Breaking NewsKerala

ആഗോള അയ്യപ്പസംഗമം മലേഷ്യയിലെയും സിംഗപ്പുരിലെയും അയ്യപ്പഭക്തരുടെ ആവശ്യം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ല, ഏഴു മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സര്‍ക്കാര്‍ വരുന്നത് മലേഷ്യയിലെയും സിംപ്പൂരിലെയും അയ്യപ്പഭക്തരുടെ ആവശ്യമാണ് അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നും ശബരിമലയെ ആഗോള തലത്തിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പശ്‌നം ഉന്നയിക്കാന്‍ ഒരു വേദി വേണമെന്ന് പറയുന്നത് മലേഷ്യയിലെയും സിംഗപ്പൂരിലെയും അയ്യപ്പഭക്തരാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും പരിപാിടയെ പിന്തുണച്ചതും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഏകദേശം മൂന്ന്, നാല് കോടി രൂപയാണ് പരിപാടിക്ക് കണക്കാക്കുന്നത്. പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആണ് പണം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ്. ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും പി പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ വിമുക്തമായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ക്ഷണക്കത്ത് അയച്ചു കഴിഞ്ഞിരിക്കുകയാണെന്നും തുടക്കം എന്ന നിലയില്‍ ഒരു ദിവസം ആണ് സംഗമം. വരും വര്‍ഷങ്ങളിലും പരിപാടി സംഘടിപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്നും പറഞ്ഞു. 10 വര്‍ഷമായി പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതും പ്രശാന്ത് ചൂണ്ടിക്കാണിച്ചു. സമഗ്രമായ വികസനത്തിന് ദേവസ്വം ബോര്‍ഡ് തയ്യാറാണ്. തുടര്‍ന്നാണ് മന്ത്രിക്ക് കത്ത് നല്‍കിയതെന്നും ചൂണ്ടിക്കാണിച്ചു.

അതേസമയം തന്നെ അയ്യപ്പ സംഗമത്തെക്കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നുവെന്നും പ്രത്യേകത താല്പര്യത്തോടെ തകര്‍ക്കാന്‍ വേണ്ടി ശ്രമം നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്ന് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം നിയമ വിദഗ്ധരുമായി കൂടി ആലോചിക്കുമെന്നും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു.

 

Back to top button
error: