Breaking NewsKerala

പ്രതിയാണെന്ന റിപ്പോര്‍ട്ട് നാലുമണി വരെ കിട്ടിയിട്ടില്ല ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് സഭയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് സ്പീക്കര്‍ ; പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ല

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക്് സഭയില്‍ വരുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അദ്ദേഹം പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിക്കാത്തിടത്തോളം സഭയില്‍ വരുന്നതില്‍ രാഹുലിന് തടസ്സമില്ലെന്നും എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും പറഞ്ഞു.

രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ല. സഭയില്‍ വരാന്‍ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ല. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും പറഞ്ഞു. രാഹുലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചവരെയാകും ആദ്യം ചോദ്യം ചെയ്യുക. അവരുടെ മൊഴിയെടുത്ത ശേഷം രാഹുലിന്റെ മൊഴിയും രേഖപ്പെടുത്തും. രാഹുലിനെതിരേ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Signature-ad

രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. അന്വേഷണ വിവരങ്ങള്‍ സ്പീക്കറെ അറിയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

Back to top button
error: