ഒരിക്കലും വെറുതേ വിടരുത് ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടണമെന്ന് കുടുംബം ; പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തി ; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

കോട്ടയം : സഹപാഠി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ അജിന്‍ റെജി മാത്യുവിനെ അഡീഷണല്‍ ജില്ലാകോടതി ഒന്ന് ആണ് ശിക്ഷ വിധിക്കുക.
അജിന്റെ സഹപാഠിയായിരുന്ന 19 കാരി അയിരൂര്‍ സ്വദേശി കവിതയാണ് സംഭവത്തിനിര യായത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു കവിത മരണമടഞ്ഞത്. രണ്ടുനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അജിനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.






