Kerala
-
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല ശശിയേ!!! ബ്രിട്ടീഷ് ജെറ്റ് മടങ്ങി; ആദ്യം ഓസ്‌ട്രേലിയയിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്…
തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയര്‍ന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്‌ട്രേലിയയിലേക്കാണു പറക്കുക. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പ് ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തില്‍ ഇന്ധനം നിറച്ചിരുന്നു. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍ നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിര്‍ത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി…
Read More » -
റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവച്ച് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു
തിരുവനന്തപുരം: കമ്മോഡിറ്റികൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്, ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിലെ പ്രമുഖ നിർമ്മാണ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. വരും വർഷങ്ങളിൽ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാർ. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ ആന്റാ ബിൽഡേഴ്‌സിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ഡയറക്ടർ രാജ്നാരായണ പിള്ളയും അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യനും, കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പങ്കാളിത്തത്തിലൂടെ, അഞ്ച് പ്രധാന തന്ത്രപരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കർമ്മപദ്ധതിക്ക് രൂപം നൽകും. • സംയുക്ത മൂലധന സമാഹരണം: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾക്കും തന്ത്രപരമായ പങ്കാളിത്തത്തിനുമായി 500 കോടി രൂപ സമാഹരിക്കുക. •…
Read More » -
ഗുരുക്കളുടെ പൂഴിക്കടകന്‍! കേരള’യിലെ തര്‍ക്കത്തില്‍ വിസിയെ അനുകൂലിച്ചു, സിപിഎം വെട്ടില്‍
തിരുവനന്തപുരം: സര്‍വകലാശാലാ പ്രശ്നങ്ങളില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ സിന്‍ഡിക്കേറ്റിനെ തള്ളിയും വിസിയെ അനുകൂലിച്ചുമാണ് ഇംഗ്ലീഷ് ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ ലേഖനം. സര്‍വകലാശാലയില്‍ വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് സമിതിയാണ് സിന്‍ഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്പില്ല. ഈ നിയമപരമായ അജ്ഞതയാണ് കേരള സര്‍വകലാശാലയിലെ പ്രതിസന്ധിക്കു കാരണം. വിസി അധ്യക്ഷത വഹിക്കാത്ത യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് നിയമപരമായി നിലനില്പില്ല. വിസിയുടെ വിവേചനത്തെ ആശ്രയിച്ചാണ് തന്റെ അധികാരമെന്ന്, രജിസ്ട്രാര്‍ ബോധവാനായിരിക്കണമെന്നും ഗുരുക്കള്‍ പറയുന്നു. ചുമതലകളെക്കുറിച്ചു ധാരണയുള്ള ഒരു വിസിക്ക് അക്കാദമിക നിലവാരവും സിന്‍ഡിക്കേറ്റുമായി നല്ല ബന്ധവും കാത്തുസൂക്ഷിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നും ലേഖനത്തില്‍ പറയുന്നു. ഗുരുക്കളുടെ പ്രതികരണത്തില്‍ സിപിഎം സംഘടനകള്‍ പ്രതിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രസ്താവനയെന്ന് എകെപിസിടിഎ വിമര്‍ശിച്ചു. ഏകാധിപതികളായ വിസിമാരുടെ ചെയ്തികള്‍ക്ക് ഗുരുക്കള്‍ കൂട്ടുനില്‍ക്കുന്നതു ശരിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.…
Read More » -
കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: തളാപ്പ് സ്വദേശിനിയായ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. വാട്‌സാപ്പില്‍ സന്ദേശം, സ്റ്റാറ്റസ്: മഞ്ചേരയില്‍ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്‌കാരം നാട്ടില്‍ പിന്നീട്.
Read More » -
കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന; പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും പ്രതിക്കെതിരെ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന് തീരുമാനം; വനിതാ സി.പി.ഒയുടെ ദൃഢനിശ്ചയത്തിന് സിറ്റി പൊലീസ് കമ്മിഷണറുടെ അഭിനന്ദനം
തൃശൂര്‍: സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലെത്തിയ ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി. ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടന്‍ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ത്ഥതയെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അഭിനന്ദിച്ചു.
Read More » -
സ്വകാര്യ ബാങ്കിന്റെ ഭീഷണിയില്‍ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ: പത്തനംതിട്ടയില്‍ വീട്ടമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് നീലാംബരനെയും മകന്‍ ധിപിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കുടുംബം വായ്പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോള്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ധിപിന്‍ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ലീലയെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ധിപിനും അച്ഛന്‍ നീലാംബരനും അമിതമായി ഗുളികള്‍ കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More » -
‘വിഎസിന് പകരം വിഎസ് മാത്രം’; സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്ന് കെ കെ രമ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വിഎസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വിഎസ് നടത്തിയ സമരത്തിൻ്റെ ഭാഗമാണ് ഒഞ്ചിയത്ത് ഞങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടിപിയുടെ കൊലപാതകം പോലും വിഎസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി എസ് അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ്…
Read More » -
വിവാഹം വേണ്ടെന്നുവെച്ച വിഎസിന്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!
‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു. വിധേയന്‍, എന്‍.ശ്രീധരന്‍. ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി അമ്പത്തിമൂന്ന് വര്‍ഷം പഴക്കമുള്ള, 1967 ജൂലൈ 4-ാം തീയതി തയ്യാറാക്കിയ ഒരു വിവാഹക്ഷണക്കത്താണിത്. . അന്നത്തെ ജില്ലാ സെക്രട്ടറി സഖാവ് അച്യുതാനന്ദന്‍ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി, സമരയൗവനമായി, പാവങ്ങളുടെ പടത്തലവനായി. വിഎസ്-വസുമതി ദമ്പതികള്‍ ഒരുമിച്ചുള്ള ജീവിതം അമ്പത്തിയെട്ട് വര്‍ഷം പിന്നിട്ടു. കതിര്‍മണ്ഡപമൊരുങ്ങാതെ പുടവ നല്‍കാതെ, സദ്യയൊരുക്കാതെ, പരസ്പരം മാലയിട്ട് അവര്‍ ജീവിതത്തിലേക്ക് നടന്നുകയറി. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. വാടകവീട്ടിലായിരുന്നു അന്നത്തെ രാത്രി തങ്ങിയത്. അന്നുരാവിലെ തേച്ചുകഴുകിയിട്ടതിന്റെ നനവുമാറാത്ത വാടകവീട്ടില്‍ പുതിയ ജീവിതത്തിനു തുടക്കം. കഞ്ഞിവയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരിസാമാനങ്ങള്‍…
Read More » -
മറക്കാനാകുമോ വിഭാഗീയതയുടെ ആ ഇരുണ്ട കാലം…? സിപിഎമ്മിലെ വിഎസ്- പിണറായി ഗ്രൂപ്പുകള്‍; വിഭാഗീയതയുടെ ആരംഭം ആരുടെ കാലത്ത്?
ഇന്ന് പിണറായി വിജയന് പകരക്കാരനായി സിപിഎമ്മില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും. സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു. 1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി…
Read More » -
കതിര്‍മണ്ഡപവും പുടവയും ഇല്ല, വെറുമൊരു മാലയിടല്‍ മാത്രം; കല്യാണം കഴിഞ്ഞ് പിറ്റേന്ന് വരന്‍ നേരേ നിയമസഭയിലേക്കും..! വസുമതി അന്ന് മുതല്‍ ഇന്നുവരെ വി.എസിന്റെ തണല്‍മരം
കൊച്ചി: വി.എസ് എന്ന കറതീര്‍ന്ന കമ്യൂണിസ്റ്റിന്റെ സംഭവ ബഹുലമായ ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു ഭാര്യ വസുമതി. പ്രത്യേക താല്‍പര്യമൊന്നുമില്ലാതെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്‌നേഹിച്ചും പരിചരിച്ചും വി.എസിന് കരുത്തായി എന്നും കൂടെയുണ്ടായിരുന്നു അവര്‍. 1967 ജൂലൈ 16 നായിരുന്നു വി.എസ് അച്യുതാനന്ദനും കുത്തിയതോട് കോടംതുരുത്തു മുറിയില്‍ കൊച്ചുതറയില്‍ വസുമതിയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറിയും അമ്പലപ്പുഴ എംഎല്‍എയുമായ വി.എസിന് 42 വയസായിരുന്നു പ്രായം. വസുമതിക്ക് 29 ഉം. പിന്നീടുള്ള യാത്രയില്‍ ഉടനീളം വി.എസിന്റെ ജീവിതത്തില്‍ നിഴല്‍പോലെ വസുമതി കൂടെയുണ്ടായിരുന്നു. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്ത്ിനു കതിര്‍മണ്ഡപമില്ല. പുടവ നല്‍കിയില്ല. കാര്യമായ സദ്യയുമില്ലായിരുന്നു. ചടങ്ങെന്നോണം പരസ്പരം ഒരു മാലയിടല്‍ മാത്രം. അവിടെ നിന്ന് നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്. രാത്രിയോടെ അവിടെ നിന്ന് വാടക വീട്ടിലേക്ക്. കഞ്ഞി വയ്ക്കാന്‍…
Read More »