Kerala

    • എനിക്കു വാട്‌സ് ആപ്പ് ഇല്ല; സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താത്പര്യമില്ല; ഫഹദ് ഫാസില്‍; ഉപയോഗിക്കുന്നത് കീപാഡ് ഫോണ്‍; വില കേട്ടാല്‍ ഞെട്ടും; ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ-മെയിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന വ്യക്തിയാകും’

      കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് സൂപ്പര്‍താരം ഫഹദ് ഫാസില്‍. ‘ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് ഫഹദ് മനസ് തുറന്നത്. സ്മാര്‍ട്‌ഫോണ്‍ അപ്രധാനമാണെന്നല്ല താന്‍ പറയുന്നതെന്നും ഫോണില്‍ കിട്ടുന്നതെല്ലാം കംപ്യൂട്ടറിലും ഐപാഡിലും കിട്ടുമെന്നും താരം വിശദീകരിച്ചു. മുന്‍പ് സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. പക്ഷേ കമന്റുകള്‍ക്ക് എങ്ങനെ മറുപടി കൊടുക്കുമെന്നോ പോസ്റ്റ് ചെയ്യുന്നതോ കാര്യമായി അറിയില്ലായിരുന്നു. പക്ഷേ അന്നും ഇന്നും തന്റെ വീട്ടില്‍ നിന്ന് ഒരു ചിത്രം പുറത്ത് പോകാതിരിക്കാന്‍, വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. കരിയറില്‍ താന്‍ എന്ത് ചെയ്യുന്നുവെന്ന് അറിയിക്കാന്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ക്ക് ഇമെയില്‍ വഴി മാത്രം ബന്ധപ്പെടാന്‍ പറ്റുന്ന ആളായി മാറണമെന്നാണ് എന്റെ സ്വപ്നമെന്ന് ഞാന്‍ നസ്രിയയോട് പറയാറുണ്ട്’. കൈവശമുള്ള ചെറിയ ഫോണ്‍ ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. കണ്ടിരിക്കേണ്ട റീല്‍സ്…

      Read More »
    • ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണു; എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം; അപകടം വിനോദ സഞ്ചാരത്തിന് എത്തിയപ്പോള്‍

      വാഗമണ്‍:  ഇടുക്കി വാഗമണ്‍ റോഡില്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. എറണാകുളത്തുനിന്നും വിനോദസഞ്ചാരത്തിനായാണ് തോബിയാസും സംഘവും എത്തിയത്. അതിനു ശേഷം തിരികെ മടങ്ങുമ്പോഴാണ് ഇടുക്കി വാഗമണ്‍ റോഡില്‍ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങിയത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി തോബിയാസ് ഇരുന്നൂറ് അടിയിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും തോബിയാസിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ– മൂലമറ്റം അഗ്നിരക്ഷാസേനകളുടെ സംയുക്തമായ ശ്രമത്തെ തുടര്‍ന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് തോബിയാസിന്‍റെ മൃതദേഹം പുറത്തെടുത്തത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ നാല് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുന്നൂറ് അടി താഴ്ചയിലേക്ക് ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം…

      Read More »
    • മാറ്റം പതിനൊന്ന് പേര്‍ക്ക്: ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം

      തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേര്‍ക്കാണ് മാറ്റം. കൊല്ലം റൂറല്‍ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററില്‍ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആര്‍. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി. അരുള്‍ ആര്‍.ബി കൃഷ്ണയെ പൊലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റി.

      Read More »
    • കനത്ത മഴ തുടരുന്നു: ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

      കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതല്‍ ഇടവേളയാണെന്ന് കളക്ടര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

      Read More »
    • അന്തരിച്ച നേതാക്കള്‍ക്കെതിരേ അധിക്ഷേപം; നടന്‍ വിനായകനെതിരേ ഡിജിപിക്ക് പരാതി

      കൊച്ചി: നടന്‍ വിനായകനെതിരേ ഡിജിപിക്ക് പരാതി. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതിക്കാരന്‍. വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണും അത് ക്രമസമാധാനപ്രശ്നമുണ്ടാക്കും എന്നുമാണ് പരാതിയിലെ ഉള്ളടക്കം. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍നിന്ന് വിനായകനെ വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സമയത്ത് വിനായകന്‍ അധിക്ഷേപപരാമര്‍ശം നടത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. വി.എസിന്റെ വിയോഗത്തിന് പിന്നാലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനടന്ന അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ എത്തിയത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍,…

      Read More »
    • ‘ക്യാപിറ്റല്‍ പണിഷ്മെന്റ്’ പ്രസംഗം കെട്ടുകഥയല്ല! ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; വൈലോപ്പിള്ളിയെക്കൊണ്ട് വാഴക്കുല എഴുതിച്ചവരടക്കം പതിനാറ് പുതുമുഖങ്ങള്‍ സംസ്ഥാനകമ്മിറ്റിയില്‍! പിരപ്പിന്‍കോടിന്റെ ‘വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ ഇടിത്തീയാകുമോ?

      തിരുവനന്തപുരം: ‘വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകം എഴുതുകയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ്. ഈ പുസ്തകത്തില്‍ പറയാന്‍ ഉദ്ദേശിച്ച ചിലത് പിരപ്പിന്‍കോട് മുരളിയെന്ന സഖാവ് തുറന്നു പറയുന്നു. വിഎസ് അച്യുതാനന്ദനെ കാപ്യറ്റല്‍ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് സിപിഎം നേതൃയോഗത്തില്‍ ചര്‍ച്ച വന്നുവെന്ന് പിരപ്പിന്‍കോട് മുരളി സമ്മതിക്കുകയാണ്. പലരും മാധ്യമങ്ങളുടെ കെട്ടുകഥയാണ് എന്ന് പറഞ്ഞ വാര്‍ത്തയ്ക്കാണ് പിരപ്പിന്‍കോട് മുരളി സ്ഥിരീകരണം നല്‍കുന്നത്. എന്നും വിഎസിനൊപ്പം ഉറച്ചു നിന്ന നേതാവാണ് പിരപ്പിന്‍കോട് മുരളി. കുറച്ചു കാലമായി സിപിഎമ്മുമായി അകലത്തിലാണ് പിരപ്പിന്‍കോട് മുരളി. വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന് സമ്മേളന പ്രതിനിധിയായിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി. വി.എസിനെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ല. 2011 ല്‍ വി.എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാന്‍ സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബോധപൂര്‍വം തോല്‍പ്പിച്ചു.…

      Read More »
    • പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതില്‍ പൂട്ടി; ഭര്‍ത്താവിനെ അവസാനമായി കാണാന്‍ റോസിലിയെത്തിയത് അനാഥാലയത്തില്‍നിന്ന്

      തൃശൂര്‍: പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതില്‍ പൂട്ടി പോയതോടെ അരിമ്പൂര്‍ കൈപ്പിള്ളി പ്ലാക്കന്‍ തോമസ് (80) വീണ്ടും വീടിന് പുറത്തായി. ഭര്‍ത്താവിനെ അവസാനമായി കാണാന്‍ അനാഥാലയത്തില്‍ നിന്നെത്തിയ ഭാര്യ റോസിലി വീടിന് പുറത്ത് തോമസിന്റെ മൃതദേഹത്തിനരിലിരുന്ന് കണ്ണീരൊഴുക്കി. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുന്‍പ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളില്‍ അന്തേവാസികളായത്. വീട്ടില്‍ നില്‍ക്കാനാകില്ലെന്നും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും കാണിച്ച് ഇവര്‍ അന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തോമസ് മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമിലും റോസിലി കാരമുക്ക് കൃപാസദനത്തിലുമായിരുന്നു താമസം. പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെയര്‍ഹോമില്‍ വച്ചായിരുന്നു തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയില്‍ സംസ്‌കാരം നടത്താനായിട്ടാണ് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാല്‍, പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാന്‍ അനുവദിക്കാതെ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നു. മകനോട് തിരിച്ചുവന്ന് മൃതദേഹം വീട്ടില്‍ കയറ്റാന്‍ ബന്ധുക്കളും…

      Read More »
    • സസ്‌പെന്‍ഡ് ചെയ്തിട്ട് ഒന്‍പതു മാസം; പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

      തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. പ്രശാന്ത് ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം പ്രശാന്ത് നിഷേധിച്ചു. ഇതിന് പ്രശാന്ത് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് പിന്നീട് പരസ്യപ്പോരിലേക്കും സസ്പെന്‍ഷനിലേക്കും വഴിവെച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താല്‍ ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിനിടെ മൂന്ന് തവണ…

      Read More »
    • ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന് ബാഗില്‍ കുറിപ്പ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കല്ലടയാറ്റില്‍ ചാടി; തെരച്ചില്‍ തുടരുന്നു

      പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായി ഇന്നും തിരച്ചിൽ തുടരും. മണ്ണടി കാത്തിരവിള പുത്തൻവീട്ടിൽ അനസ്, ഷാമില ദമ്പദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ്  സ്കൂബാ ടീം മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല. രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്.  കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പുത്തൂർ പോലീസ് അന്വേഷണം തുടങ്ങി.

      Read More »
    • സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കരുതെന്നു വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുമായുള്ള പോരു മുറുകുന്നു; ഗവര്‍ണര്‍ അയഞ്ഞിട്ടും വഴങ്ങാതെ മോഹനന്‍ കുന്നുമ്മല്‍; പ്രതിസന്ധി തുടരുന്നു

      തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി-രജിസ്ട്രാര്‍ പോര് മുറുകുന്നു. റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കേണ്ടെന്ന വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ ഉത്തരവാണ് പോര് കടുപ്പിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാന്‍സലര്‍ റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. റജിസ്ട്രാറെ താന്‍ സസ്‌പെന്‍ഡ് ചെയ്തതാണെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കരുതെന്നുമാണ് വിസിയുടെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിശ്ചിത തുക അലവന്‍സ് മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ല, നിയമന അധികാരിയായ സിന്‍ഡിക്കേറ്റ് അതു റദ്ദുചെയ്തു എന്ന് കാണിച്ച് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. അതേസമയം, സസ്‌പെന്‍ഷന്‍ കാലയളവില്‍ ഓഫിസില്‍ എത്തുന്നതു നിയമവിരുദ്ധമാണെന്ന് വിസി പറയുന്നു. സസ്‌പെന്‍ഷന്‍ അംഗീകരിച്ച് ഓഫിസില്‍ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വച്ചെങ്കിലും സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും റജിസ്ട്രാറും യോജിച്ചില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍…

      Read More »
    Back to top button
    error: