Breaking NewsKeralaLead NewsNEWS

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല ശശിയേ!!! ബ്രിട്ടീഷ് ജെറ്റ് മടങ്ങി; ആദ്യം ഓസ്‌ട്രേലിയയിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്…

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയര്‍ന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്‌ട്രേലിയയിലേക്കാണു പറക്കുക.

വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പ് ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തില്‍ ഇന്ധനം നിറച്ചിരുന്നു.

Signature-ad

കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍ നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു.

ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിര്‍ത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നല്‍കേണ്ടി വരും. ഹാങ്ങര്‍ ഉപയോഗിച്ചതിന്റെ വാടക എയര്‍ ഇന്ത്യയ്ക്കും നല്‍കും.

Back to top button
error: