Breaking NewsKeralaLead NewsLocalMovie

ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട്

 

 

Signature-ad

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ വാസുവിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന .
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ടെത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്.
മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുന്‍ പിഎയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിക്കുന്നതിന് എസ്‌ഐടി അപേക്ഷ നല്‍കും.

 

Back to top button
error: