Breaking NewsKeralaLead NewsNEWSPravasi

വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ നടുക്കം മാറും മുമ്പേ ഗള്‍ഫില്‍ മറ്റൊരു മരണംകൂടി; പ്രവാസികളെ ദുഖത്തിലാഴ്ത്തി ഡോ. ധനലക്ഷ്മി; വീട്ടില്‍ മരിച്ചനിലയില്‍

വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്‍റെ നടുക്കം മാറുന്നതിന് മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മി (54)യെ ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സദാ പുഞ്ചിരിയുമായി അബുദാബിയിലെ കലാ–സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് മലയാളി സുഹൃത്തുക്കള്‍ പറയുന്നു.

അബുദാബി ലൈഫ് കെയര്‍ ആശുപത്രിയില്‍ ഡെന്‍റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ധനലക്ഷ്മി. പത്തുവര്‍ഷത്തിലേറെയായി യുഎഇയിലാണ് ഡോ.ധനലക്ഷ്മി താമസിക്കുന്നത്. രണ്ടുദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഡ്യൂട്ടിക്കും എത്തിയിരുന്നില്ല.മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് നാട്ടിലെത്തിക്കും. അണ്‍ഫിറ്റഡെന്ന പുസ്തകവും ഡോ.ധനലക്ഷ്മി എഴുതിയിട്ടുണ്ട്.

Back to top button
error: