Kerala
-
ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ ഓല മേഞ്ഞവീട് കത്തിനശിച്ചു
മലപ്പുറം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് പൂര്‍ണമായും കത്തിയമര്‍ന്നത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ ശബ്ദം കേട്ട നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായി കത്തിനശിച്ചു.
Read More » -
ഒന്നര നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ‘വിസ്മങ്ങളുടെ കലവറ’!!! പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല. നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായര്‍ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം?ഗങ്ങള്‍ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിര്‍ദേശം മാറ്റിവെച്ചു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണില്‍ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകള്‍ ഉള്‍പ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ…
Read More » -
ജിഎസ്ഡിപി ഇടിഞ്ഞു, ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വളര്‍ച്ച കേരളത്തില്‍; രണ്ടക്കം കടന്ന് തമിഴ്നാട്
കൊച്ചി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഎസ്ഡിപി) ഇടിവ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ (MOSPI) പുതുക്കിയ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.19 ശതമാനമായാണ് ഇടിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് 6.73 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായും കേരളം മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമാണ്. ഇതിലും താഴെ പോയിരിക്കുകയാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാട് ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. 2024-25ല്‍ തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് 11.19 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥയാണ് തമിഴ്നാട്ടിലേത്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ നോമിനല്‍ ജിഎസ്ഡിപിയും കുറഞ്ഞു. 2024-35 സാമ്പത്തിക വര്‍ഷത്തില്‍ നോമിനല്‍ ജിഎസ്ഡിപിയില്‍…
Read More » -
ഡസ്‌ക്കിന്റെ ദ്രവിച്ചഭാഗത്ത് നിന്നും പ്രാണിയുടെ കടിയേറ്റു ; ഉച്ചയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 30 ലധികം വിദ്യാര്‍ത്ഥികളെ ; ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും…!
ചേര്‍ത്തല: ദ്രവിച്ച ഡസ്‌ക്കില്‍ പെന്‍സില്‍ കൊണ്ട് ഇളക്കിയതിനെ തുടര്‍ന്ന് അതില്‍ നിന്നും വന്ന പ്രാണികള്‍ കടിച്ച് സ്‌കൂള്‍ സമയത്ത് ആശുപത്രിയിലായത് ഒരു ക്ലാസ്സിലെ 30 വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും ഉണ്ടായതിനെ തുടര്‍ന്ന്് വിദ്യാര്‍ത്ഥികളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്‌ക് ദ്രവിച്ച ഭാഗത്ത് പെന്‍സില്‍ കൊണ്ടു കുത്തിയതിന് പിന്നാലെയായിരുന്നു ചൊറിച്ചില്‍. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാണ് അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡെസ്‌കില്‍ ഉണ്ടായിരുന്ന സൂക്ഷ്മ ജീവികളുടെ കടിയേറ്റതായിരിക്കാം കാരണമെന്നാണ് വിലയിരുത്തല്‍.
Read More » -
രാഹുല്‍ഗാന്ധി പറഞ്ഞത് ശരി, അന്യസംസ്ഥാന തൊഴിലാളികളും മറ്റു മണ്ഡലത്തിലുള്ളവരും തൃശൂരിലെ വോട്ടര്‍പട്ടികയിലുമെത്തി ; ബിജെപിയുടെ സംസ്ഥാനത്തെ വിജയവും സംശയിക്കത്തക്കതാണെന്ന് വി.സി. സുനില്‍കുമാര്‍
തൃശൂര്‍: വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേട് നടന്നെന്ന രാഹുല്‍ഗാന്ധിയുടെ ആക്ഷേപം വലിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണത്തില്‍ ഒരുലക്ഷം വോട്ടുകളുടെ തട്ടിപ്പാണ് രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലേക്കുള്ള ബിജെപിയുടെ സംസ്ഥാനത്തെ ആദ്യത്തെ സീറ്റായ തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടും സംശയമുയര്‍ത്തി മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബിജെപി തൃശൂരിലും വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളില്‍ ഉള്ളവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നും തൃശൂര്‍ മണ്ഡലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതി അന്നു തന്നെ ഉന്നയിച്ചിട്ടുള്ളതായിരുന്നെന്നും വി.സി. സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നതായും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്…
Read More » -
കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം ; സീനിയര്‍ നേതാക്കളെ ഒഴിവാക്കി, സി.കെ. പത്മനാഭന്‍ രാജിഭീഷണിമുഴക്കിയപ്പോള്‍ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: രാജീവ്ചന്ദ്രശേഖര്‍ പ്രസിഡന്റായ ശേഷം ബിജെപി സംസ്ഥാനകമ്മറ്റിയില്‍ സീനിയര്‍ നേതാക്കള്‍ അതൃപ്തരാണെന്ന ഊഹാപോഹങ്ങള്‍ പൊതുവേയുണ്ട്. പുതിയ കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി കേള്‍ക്കുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ്. കോര്‍ കമ്മറ്റി രൂപീകരിച്ചപ്പോള്‍ സി.കെ. പത്മനാഭന് പുറമേ സീനിയര്‍ നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ഒ രാജഗോപാല്‍ എന്നിവരെയും നീക്കി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് സി കെ പത്മനാഭന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരെ വിളിച്ച് രാജി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് പുതിയ സര്‍ക്കുലര്‍ തന്നെ ഇറക്കേണ്ടി വന്നു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ഉപാധ്യക്ഷന്മാരായ ഷോണ്‍ ജോര്‍ജ്, ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തേ ജനറല്‍…
Read More » -
പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി ; സര്‍ക്കാര്‍ പറഞ്ഞവാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി ; താമസിച്ചത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കാലതാമസം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മുട്ടത്തറയില്‍ നിര്‍മ്മിച്ച പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിനു നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്നും തീരദേശവാസികള്‍ക്ക് സുരക്ഷിത സ്ഥലത്ത് ഭവനം എന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമായെന്നും പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ബാക്കി 68 ഫ്‌ലാറ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു നിലകളിലായി 8 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പുറമേ പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യം മത്സ്യബന്ധന തൊഴിലാളികളുടെ പുന:രധിവാസമായിരുന്നുവെന്നും ആ ആവശ്യമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കാലതാമസമായിരുന്നു പദ്ധതി…
Read More » -
”ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല, പക്ഷേ അതിന് വേണ്ട മനസ്സമാധാനമില്ല” ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച ജിസ്‌നയുടെ കുറിപ്പ് ; ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും
കോഴിക്കോട്: ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലെന്നും പക്ഷേ അതിന് വേണ്ട മനസ്സമാധാനമില്ലെന്നും ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച ജിസ്‌നയുടെ കുറിപ്പ് കണ്ടെത്തി. കണ്ണൂര്‍ കേളകം സ്വദേശിനി ജിസ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്നയെ കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഈ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയത്. ‘ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല’ എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. പൊലീസ് ഈ വീട്ടില്‍ ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. സംഭവം നടക്കുമ്പോള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read More » -
കൊച്ചി മെട്രോയില്‍ താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാര്‍ ; വയഡക്ടിലേയ്ക്ക് കയറിയത് ആരുമറിയാതെ
കൊച്ചി: നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരണമടഞ്ഞത്. ആത്മഹത്യാഭീഷണി മുഴക്കിയ ഇയാള്‍ തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടില്‍ കയറി നിന്ന് ആശങ്കപ്പെടുത്തിയിരുന്നു. ട്രാക്കിന് മുകളിലെ വാക്ക് വേയിലേക്ക് എമര്‍ജന്‍സി പാസ് വേയിലൂടെ നടന്നെത്തിയ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. പിന്നീട് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടി. ഫയര്‍ ഫോഴ്സും പൊലീസുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. താഴേയ്ക്ക് വീണ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആദ്യം വികെഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. ആരുടേയും ശ്രദ്ധയില്‍ പെടാതെയാണ് ഇയാള്‍ വയഡക്ടിലേയ്ക്ക് കയറിയത്. സംഭവത്തെ തുടര്‍ന്ന് മെട്രോ റെയിലിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുകയും മെട്രോ…
Read More » -
തൃപ്പൂണിത്തുറയില്‍ മെട്രോ പാലത്തില്‍നിന്ന് ചാടി യുവാവ്; രക്ഷിക്കാനുള്ള ശ്രമം വിഫലം, തിരൂരങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ യുവാവ് മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ആത്മഹത്യാശ്രമമായിരുന്നു. റോഡിലേക്ക് വീണ നിസാറിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്റ്റേഷന്‍ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്. നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.
Read More »