്തോട് സംസാരിച്ചവരുമായി ബന്ധമില്ല; നിമിഷ പ്രിയയെ വെറുതേ വിടുമെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍; ഡോ. കെ.എ. പോളിന്റെ വാദവും തള്ളി; ‘യെമനിലെ സോഴ്‌സ് ഞാനാണ്, നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധേയമാക്കും’

      സനാ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസം യെമനില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ.എ പോളായിരുന്നു ഇത്തരമൊരു വാദത്തിന് പിന്നില്‍. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കും എന്നാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ത്യന്‍ സോഴ്സുകള്‍  നിമിഷപ്രിയയെ വെറുതെവിടുമെന്ന് പറയുന്നു. യെമന്‍ സോഴ്സ്, അത് ഞാനാണ്. ഇന്ത്യന്‍ നഴസിനെ ഉടന്‍ വധശിക്ഷയ്ക്ക് വിധേയമാക്കും’ എന്നാണ് െമഹ്ദി ഫെയ്സ്ബുക്കില്‍ കുറിച്ചത്. യെമന്‍ ടെലിവിഷനായ ബെല്‍കീസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മെഹ്ദിയുടെ കുറിപ്പ്. കാന്തപുരവുമായി ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും തലാലിന്‍റെ സഹോദരന്‍ വ്യക്തമാക്കി. ഇത്തരക്കാരെ ഒരിക്കലും കണ്ടിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും മെഹ്ദി മറ്റൊരു പോസ്റ്റില്‍ എഴുതി. ‘ചര്‍ച്ചകളെ പറ്റി ഞങ്ങള്‍ക്ക് പൂര്‍ണമായി അറിയാം. പ്രഭാഷകനുമായി ആശയവിനിമയം നടത്തിയവര്‍ തങ്ങളുടെ അനുവാദത്തോടെയല്ല…

      Read More »
    • വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ നടുക്കം മാറും മുമ്പേ ഗള്‍ഫില്‍ മറ്റൊരു മരണംകൂടി; പ്രവാസികളെ ദുഖത്തിലാഴ്ത്തി ഡോ. ധനലക്ഷ്മി; വീട്ടില്‍ മരിച്ചനിലയില്‍

      വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്‍റെ നടുക്കം മാറുന്നതിന് മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മി (54)യെ ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സദാ പുഞ്ചിരിയുമായി അബുദാബിയിലെ കലാ–സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് മലയാളി സുഹൃത്തുക്കള്‍ പറയുന്നു. അബുദാബി ലൈഫ് കെയര്‍ ആശുപത്രിയില്‍ ഡെന്‍റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ധനലക്ഷ്മി. പത്തുവര്‍ഷത്തിലേറെയായി യുഎഇയിലാണ് ഡോ.ധനലക്ഷ്മി താമസിക്കുന്നത്. രണ്ടുദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഡ്യൂട്ടിക്കും എത്തിയിരുന്നില്ല.മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് നാട്ടിലെത്തിക്കും. അണ്‍ഫിറ്റഡെന്ന പുസ്തകവും ഡോ.ധനലക്ഷ്മി എഴുതിയിട്ടുണ്ട്.

      Read More »
    • ആലുവ ലോഡ്ജിലെ കൊലപാതകം: മാസത്തില്‍ രണ്ടുവട്ടം മുറിയെടുക്കും; പണം കൊടുക്കുന്നതും അഖില; മദ്യപിച്ചെത്തിയ ബിനു അഖിലയെ കൊന്നെന്ന് ആദ്യമറിയിച്ചത് സുഹൃത്തിനെ; വീഡിയോയും നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

      ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സാന്റോ കോംപ്‌ളക്‌സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്. ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി. രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ…

      Read More »
    • നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍

      തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്.  ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…

      Read More »
    • ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല ശശിയേ!!! ബ്രിട്ടീഷ് ജെറ്റ് മടങ്ങി; ആദ്യം ഓസ്‌ട്രേലിയയിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്…

      തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയര്‍ന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്‌ട്രേലിയയിലേക്കാണു പറക്കുക. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പ് ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തില്‍ ഇന്ധനം നിറച്ചിരുന്നു. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍ നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിര്‍ത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി…

      Read More »
    Back to top button
    error: