Kerala

    • പെട്ടി ഒ‍ാട്ടോയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു 

      പാറശ്ശാല: പെട്ടി ഒ‍ാട്ടോ കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ ഉച്ചയ്ക്കു 2.45ഓടെ കാക്കറവിളക്കു സമീപം ആയിരുന്നു അപകടം. എതിർദിശയില്‍ നിന്നെത്തിയ ഒ‍ാട്ടോ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബസിനു മുന്നിലേക്ക് കയറിയാണ് അപകടമുണ്ടായത്. ബ്രേക്കിട്ടതുമൂലം മൂലം മുന്നിലെ സീറ്റുകളിലും വശത്തെ കമ്ബികളിലും ഇടിച്ച്‌ ബസിലെ പല യാത്രക്കാർക്കുംം പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഒ‍ാട്ടോ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഒ‍ാട്ടോഡ്രൈവർ മുഹമ്മദ് സിജിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

      Read More »
    • ‘മോദി ഗ്യാരണ്ടി’യില്‍ വിജയം ഉറപ്പ്, അച്ഛനോട് സംസാരിച്ചിട്ടില്ല: അനില്‍ ആന്‍റണി

      പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കേരളത്തിൽ 12 മണ്ഡലങ്ങളിൽ ചിതം തെളിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പത്തനംതിട്ട മണ്ഡലമാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ബിജെപിയില്‍ ചേർന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥി ആകുന്നു എന്നത് ഇപ്പോള്‍ പ്രഖ്യാപനം വന്നപ്പോള്‍ മാത്രമാണ് അറിയുന്നത്. ജയത്തിനായി പരിശ്രമിക്കും. ജയം ഉറപ്പാണ്. മറ്റ് മുന്നണികളിലെ സ്ഥാനാർത്ഥികള്‍ എത്ര ശക്തരാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് അനുകൂല തരംഗമാണ്. അത് പത്തനംതിട്ടയിലും ഫലം കാണും. മോദിജിയുടെ ഗ്യാരണ്ടി ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. 400-ല്‍ അധികം സീറ്റുകള്‍ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് നിന്ന് നേടും. കേരളത്തിലും ആ കുതിപ്പ് ഉണ്ടാകും. ബിജെപിക്ക് വമ്ബിച്ച വിജയമുണ്ടാകും. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്‌ പിതാവ് എ കെ ആന്‍റണിയോട് സംസാരിച്ചിട്ടില്ല. എങ്ങനെയാകും പ്രതികരണം എന്ന് അറിയില്ല’.…

      Read More »
    • കൊല്ലത്ത് അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍

      കൊല്ലം: ചാത്തന്നൂരില്‍ അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകുമാര്‍(50) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍ ബിജുകുമാർ ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച്‌ തകര്‍ക്കുകയുമായിരുന്നു. ഇതുകണ്ട് തടയാനെത്തിയ വീട്ടമ്മയെ പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പികുയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

      Read More »
    • പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം 

      തിരുവനന്തപുരം:  സിപിഒ റാങ്ക് ഹോള്‍ഡേഴ്സിൻ്റെ സമരത്തിനിടെ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം.സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് അനിഷ്ട സംഭവം. നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിക്കുന്നത്. കനത്ത ചൂടില്‍ അമ്മമാർ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. സമരത്തിനിടയില്‍ ശരീരത്ത് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചത് ആശങ്കകള്‍ക്കിടയാക്കി. ഇതിനിടെ പ്രതിഷേധക്കാരുടെ അമ്മമാരില്‍ ഒരാള്‍  കുഴഞ്ഞു വീഴുകയും ചെയ്തു. പൊലീസുകാരും ഉദ്യോഗാർത്ഥികളും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികള്‍ക്കും നിയമനം നല്‍കാതെ സമരം അവസാനിപ്പിക്കാൻ ഇല്ല എന്നാണ് പ്രതിഷേധക്കാരുടെ കുടുംബത്തിൻ്റെയും നിലപാട്. ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രില്‍ 13ന് അവസാനിക്കും. എന്നാല്‍ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നല്‍കിയിട്ടുള്ളു. കാലാവധി കഴിഞ്ഞാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളില്‍ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നല്‍കണമെന്നാണ് ഉദ്യോഗാർഥികളുടെ…

      Read More »
    • കുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളിയ സംഭവം ;അമ്മ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

      മലപ്പുറം: തിരൂരിൽ പതിനൊന്നുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ മാതാവ് തമിഴ്‌നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന്‍ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരാണ് പിടിയിലായത്. തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.രമേശ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് ആണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി റയില്‍വെ സ്റ്റേഷന് അടുത്തുള്ള ഓടയില്‍ ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.  കുഞ്ഞിന്റെ അമ്മയായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച്‌ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.

      Read More »
    • താൻ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച ഒരേയൊരു നേതാവ്; പി.സി.ജോര്‍ജ് ബിജെപിയിൽ നിന്നും പുറത്തേക്കോ ?

      കൊച്ചി: താൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച കേരളത്തിലെ ഒരേയൊരു നേതാവ് പി.സി.ജോര്‍ജായിരുന്നു.അതിനാൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപേ  തോറ്റ ഏക നേതാവും പി.സി.ജോർജ് തന്നെയാണ്. പൂഞ്ഞാറിലെ നിയമസഭാ തോല്‍വിക്ക് ശേഷം തീർത്തും അപ്രസക്തനായ പിസി വീണ്ടും തിരിച്ചുവരവിനുള്ള അവസരമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കണ്ടത്.അതുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്വന്തം ജനപക്ഷം പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനൂം അദ്ദേഹം തയാറായത്. ബിജെപി സംസ്ഥാന നേതൃത്വം അറിയാതെ മറ്റൊരു വഴിയേ ഡല്‍ഹിയില്‍ എത്തി ബിജെപിയുടെ ഭാഗമായ നേതാവാണ് പിസി. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും പിസിയില്‍ നിന്നും അകലം പാലിച്ചു. കേരളത്തില്‍ ആര്‍എസ്‌എസിനും പിസി ജോർജിനോട് താൽപര്യമില്ലായിരുന്നു.എസ്‌എന്‍ഡിപി നേതാവായ വെള്ളപ്പള്ളി നടേശന്‍ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയില്‍ നിര്‍ണ്ണായകമായി. ഇതിനൊപ്പം മോദിയുമായി അടുപ്പമുള്ള കേരളത്തിലെ പ്രമുഖ വ്യവസായിയും പിസിയെ തള്ളിപ്പറയുന്ന നിലപാടുകാരനാണ്. ഇതെല്ലാം പത്തനംതിട്ടയില്‍ പിസിയെ തഴയാന്‍ കാരണമായി. ഏതായാലും താമരയിലെ പി.സി.ജോര്‍ജ്ജിന്റെ ഭാവി തുലാസിലാക്കുന്നതാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടാണ്…

      Read More »
    • പ്രഥമ ‘ജവഹർലാൽ നെഹ്രു സമ്മാൻ’ ഹരിതം ബുക്ക്സ് സാരഥി പ്രതാപൻ തായാട്ടിന്

         സ്വാതന്ത്ര്യസമര സേനാനികളേയും സ്വാതന്ത്ര്യ സമരത്തെ തന്നെയും  ഇകഴ്ത്തി കാട്ടാനും താറടിക്കാനുമുള്ള തീവ്രശ്രമങ്ങൾ നടക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരചരിത്ര പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ  നാഷണൽ സെൻ്റർ ഫോർ ഹ്യൂമാനിറ്റീസ്  ഏർപ്പെടുത്തിയ പ്രഥമ   ജവഹർലാൽ നെഹ്രു സമ്മാനിന്  പ്രതാപൻ തായാട്ടിനെ തെരഞ്ഞെടുത്തു. 17 പുസ്തകങ്ങളിലായി, മൂവായിരത്തോളം പേജുകളിൽ പ്രതാപൻ തായാട്ട് രചിച്ച ‘സ്വാതന്ത്യസമര ചരിത്രം’ ഒരു വലിയ പ്രവർത്തനമാണെന്നും വരും തലമുറകൾക്ക് വലിയ ഗവേഷണ സാദ്ധ്യത തുറന്നിടുന്നതാണെന്നും കമ്മറ്റി വിലയിരുത്തി. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഈ മാസം  നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരദാനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ  നിർവ്വഹിക്കും.

      Read More »
    • അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ ആര്‍ക്കും അറിയില്ല; നീരസം പരസ്യമാക്കി പി സി ജോര്‍ജ്

      പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ നീരസം പരസ്യമാക്കി ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്‍റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താൻ ലോകത്താരോടും തന്നെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. താൻ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എൻഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവർ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താൻ സ്ഥാനാർഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും പി.സി തുറന്നു പറഞ്ഞു. താൻ പത്തനംതിട്ടിയില്‍ സ്ഥാനർഥിയാകരുതെന്ന് ആഗ്രഹിച്ചത്  വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. എന്നാൽ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ അറിയുന്നവർ ഇല്ല. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാർഥിയായിരുന്നെങ്കിൽ താൻ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ മണ്ഡലത്തിൽ  പരിചയപ്പെടുന്നതാൻ സാധിക്കു. അങ്ങനെ ഒരു പ്രശ്നമുണ്ട്.വിജയം കണ്ടറിയാം -പ സിജോർജ് കൂട്ടിച്ചേർത്തു.

      Read More »
    • തൃശൂരിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം

      തൃശൂർ: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പഴഞ്ഞി സ്വദേശിനിയും എംഡി കോളേജ് വിദ്യാർത്ഥിനിയുമായ അപർണ്ണയാണ് മരിച്ചത്. ചൊവ്വന്നൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അപർണ്ണയെ പിന്നില്‍ നിന്ന് വന്ന ടോറസ് ഇടിച്ചിടുകയായിരുന്നു.  അപകടത്തിന് ശേഷം  ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

      Read More »
    • കടയില്‍ നിന്നും 1.61 ലക്ഷം രൂപ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

      മലപ്പുറം: പലവ്യഞ്ജനക്കടയില്‍ നിന്നും പണം മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം നാഗോവ് സ്വദേശി ജൈബൂര്‍ റഹ്മാനാണ് അറസ്റ്റിലായത്. ഇരിങ്ങാട്ടിരി ടൗണിലെ അക്ബറലിയുടെ കടയില്‍ നിന്നും 1.61 ലക്ഷം രൂപയാണ് മോഷ്ടിച്ചത്.കടയ്ക്ക് സമീപത്തായി ഒരു വാടക വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. കടയില്‍ നിന്നും സ്ഥിരം സാധനങ്ങള്‍ വാങ്ങാറുള്ള ഇയാള്‍ വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്. മോഷണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ താമസ സ്ഥലം മാറ്റി.തുടര്‍ന്ന് പ്രദേശത്തെത്തിയ പ്രതി ഷട്ടറിന്റെ ഒരു ഭാഗം ഉയര്‍ത്തി വിദഗ്ധമായി കടക്കകത്ത് കയറിയാണ് മോഷണം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.

      Read More »
    Back to top button
    error: