Kerala

    • മലയാള സിനിമയുടെ ജാതകം മാറ്റിക്കുറിച്ച കേസ്; പഴയ സിനിമാ ഡയലോഗുകള്‍ പോലും സ്ത്രീ വിരുദ്ധമെന്നു കണ്ട് വിമര്‍ശിക്കപ്പെട്ട കാലം; തങ്ങള്‍ എഴുതിയതില്‍ പലതും ശരിയായിരുന്നില്ലെന്ന് സമ്മതിച്ച് മുതിര്‍ന്ന തിരക്കഥാകൃത്തുക്കള്‍; സിനിമയെ അമ്മാനമാടിയ ദിലീപിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടതും അന്നുമുതല്‍; എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി

      കൊച്ചി: മലയാള സിനിമയെ അടക്കിവാണ ആണ്‍ തേര്‍വാഴ്ചയ്ക്കു വിരാമമിട്ട കേസെന്ന നിലയിലും നടിയെ ആക്രമിച്ച കേസ് അറിയപ്പെടും. പുരുഷാധിപത്യത്തിന്റെ കോട്ടകളില്‍ പലതും നിലംപറ്റി. സ്ത്രീത്വത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന തിരിച്ചറിവ് സെറ്റുകളില്‍ മാത്രമല്ല, കഥകളിലും തിരക്കഥകളിലും കൂടി വന്നു തുടങ്ങി. മുമ്പെഴുതിയ പല ഡയലോഗുകളും ശരിയായിരുന്നില്ലെന്ന് രണ്‍ജി പണിക്കര്‍ അടക്കമുള്ള തിരക്കഥാകൃത്തുകള്‍ക്കു സമ്മതിക്കേണ്ടിവന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നതിനെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചു ഡയലോഗുകള്‍ പിറന്നു. അപ്പോഴും മലയാള സിനിമയുടെ തലപ്പത്തുള്ള സംഘടനയില്‍ ആണുങ്ങള്‍ ഭരിച്ചു. ഏറ്റവുമൊടുവില്‍ ശ്വേത മേനോനും കുക്കു പരമേശര്വനുമടക്കമുള്ളവര്‍ അധികാരത്തിലേറിയപ്പോഴും വിമര്‍ശന ശരങ്ങളുണ്ടായി. നടിക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയവരെന്ന വിമര്‍ശനം പലകോണുകളില്‍നിന്ന് ഉയര്‍ന്നു. തൊട്ടുപിന്നാലെയെത്തിയ രാമലീല ഒഴിച്ചുള്ള എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി. ടിവിയില്‍ വരുമ്പോള്‍ പോലും സ്ത്രീകള്‍ ദീലീപിന്റെ സിനിമകള്‍ ഒഴിവാക്കി. തിയേറ്ററില്‍ ആളില്ലാതായി. കോടികള്‍ ഇറക്കി ഓണ്‍ലൈന്‍ പ്രൊമോഷനുകള്‍ നടത്തിയപ്പോള്‍ പോലും സ്ത്രീകള്‍ കൂട്ടത്തോടെ വിട്ടുനിന്നു. മലയാള സിനിമയെന്നത് സാമാന്യ മര്യാദയുള്ളവര്‍ എത്തേണ്ടയിടംകൂടിയാണെന്നു പ്രേക്ഷകര്‍ പറയാതെ പറഞ്ഞു. കേസിലെ…

      Read More »
    • രണ്ടാം ബലാത്സംഗ കേസിലെ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം നടപടികള്‍; രാഹുലിന്റെ അറസ്റ്റ് തത്കാലമില്ല; പോലീസ് സംഘം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി; രാഹുല്‍ സമ്പന്നരുടെ ഫാമുകളില്‍ ഒളിവില്‍

      പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. ഇതേത്തുടര്‍ന്ന്, രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവില്‍ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, തിരച്ചിലുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുല്‍ തുടര്‍ച്ചയായി ഒളിത്താവളങ്ങള്‍ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകനാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങള്‍ ഒരുക്കി നല്‍കിയതെന്നും…

      Read More »
    • ലീഗിനെ പിളര്‍ത്താന്‍ പണി എടുത്തവര്‍ക്കാണോ വോട്ട്? മാറാട് കലാപത്തിന്റെ രക്തക്കറ പേറുന്നവര്‍ എന്നു വിളിച്ചതു മറന്നോ? ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് സമസ്ത; ‘ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല’

      കൊച്ചി: ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് ധാരണയെ കടന്നാക്രമിച്ച് സമസ്ത എപി വിഭാഗം. ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോള്‍ എന്ന തലക്കെട്ടോടെ മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ് ലേഖകന്‍. ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത് എന്നും ലേഖനത്തില്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹത ഇല്ലെന്നും സുലൈമാന്‍ സഖാഫി ആഞ്ഞടിക്കുന്നു. ലീഗിനോട് ചില ചോദ്യങ്ങളും ലേഖനത്തിലൂടെ സുലൈമാന്‍ സഖാഫി ചോദിക്കുന്നുണ്ട്. ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടതെന്നും, മുസ്ലിം സമുദായത്തിന് പേരുദോഷം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വോട്ട് പിടിക്കുകയാണോ ലീഗ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ലേഖനത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്‌സനല്‍ ബോര്‍ഡ്…

      Read More »
    • ‘ദിലീപിനെ പൂട്ടണം’: ഇരവാദം ലക്ഷ്യമിട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ്; മഞ്ജുവിന്റെയും എഡിജിപി ബി. സന്ധ്യയുടെയും പേരില്‍ വ്യാജ പ്രൊഫൈല്‍; പിന്നില്‍ ദീലീപ് തന്നെയെന്നും അന്വേഷണ സംഘം; കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്

      കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ നിര്‍മ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമേ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന…

      Read More »
    • രൂക്ഷ വിമര്‍ശനം നടത്തി കോടതി ; സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനം ; ആഹാരം കഴിച്ചുകൊള്ളാമെന്ന് സമ്മതിച്ചു രാഹുല്‍ ഈശ്വര്‍

      തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ കിടക്കുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. കേസില്‍ ഇന്ന് വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. കസ്റ്റഡി അപേക്ഷ 10 നു വീണ്ടും പരിഗണിക്കും. രാഹുല്‍ ഈശ്വറിന്റെ നിരാഹാ രത്തെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരി ക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാ ണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകള്‍ നിരന്തരം ആവര്‍ത്തിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോ ടതി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ…

      Read More »
    • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ചെടുത്തുകൊണ്ടു പോയി ; തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നു കണ്ടെത്തിയത്് പാതി ഭക്ഷിച്ച മൃതദേഹ ഭാഗം ; മരണപ്പെട്ടത് അസം ദമ്പതികളുടെ മകന്‍

      തൊടുപുഴ: അസം സ്വദേശിയായ നാലു വയസ്സുകാരനെ പുലി കൊണ്ടുപോയി കൊന്നു തിന്നു. വാല്‍പ്പാറയില്‍ നടന്ന സംഭവത്തില്‍ അസം സ്വദേശി റോജാവാലിയുടെയും ഷാജിതാ ബീഗത്തിന്റെയും മകന്‍ സൈഫുള്‍ അലാം ആണ് മരണപ്പെട്ടത്. അയ്യര്‍പ്പാടി എസ്‌റ്റേറ്റ് ബംഗ്‌ളാവ് ഡിവിഷനിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. എട്ടു മാസത്തിനിടയില്‍ മൂന്ന് കുട്ടികളെയാണ് പുലി പിടിച്ചത്.

      Read More »
    • കാക്കനാട് നിന്നും എംഡിഎംഎ പിടികൂടിയ സംഭവം ; സിനിമാ പ്രവര്‍ത്തകരുമായും ലഹരി ഇടപാട്? കല്യാണിയുടെ സിനിമാബന്്ധം അന്വേഷിച്ച് പോലീസ് ; ആര്‍ക്കൊക്കെ ലഹരി കൈമാറിയെന്ന് അന്വേഷണം

      കൊച്ചി: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പോലീസ് മയക്കുമരുന്ന് കേസില്‍ പിടികൂടിയ പ്രതി കല്ല്യാണിയും ലിവിംഗ് പങ്കാളിയും സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ഇതേ തുടര്‍ന്ന് സിനിമാമേഖലയിലൂം അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ ആര്‍ക്കൊക്കെ ലഹരി കൈ മാറിയെന്നതിലാണ് അന്വേഷണം. ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തു കയായി രുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകള്‍ എന്നിവ ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തിയ ത്. ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇന്‍ഫോപാര്‍ക്ക് സ്റ്റേഷ ന്‍ പരിധിയില്‍വെച്ച് ഡാന്‍സാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുന്‍പും ലഹരി ക്കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന്‍ മേഖലയില്‍ പ്രവര്‍ത്തി ച്ചുവരികയാണ്. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്.

      Read More »
    • രാഹുല്‍ ഈശ്വര്‍ മലക്കം മറിഞ്ഞിട്ടും രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ; അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും കോടതിയില്‍ പറഞ്ഞു

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപവാദത്തില്‍ കയറിക്കളിച്ച് പണി വാങ്ങിച്ച് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി യെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്്. ജാമ്യം നല്‍കിയാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്നും കേസുമായി ഇതുവരെ പ്രതി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും എഫ്ഐആര്‍ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചത്. അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും ക്ലൗഡില്‍ നിന്നും പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുലിനായി വീണ്ടും പൊലീസ് കസ്റ്റഡിയപേക്ഷ നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി…

      Read More »
    • അറസ്റ്റും ഉണ്ടാകില്ല, ഒളിവ് ജീവിതം അവസാനിപ്പിക്കാനും കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് തടസമായി രണ്ടാമത്തെ ബലാത്സംഗ കേസ്; സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി; ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍

      ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്.  രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ്  അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ  അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം . അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ.…

      Read More »
    • ഭാര്യക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജീവനാംശം നല്‍കണം; ഭര്‍ത്താവിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതിയുടെ നിര്‍ണായക വിധി; സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തുന്നതുവരെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം; ഡല്‍ഹി കോടതിയുടെ വ്യാഖ്യാനവും തള്ളി

      കൊച്ചി: ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം. 125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity…

      Read More »
    Back to top button
    error: