Breaking NewsKeralaLead Newspolitics

എല്‍ഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ; ആക്ഷേപം പരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അവസാന നിമിഷം ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്

പാലക്കാട്: എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. ടി വി ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ് ഖാനാണ് ഒതു വോട്ട് കിട്ടിയത്.
മണ്ണാര്‍ക്കാട് നഗരസഭ ഒന്നാം വാര്‍ഡിലായിരുന്നു മത്സരിച്ചത്.

എല്‍ഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയര്‍ന്ന ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്ന കുന്തിപ്പുഴയായിരുന്നു ഒന്നാം വാര്‍ഡ്. അതുകൊണ്ടു തന്നെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 312 വോട്ടുകള്‍ നേടി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ കെ സി അബ്ദുറഹ്‌മാന്‍ ആണ് വാര്‍ഡില്‍ വിജയിച്ചത്.

Signature-ad

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദ്ദിഖിന് ലഭിച്ചത് 179 വോട്ടാണ്. വാര്‍ഡില്‍ എട്ട് വോട്ട് നേടിയ ബിജെപിക്കും പിന്നിലാണ് ഇടത് സ്വതന്ത്രന്റെ സ്ഥാനം. പാലക്കാട് എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.

Back to top button
error: