Breaking NewsKeralaLead NewsNEWS

യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചിട്ടില്ല!! അടിയുറച്ച കമ്യൂണിസ്റ്റ്, പാർട്ടിവിടാൻ ഒരു പദ്ധതിയുമില്ല…. എന്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് എനിക്കെതിരെ രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്, അവരോട് സഹതാപം മാത്രം… താൻ ഏത് ഘടകത്തിലാണെന്ന് നേതൃത്വം അറിയിച്ചിട്ടില്ല, ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവൻ നടക്കാൻ കഴിയില്ല- പികെ ശശി

പാലക്കാട്: താൻ അടിയുറച്ച കമ്യൂണിസ്റ്റാണെന്നും പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എംഎൽഎയും സിപിഎം അംഗവുമായ പികെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ അവർ തന്നെ തിരിച്ചെടുക്കും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ പ്രവർത്തനപാരമ്പര്യം അറിയാത്ത ചിലരാണ് തനിക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്. അവരോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും പികെ ശശി പറഞ്ഞു.

Signature-ad

അതേമയം നേരത്തെ പാർട്ടിയിൽ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പികെ ശശി പറഞ്ഞിരുന്നു. ‘ശശി വിഭാഗം’ എന്നതിനെ തള്ളുന്നു. അതിൽ അൽപ്പംപോലും യാഥാർത്ഥ്യത്തിന്റെ കണികയില്ല. മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും തന്റെയടുത്ത് വന്നിട്ടില്ലെന്നും പികെ ശശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

താൻ ഏത് ഘടകത്തിലാണെന്ന് പാർട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. അതിനാൽ യോഗത്തിൽ പങ്കെടുക്കാറോ പാർട്ടി പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നില്ല. ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവൻ നടക്കാൻ കഴിയില്ലെന്നും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പികെ ശശി പറഞ്ഞു. അതേസമയം പികെ ശശി യുഡിഎഫിലേക്കു പോകുന്നതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: