Breaking NewsKeralaLead NewsNewsthen Specialpolitics

11 സീറ്റുകള്‍ നേടിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല; പാലാ നഗരസഭ ആരുഭരിക്കണമെന്ന് ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും ; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയം നേടിയത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

പാലാ: കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബിനു പുളിക്കനെ പുറത്താക്കിയതില്‍ ഇപ്പോള്‍ പാല നഗരസഭയില്‍ ഏറ്റവും വിഷമിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പാലാ മുനിസിപ്പാലിറ്റിയില്‍ ആരു ഭരിക്കണമെന്ന് ബിനു പുളിക്കലൂം സഹോദരനും മകളും തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ ഇവര്‍ വിജയം നേടി.

ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു.

Signature-ad

കഴിഞ്ഞ തവണ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളായിരുന്ന ബിനു. നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം തീരുമാനിക്കുന്നതില്‍ പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ചവരുടെ തീരുമാനം നിര്‍ണ്ണായകമാകും.

കഴിഞ്ഞ തവണ ബിനുവിനെ സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ച് സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജു തൃശൂരില്‍ വോട്ട് ചെയ്തിരുന്നു.

കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിഎ പൂര്‍ത്തിയാക്കിയ ദിയ എംബിഎയ്ക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

Back to top button
error: