Kerala
-
നാടകം അവസാനിച്ച് കര്‍ട്ടന്‍വീണതിന് തൊട്ടുപിന്നാലെ അതേ വേദിയില്‍ തന്നെ പ്രധാന നടന്റെ കല്യാണവും നടന്നു ; ഇരുവരും പരസ്പരം രക്തഹാരം അണിയിച്ചു, കൈപിടിച്ചു നല്‍കിയത് ബിനോയ് വിശ്വം
ആലപ്പുഴ: നാടകം അവസാനിച്ച് കര്‍ട്ടന്‍ വീണതിന് പിന്നാലെ വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചു. നാടകത്തിലെ പ്രധാന നടന്‍ കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ചു. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് നാടകം പര്യവസാനിച്ചതിന് പിന്നാലെ അതേ വേദിയില്‍ തന്നെ വിവാഹവും നടന്നത്. നാടകനടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്‌സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങില്‍ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനല്‍കി. സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയില്‍ തോപ്പില്‍ ഭാസിയുടെ ‘ഷെല്‍റ്റര്‍’ നാടകമായിരുന്നു നടന്നത്. നാടകം അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ മൈക്കിലൂടെ അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടന്‍ അരങ്ങില്‍വെച്ച് വിവാഹിതനാവുകയാണ് ആരും പോകരുത്. അരങ്ങില്‍വെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. രണ്ടുപേരും നാടകപ്രേമികളായതിനാലാണ് വിവാഹത്തിന് നാടകവേദി തന്നെ തെരഞ്ഞെടു ത്തതും. പ്രശാന്തും ചിഞ്ചുവും ട്രെയിന്‍ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മൂവാറ്റുപുഴ…
Read More » -
എസ്ഡിപിഐ പ്രവര്‍ത്തകന്റെ ചരമ വാര്‍ഷികദിനത്തില്‍ എസ്‌കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ് ; റീല്‍സ് ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ അനുസ്മരണത്തില്‍ എസ് കത്തി കൊണ്ട് കേക്ക് മുറിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. സംഭവത്തിന്റെ റീല്‍സ് ഇട്ട ദുര്‍ഗനഗര്‍ ചുണ്ടയില്‍ എന്ന സംഘപരിവാര്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്കാണ് എസ് മോഡല്‍ കത്തികൊണ്ട് മുറിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണവം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 2020 ലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ എട്ടിന് 3.30-ന് സഹോദര ങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ കഴിഞ്ഞദിവസം എസ്ഡി പിഐ പ്രദേശത്ത് നടത്തിയിരുന്നു. പിന്നാലെ എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആര്‍എസ്എസും പ്രചരിപ്പിച്ചു. കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷ ക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ് (22), റിഷില്‍ തുടങ്ങി…
Read More » -
ഷവര്‍മ വീണ്ടും ചതിച്ചാശാനേ! കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛര്‍ദിയും; പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ചതിനു പിന്നാലെ ഛര്‍ദിയുണ്ടായതിനെത്തുടര്‍ന്ന് പതിനഞ്ചോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷം കാണാനെത്തിയ കുട്ടികള്‍ സമീപത്തെ ബോംബെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്‌സ (13), നഫീസത്ത് സുല്‍ഫ (13) എന്നിവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. ഷവര്‍മക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പരാതി ഉയര്‍ന്നു.
Read More » -
ആസ്വാദകർക്ക് പ്രണയ ഓർമ്മകൾ പകരാൻ ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…
തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെ താണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹ മാക്കുകയാണ്. Cinematic Collective youtube ചാനലിലൂടെ ഗാനംഉടൻ റിലീസാകും. ജിബിൻ കൈപ്പറ്റ ആര്യാ എം എസ്സ് ഷിജി റ്റി.എസ്സ് ശരൺലാൽ വി. സുബ്രമണ്യൻ എന്നിവരാണ് അഭിനേതാക്കൾ. നിർമ്മാണം : അനീഷാ കഥ : വിദ്യാപാറു ഗാനരചന : ജിബിൻ കൈപ്പറ്റ സംഗീതം . ആലാപനം മുരളി അപ്പാടത്ത് ക്യാമറ : ജറിൻ ജയിംസ് മേക്കപ്പ് : ഷിജിലാൽ ക്യാമറ അസി: ജിനു പത്തനാപുരം, എന്നിവരാണ്…
Read More » -
കൊല്ലത്ത് സ്‌കൂട്ടര്‍ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം; ബാങ്ക് ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു സ്‌കൂള്‍ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
Read More » -
ഉത്തരം മുട്ടുമ്പോൾ തിരിഞ്ഞ് കൊഞ്ഞനം കുത്തരുത്, രാഹുൽ ഗാന്ധി ഉയർത്തിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്നത്!! വസ്തുതകൾ പുറത്തുവിട്ടവരെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനും കമ്മീഷൻ തുനിഞ്ഞതെന്തിന്?
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് വെറും ആരോപണം മാത്രമായിരുന്നില്ല മറിച്ച് വ്യക്തമായ തെളിവുകൾ നിരത്തി രാഹുൽ തന്റെ വാദങ്ങളെ പൊതുജനത്തിനു മുന്നിൽ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ഉന്നയിച്ചപ്പോൾ അതിനെ ഒറ്റക്കെട്ടായി ഇന്ത്യൻ ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്ത ബോധത്തോടെ അല്ല ഈ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ചത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാസതയുള്ള തെരഞ്ഞെടുപ്പ് സംവിധാനം ആയിട്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളിൽ ഒന്നായ…
Read More » -
പാവപ്പെട്ടവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിക്കുന്ന, അല്ലെങ്കിൽ കരണക്കുറ്റി തീർത്ത് അടിക്കുന്ന ദൃശ്യങ്ങൾ പോരെ, ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ?സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?
അനീതികളിൽ വലയുന്ന ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷൻ എന്നത് അവസാനത്തെ പ്രതീക്ഷയാണ്, തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഒരു ചെറിയ കടലാസ് തുണ്ടിൽ പരാതിയും എഴുതി പോലീസ് സ്റ്റേഷന്റെ പടികൾ അവർ കയറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. കടലാസിൽ പോലീസ് ഇങ്ങനെയൊക്കെയാണ്, എന്നാൽ നമ്മുടെ നാട്ടിലെ സത്യാവസ്ഥ എന്താണ് ? ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ ഓരോ പുതിയ വാർത്തകൾ വീതം നാം കേൾക്കുകയാണ്. സ്റ്റേഷന് അകത്തും പുറത്തുമായി അകാരണമായി പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസു തന്നെ അതിക്രമങ്ങൾ നടത്തുമ്പോൾ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർ എങ്ങോട്ടേക്കാണ് പോകേണ്ടത് ? ആർക്കാണ് പരാതി നൽകേണ്ടത് ? പോലീസിന്റെ അതിക്രൂരമായ അക്രമങ്ങൾക്ക് ന്യായീകരണ കവചങ്ങൾ ഒരുക്കി മുന്നോട്ടുവരുന്നവരിൽ സിപിഎം സൈബർ അണി മുതൽ തല മൂത്ത നേതാക്കൾ വരെയുണ്ട്. പോലീസിനെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണം ആണെന്നും…
Read More » -
നാട്ടുകാരെ ‘പിഴിയാന്‍’ രണ്ടും കല്‍പ്പിച്ച് കെഎസ്ഇബി, വൈദ്യുതി ബില്ല് ഇനി കുതിച്ചുയരും
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. വേനല്‍ക്കാലത്തേക്കെന്നു പറഞ്ഞ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈടാക്കിയ 25% രാത്രികാല അധിക നിരക്ക് വര്‍ഷം മുഴുവന്‍ പിരിക്കാനാണ് തീരുമാനം. ഇതുമൂലം കഴിഞ്ഞ മാസങ്ങളിലും താങ്ങാനാവാത്ത വൈദ്യുതി ബില്ലാണ് ഉപഭോക്താക്കള്‍ക്ക് വന്നത്. യൂണിറ്റിന് ശരാശരി 8.39 രൂപയാണ് രാത്രി പീക്ക് അവറില്‍ ഇപ്പോള്‍ ഈടാക്കുന്നത്. സാധാരണ നിരക്ക് യൂണിറ്റിന് 6.90 രൂപയാണ്. ഈ പരിധിയില്‍ പെടുന്നവര്‍ക്ക് പകല്‍ സമയം 10% കുറഞ്ഞ തുകയെന്ന ഓഫറുണ്ട്. പക്ഷേ, രാത്രി സമയത്തെ പിടിച്ചുപറി കാരണം പ്രയോജനപ്പെടുന്നില്ല. ഗാര്‍ഹിക ഉപഭോഗം പകല്‍ കുറവാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടില്‍ കുറവ് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്കുമാണ് വേനല്‍ക്കാലത്ത് പകലും രാത്രിയും വ്യത്യസ്ത നിരക്ക് ഇടാക്കുന്ന ടൈം ഒഫ് ഡേ (ടി.ഒ.ഡി) സംവിധാനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കിയത്. വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടുകയും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്…
Read More » -
വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ ദ്രോഹിക്കുന്നു; സര്‍ക്കാരിനെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിന്
തിരുവനന്തപുരം: കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമനടപടിക്ക്. കേന്ദ്ര സര്‍വീസില്‍ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഇന്നു വാദം കേള്‍ക്കും. കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെയാണ് ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് കൈമാറില്ലെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷിന്റെ നീക്കം. കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എം പാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതു പരിഗണിച്ചിട്ടില്ല. ഉദ്യോഗസ്ഥനെന്ന നിലയിലുള്ള…
Read More » -
ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി
തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു…
Read More »