തെല്ലാശ്വാസം! സ്വർണ്ണ വില കുറഞ്ഞു; പവന് ഇന്ന് 1,11,720 രൂപ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 6,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്.
ഇന്നത്തെ വിപണി പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്.
കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടുവെന്നും അതിനാലാണ് സ്വർണ്ണത്തിന്റെ വില കുത്തനെ ഇടിഞ്ഞതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്.
അതേസമയം, നിലവിലെ വിലയിടിവ് സ്ഥായിയല്ലയെന്നും ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നുമാണ് വിപണി നിരീക്ഷകർ പ്രവചിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. 2025 ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം പിന്നിട്ടത്.






