Kerala

    • യു.ഡി.എഫിലെ അവഗണന എണ്ണിപ്പറഞ്ഞ് നെല്ലൂര്‍; മാണി ഗ്രൂപ്പിലേക്ക് മടങ്ങാന്‍ മോഹം

      കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും കേരള കോണ്‍?ഗ്രസ്(എം)ലേക്ക് മടങ്ങിയെത്താന്‍ താല്‍പ്പര്യമുണ്ടെന്നും മുന്‍ എംഎല്‍എയായ ജോണി നെല്ലൂര്‍. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചില്‍ മുന്‍ നിരയില്‍ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വന്ന വേദിയില്‍ കസേര നല്‍കിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാര്‍ട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.  

      Read More »
    • മഹാരാജാസ് കോളജ് തുറന്നു; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

      കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. അതിനിടെ കോളജില്‍ എസ്എഫ്‌ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുള്‍ നാസറിന് കോളജില്‍ വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎസ്‌യുഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.  

      Read More »
    • പരശുറാമിൽ ഒരു വിദ്യാർഥിനികൂടി കുഴഞ്ഞുവീണു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

      കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസിൽ (16649) തിരക്ക് കാരണം  വിദ്യാർഥിനി കുഴഞ്ഞുവീണു. കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊയിലാണ്ടി എത്താറായപ്പോളാണ് വിദ്യാർത്ഥിനി തളർന്നുവീണത്. നിന്നുതിരിയാൻ പറ്റാത്ത കോച്ചിൽ വെള്ളംപോലും കൊടുക്കാനായില്ലെന്ന് യാത്രക്കാർ പറയുന്നു.വന്ദേഭാരതിനുവേണ്ടി പരശുറാമിനെ കൊയിലാണ്ടിക്ക് സമീപം പിടിച്ചിട്ടിരുന്നു. വണ്ടി  വിട്ടപ്പോഴായിരുന്നു സംഭവം. 20 ദിവസത്തിനിടെ പരശുറാം എക്‌സ്‌പ്രസിലെ ആറാമത്തെ സംഭവമാണിത്. ജനുവരി എട്ടിന് രണ്ടു വിദ്യാർഥിനികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ കുഴഞ്ഞുവീണീരുന്നു.പിന്നീട് രണ്ടു സ്ത്രീകളും കുഴഞ്ഞുവീണിരുന്നു.

      Read More »
    • റാന്നി പഞ്ചായത്ത്‌ പ്രസിഡന്റായി പ്രകാശ് കുഴിക്കാല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

      പത്തനംതിട്ട:റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പ്രകാശ് കുഴിക്കാല(കെ.ആർ.പ്രകാശ്) തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്. അംഗങ്ങൾ,യു.ഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ഇക്കുറി സ്വതന്ത്രനായ പ്രകാശ് പ്രസിഡന്റായത്. കഴിഞ്ഞതവണ കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രകാശ് പ്രസിഡന്റായത്.എന്നാൽ ഇത്തവണ കോൺഗ്രസ് വിട്ടുനിന്നു. ഇതിനുമുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പിന്തുണച്ച പ്രകാശിന് വോട്ടുചെയ്തതിന് ബി.ജെ.പി. അംഗങ്ങളായ മന്ദിരം രവീന്ദ്രനെയും എ.എസ്.വിനോദിനെയും പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയിരുന്നു. എ.എസ്.വിനോദ് പിന്നീട് മെമ്പർസ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പുതുശ്ശേരിമലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പായതോടെ പ്രകാശ് പ്രസിഡന്റുസ്ഥാനം രാജിവെയ്ക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ നാല് കോൺഗ്രസ്‌ അംഗങ്ങളുടേതൊഴികെ എല്ലാവരുടെയും വോട്ട് പ്രകാശിനാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ മിനിമോൾക്ക് നാല് വോട്ടാണ് ലഭിച്ചത്.   എൽ.ഡി.എഫിലെ ഗീതാ സുരേഷാണ് പ്രകാശിന്റെ പേര് നിർദേശിച്ചത്. സന്ധ്യാദേവി പിൻതാങ്ങി. ആറ് എൽ.ഡി.എഫ്. അംഗങ്ങൾ, ബി.ജെ.പി.സ്ഥാനാർഥിയായി മത്സരിച്ചുവിജയിച്ച മന്ദിരം രവീന്ദ്രൻ, യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സച്ചിൻ വയല എന്നിവരുടെ…

      Read More »
    • ‘ബാബരിയാണ് നീതി’; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കേരളത്തിൽ കലാപാഹ്വാനത്തിന് കേസ്

      തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ‘ബാബരിയാണ് നീതി’ എന്ന മുദ്രാവാക്യത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ബാലരാമപുരം സ്വദേശിയായ  മുഹമ്മദ് സലീമിനെതിരേയാണ് കേസെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും ബാബരിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡേന്തിയുമാണ് സലീം തെരുവുകളിലൂടെ നടന്ന് പ്രതിഷേധിച്ചത്. കരിദിനം ആചരിക്കണമെന്നും പ്രാര്‍ഥിക്കണമെന്നും ഇയാൾ മൈക്കിൽക്കൂടി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പോലിസ് കലാപാഹ്വാനത്തിനു കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാണ് കേസ്. നേരത്തേ ബാബരി ധ്വംസനത്തിന്റെ വാര്‍ഷികത്തിലും സലീം സമാനമായ രീതിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു.

      Read More »
    • ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

      പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • വിവാദ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; മഹാരാജാസിലെ അശ്ലീല ശബ്ദരേഖ പുറത്ത്

      കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ഥിനികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിസാമുദ്ദീനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.എം.ഷെഫ്റിന്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയായ ഡോ. നിസാമുദ്ദീന്‍ വിദ്യാര്‍ഥികളെ വംശീയമായി ആക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നതാണ്. ഇതിന് പിറകെയാണ് പെണ്‍കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടത്. സ്റ്റാഫ് അഡൈ്വസറും അറബി വിഭാഗം അധ്യാപകനുമായ ഡോ. നിസാമുദ്ദീനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ പെരുമാറ്റ ദൂഷ്യത്തിന് നടപടിയും നേരിട്ടിട്ടുണ്ട്. നിസാമുദ്ദീനെതിരെ തെളിവു സഹിതം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. നിസാമുദ്ദീന്റെ നിയമനവും യോഗ്യതയും പരിശോധിക്കണമെന്ന ആവശ്യവും ഫ്രറ്റേണിറ്റി ഉന്നയിക്കുന്നുണ്ട്.

      Read More »
    • കൂട്ടുകാരിയുടെ വീട്ടില്‍ വെച്ച്‌ പീഡനം, ശേഷം അയല്‍ വീട്ടില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;31 വർഷം കഠിനതടവ്

      വട്ടപ്പാറ: ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അയൽപക്കത്തെ പ്രായപൂർത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/-രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ല്‍ ഉടുമ്ബൻചോല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.  പ്രതി ഒരു കുട്ടിയെ  കൂട്ടുകാരിയുടെ വീട്ടില്‍ വച്ച്‌ പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം ഇവരുടെ വീടിനടുത്തുള്ള  വീട്ടില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.

      Read More »
    • മൂന്നാറില്‍ കാട്ടാന ആക്രമണം; വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന വയോധികനെ ചവിട്ടിക്കൊന്നു

      ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ ദോബിപ്പാളയം സ്വദേശി കെ പാല്‍രാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാല്‍രാജ്. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനില്‍ പോയി മടങ്ങിവരുന്ന വഴിയില്‍ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാല്‍രാജിനെ ആന അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതേ ആന തന്നെയാണ് ആക്രമിച്ചതെന്നാണ് നിഗമനം.  

      Read More »
    • രാഹുലിന് വേണ്ടെങ്കില്‍ ഞമ്മക്ക് വേണം; വയനാട് സീറ്റ് ആവശ്യപ്പെടാന്‍ ലീഗ്

      മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍, രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്റെ പാര്‍ട്ടിക്ക് നല്‍കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി. കേരളാ…

      Read More »
    Back to top button
    error: