Breaking NewsKeralaLead NewsNEWS

അധ്യാപികമാര്‍ നിര്‍ബന്ധമായും സാരി ഉടുക്കണം ; 2000 രൂപ ഫീസ് നൽകിയില്ലെങ്കിൽ സ്ഥലമാറ്റ ഭീഷണി; ഇലക്ഷൻ കമ്മീഷന്റെ സമ്മതമില്ലാതെ രാവിലെ 6.30 മുതൽ രാത്രി 11 മണി വരെ അധ്യാപകർക്ക് നിർബന്ധ ശില്പശാല;

തൃശൂര്‍: നവംബർ 29 30 തീയതികളിൽ തൃശ്ശൂർ ജില്ലയിലെ നാട്ടിക  എസ്എന്‍  ട്രസ്റ്റ് കോളേജിൽ വച്ച്, ഷോർണൂരിലെയും നാട്ടികയിലെയും എസ് എൻ ട്രസ്റ്റ് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി മാനേജ്മെന്റ് ശില്പശാല നടത്തുന്നു.
രാവിലെ 8 മുതൽ രാത്രി 11:00 മണി വരെയാണ് ശില്പശാല. രണ്ടു ദിവസങ്ങളിൽ ആയാണ് ഈ ശിൽപ്പശാല നടത്തുന്നത്. രണ്ടാമത്തെ ദിവസം പുലർച്ചെ ആറര മുതലാണ് ശിൽപ്പശാല തുടങ്ങുന്നത്.
ഇതിനായി അധ്യാപകരുടെ പക്കൽ നിന്നും അനധികൃതമായി 2000 രൂപ വച്ച് പിരിക്കുന്നു.
ഇത്രയും പൈസ കൊടുത്ത് ഈ ശില്പശാലയിൽ പങ്കെടുക്കാത്ത അധ്യാപകരെ ട്രാൻസ്ഫർ ചെയ്യും എന്നുള്ള ഭീഷണിയും നിലനിൽക്കുന്നു. വനിതാ അധ്യാപകർ നിർബന്ധമായും സാരി ധരിക്കണമെന്നും ഈ ഓർഡറിൽ പറയുന്നുണ്ട്.
മുഴുവൻ അധ്യാപകർക്കും ഇലക്ഷൻ ഡ്യൂട്ടി ഉള്ള ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ ഭൂരിഭാഗം അധ്യാപകർക്കും അമർഷമുണ്ട്.
ഇലക്ഷൻ പെരുമാറ്റ നിലനിൽക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരുമായ അധ്യാപകരെ സംഘം ചേർത്ത് ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തുന്നത്, ഇലക്ഷൻ കമ്മീഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്.

Back to top button
error: