Kerala
-
ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ് ; മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ തെന്നിമാറി ; തന്റെ കേസ് കോടതിയിലെന്നും മറുപടി
കൊല്ലം : മുന്‍ അദ്ധ്യക്ഷനെതിരേയുള്ള ആരോപണത്തെ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ വരെ അംഗമായിട്ടുള്ള പീഡന പരാതി ഉയര്‍ന്ന മന്ത്രിമാരെ ചൂണ്ടിയാണ് യൂത്ത്‌കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ അടുത്തിടെ വന്‍ വിവാദമുണ്ടാക്കുന്ന ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ്. മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ മുകേഷ് മിണ്ടാന്‍ കൂട്ടാക്കിയില്ല. തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് പ്രതികരിക്കാത്തെതന്നും കോണ്‍ഗ്രസ് പ്രതിരോധത്തിന് പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. തന്റെ രാജി ആവശ്യപ്പെടാത്തതില്‍ താന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെന്നും ഇക്കാര്യം പ്രസ്ഥാനം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് മുകേഷ്. മറ്റ് ചോദ്യങ്ങളില്‍ നിന്നും മുകേഷ് ഒഴിഞ്ഞുമാറി. വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷ് എംഎല്‍എ രാജിവച്ചില്ലല്ലോ എന്ന് പറഞ്ഞാണ്. മുകേഷിനെതിരായ ലൈംഗിക ആക്രമണ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് മുകേഷ് വിഷയത്തില്‍ സിപിഐഎം എന്ത്…
Read More » -
ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ തടയാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ; പ്രതിഷേധത്തിനിടയില്‍ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്ന് ആരോപണവുമായി കോണ്‍ഗ്രസ് എംപിയും
കോഴിക്കോട് : ഷാഫി പറമ്പില്‍ എം.പി. വടകരയില്‍ കാണിച്ചത് ഷോ ആണെന്നും അദ്ദേഹത്തെ തടയണമെന്ന് പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐ പറഞ്ഞിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എന്നാല്‍ പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അസഭ്യം വിളിച്ചെന്ന ആരോപിച്ചു ഷാഫി പറമ്പില്‍ എംപിയും രംഗത്ത് വന്നു. ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തെ പ്രകോപനമായി നേരിട്ടത് എംപിയാണെന്നാണ് ഡിവൈഎഫ്‌ഐ യുടെ ആരോപണം. വടകരയില്‍ നടന്ന സംഭവത്തെ അക്രമത്തിലേക്ക് കൊണ്ടു പോകാനായിരുന്നു അദ്ദേഹം ശ്രമം നടത്തിയിരുന്നതെന്നും കെപിസിസി യുടെ വര്‍ക്കിംഗ് പ്രസിഡന്റിന്റെ മാന്യത പോലും ഷാഫി കാണിച്ചില്ലെന്നും വി വസീഫ് വ്യക്തമാക്കി. ഷാഫി പറമ്പിലിനെ വടകരയില്‍ പരസ്യമായി തടയാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി സി ഷൈജുവും വ്യക്തമാക്കിയിരുന്നു. ഷാഫി പറമ്പില്‍ എം പി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടിയിട്ടുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നും പി സി ഷൈജു ആരോപിച്ചു. വടകരയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ടൗണ്‍ഹാളിന് സമീപം വെച്ചായിരുന്നു ഷാഫി പറമ്പില്‍…
Read More » -
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധം ; വടകര സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെ.കെ. രമയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യുഡിഎഫ് എംഎല്‍എ കെ.കെ. രമ. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പില്‍ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജില്ലയിലെ ക്രമസമാധാനം തുടരണോ വേണ്ടയോ എന്ന് ഗവണ്‍മെന്റിനും പാര്‍ട്ടിക്കും തീരുമാനിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വെല്ലുവിളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വടകര പൊലീസ് സ്റ്റേഷന് മുന്നിലാണ് കുത്തിയിരുന്നത്. ഷാഫി പറമ്പില്‍ എം പിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരെ തടയാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
Read More » -
ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഭാവമെങ്കില്‍ തിരിച്ചടിക്കും ; ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ഡിഎഫ് നേതാക്കള്‍ റോഡിലിറങ്ങി നടക്കില്ല ; സിപിഎം ക്രിമിനലുകള്‍ പ്രതിഷേധിക്കേണ്ടത് പിണറായിക്കെതിരേ
തിരുവനന്തപുരം: സിപിഎം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് പിന്നില്‍ പിണറായി സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ഗൂഡനീക്കമെന്ന് വി.ഡി. സതീശന്‍. ഇത്തരം മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ഡിഎഫ് നേതാക്കളും റോഡിലിറങ്ങില്ലെന്നും ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കാണരുത്. ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് പറഞ്ഞു. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സിപിഐഎം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടുകയുണ്ടായി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയിലാണ് പ്രതിഷേധക്കാരോട് പ്രതികരിച്ചത്. പേടിച്ച് പോകാന്‍…
Read More » -
ഓണസദ്യയൊരുക്കാൻ ഇനി രണ്ട് തരം സാമ്പാർ; ‘തനി നാടൻ സാമ്പാറു’മായി ഈസ്റ്റേൺ
കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന ‘തനി നാടൻ സാമ്പാറും’ ഇനി ലഭ്യമാകും. ഓണസദ്യയിലെ കേവലം ഒരു വിഭവമല്ല സാമ്പാർ, മറിച്ച് പാരമ്പര്യത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണത്. ഓരോ വീട്ടിലും സാമ്പാർ ഒരുങ്ങുന്നത് ഓരോ തരം രുചിയിലാണ്. ഈ വൈവിധ്യങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ഈസ്റ്റേൺ പുതിയ ഉത്പന്നം പുറത്തിറക്കിയത്. പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേൺ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഈ രുചി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ‘സാമ്പാർ പോര്’ എന്ന പേരിൽ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. ഒരു കേരളീയ കുടുംബത്തിൽ നടക്കുന്ന രസകരമായ ഒരു പാചക മത്സരമാണ് പരസ്യത്തിന്റെ ഇതിവൃത്തം. അമ്മയും മകളും തമ്മിൽ…
Read More » -
നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ, ഇറങ്ങി വന്ന് എംപി; നാടകീയത
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്ഐയും പ്രതിഷേധം. ‘ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്’ എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍…
Read More » -
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. തുടര്‍നടപടിക്ക് ഉത്തരവിട്ടത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന എം.ആര്‍. അജിത്കുമാറിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിയാരോപണ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനുമുന്‍പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിതേടണമെന്ന് അഴിമതിനിരോധന നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിജിലന്‍സ് കോടതി പരാതിക്കാരനോട് സര്‍ക്കാര്‍ അനുമതി തേടാനായിരുന്നു ഉത്തരവിടേണ്ടതെന്നും ചൂണ്ടിക്കാട്ടി. നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് തെറ്റാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചിരുന്നു.…
Read More » -
എഐ കാമറ; വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി; കരാറില്‍ ദുരുദ്ദേശ്യമോ നിയമവിരുദ്ധതയോ അഴിമതിയോ ഉള്ളതായി തെളിവില്ല; തെളിവു ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കും കഴിഞ്ഞില്ലെന്ന് കോടതി
കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹര്‍ജിക്കാര്‍ നല്‍കിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. ആരോപണങ്ങളില്‍ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഉപകരാര്‍ നല്‍കിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു ഹര്‍ജി. ‘റിട്ട് ഹര്‍ജിയിലെ അവകാശവാദങ്ങളും എതിര്‍വാദങ്ങളും ഇരുഭാഗത്തെയും അഭിഭാഷകരുടെ വാദങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്നും ക്യാമറ സ്ഥാപിക്കാന്‍ നല്‍കിയ കോണ്‍ട്രാക്ടില്‍ ഏതെങ്കിലും ദുരുദ്ദേശമോ നിയമവിരുദ്ധതയോ അഴിമതിയോ നടപടിചട്ടങ്ങളുടെ ലംഘനമോ ഉള്ളതിന്റെ എന്തെങ്കിലും…
Read More » -
വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തള്ളിക്കളയുന്നു; ‘ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; എന്റെ വാക്കുകള്‍ എന്റേതുമാത്രം’; പ്രതികരിച്ച് റിനി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സസ്പെന്‍ഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും വഴിതെളിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നതായി നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചില സംഭവങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കാതെ വലിയ മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ടെന്നും നടി കുറിച്ചു റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഡാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ?…
Read More » -
സതീശന്‍ പറഞ്ഞ ബോംബില്‍ ഒന്നോ ഇത്? ‘രാഹു ലീല’കള്‍ക്കിടെ ബിജെപിയും പ്രതിരോധത്തില്‍; പരാതി പുറത്തുവിട്ടത് ‘ഡാമേജ് കണ്‍ട്രോളി’നെന്ന് സംശയം
കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ പീഡന പരാതിയെത്തിയിരിക്കുകയാണ്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് സി. കൃഷ്ണകുമാറിനെതിരെയും സ്ത്രീപീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയായി വരുകയും ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കുംവരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനം ചെയ്ത വ്യക്തിക്കെതിരേ തന്നെ സമാനമായ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക്, രാഹുലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്. രാഹുലിന്റെ പക്കല്‍ കെപിസിസി നേതാക്കളുടെ പല കഥകളുമുണ്ടെന്നും അതുവെച്ച്…
Read More »