Breaking NewsIndiaLead NewsNEWSpoliticsPravasiWorld

‘ ഭീകരതയോട് ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കും; സാങ്കേതികവിദ്യ-സാമ്പത്തിക സഹകരണം എന്നിവയിലും ചർച്ചകൾ

ക്വാലാലംപൂർ∙ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെയുള്ള ശക്തമായ സന്ദേശം നരേന്ദ്ര മോദി ആവർത്തിച്ചത്.

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് മോദിയുടെ ദ്വിദിന സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Signature-ad

”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും. ലോകത്തിൻ്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങൾക്കിടയിൽ ആഴമേറിയതും സ്നേഹനിർഭരവുമായ ബന്ധങ്ങളുണ്ട്” – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: