Kerala

    • പദയാത്ര ‘പഴി’യാത്ര മാത്രമായി! ഐടി സെല്‍ അധ്യക്ഷനെ മാറ്റണമെന്ന് സുരേന്ദ്രന്‍; വേണ്ടന്ന് കേന്ദ്ര നേതൃത്വം

      തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സമൂഹമാധ്യമ സെല്ലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയുടെ സമൂഹമാധ്യമ സെല്‍ ചെയര്‍മാന്‍ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം. അതേസമയം, വിഷയത്തില്‍ നടപടി വേണ്ടെന്നും ഗാനത്തിലെ വരികള്‍ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാല്‍ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ എംപി പറഞ്ഞു. ഇതോടെ കുറച്ചുകാലമായി ചാരംമൂടിക്കിടന്നിരുന്ന വിഭാഗീയത വീണ്ടും നീറിപ്പുകഞ്ഞു തുടങ്ങി. പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെല്‍ കണ്‍വീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുന്‍പു തിരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികള്‍ അബദ്ധത്തില്‍ പുതിയ പ്രചാരണ ഗാനത്തില്‍ ഉള്‍പ്പെട്ടെന്നാണു ലഭിച്ച വിശദീകരണം. നേതാക്കളില്‍ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബിജെപി നേതൃത്വത്തിലെ പടലപിണക്കങ്ങളുടെ ഭാഗമായാണ് പഴയഗാനത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമെന്ന് ഒരു വിഭാഗം…

      Read More »
    • 19കാരിയെ കെ.എസ്.ആർ.ടി.സി ബസില്‍ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ 

      തിരുവനന്തപുരം: 19കാരിയെ കെ.എസ്.ആർ.ടി.സി ബസില്‍ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. വെള്ളനാട് സ്വദേശി, വെമ്ബായം തേക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന രതീഷ്കുമാർ (48) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ 9നാണ് സംഭവം. നെടുമങ്ങാട്ടു നിന്ന് മുരുക്കുംപുഴയിലേക്ക് പോയ ബസ് പോത്തൻകോട് ബസ് സ്‌റ്റോപ്പില്‍ നിറുത്തി വിദ്യാർത്ഥി ഇറങ്ങുന്നതിനിടെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയെ ഇയാള്‍ കടന്നുപിടിച്ചതായി പരാതിയില്‍ പറയുന്നു. പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.  രാവിലെ ജോലിക്ക് പോകുന്നതിനിടയിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. ഇന്നലെ വീണ്ടും രാവിലെ ജോലിക്ക് പോത്തൻകോട് എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

      Read More »
    • രോഗനിര്‍ണയം തെറ്റി; രോഗിക്ക് 3 ലക്ഷം നഷ്ടപരിഹാരം നല്‍കണം

      കോട്ടയം: രോഗനിര്‍ണയം തെറ്റി; രോഗിക്ക് വൈക്കം ചെമ്മനാംകരിയിലുള്ള ആശുപത്രിയും ഡോക്ടറും 3 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം. തൊടുപുഴ കോടിക്കുളം സ്വദേശി എന്‍.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്. കഴുത്തുവേദനയെതുടര്‍ന്ന് 2016ലാണ് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ അമേരിക്ക ആശുപത്രിയെ സുകുമാരന്‍ സമീപിച്ചത്. എം.ആര്‍.ഐ. പരിശോധനയുടെ അടിസ്ഥാനത്തില്‍ ടിബി രോഗമാണെന്നു നിര്‍ണയിച്ച ഡോ. കെ പരമേശ്വരന്‍ സ്റ്റെപ്‌റ്റോമൈസിന്‍ 1000 എം.ജി. എന്ന മരുന്നാണ് നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരന്‍ വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ നട്ടെല്ലില്‍ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും ഇല്ലായെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് 2017 ല്‍ കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. രോഗനിര്‍ണയത്തിനാവശ്യമായ അനുബന്ധ പരിശോധനകള്‍ ഒന്നുംതന്നെ നടത്താതെ തെറ്റായ രോഗനിര്‍ണയത്തിലൂടെ മറ്റു മരുന്നുകള്‍ നല്‍കി പരാതിക്കാരന്റെ ആരോഗ്യനില മോശമാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവനന്യൂനതയും…

      Read More »
    • പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി; തിരുവനന്തപുരത്ത് ഗുണ്ട അറസ്റ്റില്‍

      തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം  കേസെടുത്തു. കരിപ്പൂർ വാണ്ടയില്‍ കുന്നുംമുകല്‍ വീട്ടില്‍ ശ്രീജിത്തി(25)നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ റൗഡി ലിസ്റ്റില്‍ പെട്ട ആളാണെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.   ഫെബ്രുവരി12-ന് രാത്രി ആണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതാകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുമങ്ങാട് ഡൈമൻ പാലത്തിനു സമീപമുള്ള ഒരു വീട്ടില്‍ വച്ച്‌ കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ നെടുമങ്ങാട് സിഐ യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മറ്റ് കേസുകളെ പറ്റി പോലീസ് അന്വേഷിച്ച്‌ വരികയാണ്.

      Read More »
    • എറണാ’കുള’ത്ത് സിപിഎം ‘കളം’ പിടിക്കുമോ? ആരാണ് ‘ഷൈന്‍ ടീച്ചര്‍’

      കൊച്ചി: എറണാകുളം ലോക്സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കില്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയായി. ചര്‍ച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍തന്നെ അത്ര ‘പ്രശസ്തയല്ലാത്ത’ കെ.ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഷൈന്റെ സ്ഥാനാര്‍ഥിത്വം സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്. പാര്‍ട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതില്‍ അറിയപ്പെടുന്ന ആളല്ല കെ ജെ ഷൈന്‍. എന്നാല്‍, തന്റെ തട്ടകമായ വടക്കന്‍ പറവൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യമാണ് ഷൈന്‍. മികച്ച പ്രാംസംഗിക കൂടിയ ഇവര്‍ ഡെപ്യൂട്ടേഷനില്‍ സമഗ്ര ശിക്ഷ കേരളയില്‍ (എസ്എസ്‌കെ) ട്രെയിനറായി ജോലിചെയ്യുകയാണ്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിന്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ പോയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തട്ടകത്തില്‍ നിന്നാണ് വരുന്നത്…

      Read More »
    • ‘ഭാരത് അരി’ക്ക് വന്‍ ഡിമാന്റ്; 100 ക്വിന്റല്‍ വിറ്റത് ഒന്നര മണിക്കൂറിനുള്ളില്‍

      ആലപ്പുഴ/കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വാങ്ങാന്‍ തിരക്കോട് തിരക്ക്. ആലപ്പുഴ ജില്ലയില്‍ മാരന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ചയാണ് അരി വിതരണം ചെയ്തത്. തിരക്ക് കൂടിയതിനാല്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് വിറ്റത്. 1000 പേര്‍ക്കാണ് ഇന്നലെ മാത്രം 10 കിലോഗ്രാം അരി വിറ്റത്. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് അരി വിതരണം തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 10,000 കിലോ ഭാരത് അരി വിറ്റുപോയി. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഭാരത് അരി വിറ്റത്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയില്‍ 100 ക്വിന്റല്‍ അരി ഒന്നര മണിക്കൂറിനുള്ളില്‍ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി. പ്രാദേശിക പ്രവര്‍ത്തകരാണ് വില്‍പന നടത്തുന്നത്. അരി പരിശോധിച്ചു നോക്കുന്നതിനായി അരിയുടെ സാമ്പിളുകളും പ്രദര്‍ശനത്തിനായി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ഭാരത് അരി വിതരണം ചെയ്യും. റേഷന്‍ കാര്‍ഡോ മറ്റുമൊന്നും വേണ്ടാത്തതിനാല്‍ വഴിപോക്കരും…

      Read More »
    • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

      കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിര്‍ണായക നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ  ദിലീപ് എതിര്‍ത്തിരുന്നു. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

      Read More »
    • എംഡിഎംഎ കടത്ത്; തൃശൂരില്‍ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

      തൃശൂർ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. ചൊവ്വൂരിന് സമീപം ഇന്ന് വൈകിട്ടോടെയാണ് ഇരുവരും പിടിയിലായത്. പെരിഞ്ഞനം സ്വദേശി ഷിവാസ്, പാലക്കാട് നെന്മാറ സ്വദേശി ബ്രിജിത എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ട് പാക്കറ്റുക്കളിലാക്കി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം പരിശോധിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

      Read More »
    • ‘കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്’; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഷാജി

      മലപ്പുറം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്നും കെ.എം. ഷാജി പറഞ്ഞു. ”കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും”, ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ…

      Read More »
    • വിദ്യാർത്ഥി സംഘർഷം; കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

      തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്ബസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. അടിപിടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.  കഴിഞ്ഞ ദിവസം എറണാകുളം മഹാരാജ് കോളേജും സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.

      Read More »
    Back to top button
    error: