ഇന്ദിരാഭവന്‍ ഇരിക്കുന്ന വാര്‍ഡില്‍ ജയിച്ചത് ബിജെപി മാരാര്‍ജിഭവന്‍ ഇരിക്കുന്നിടത്ത് യുഡിഎഫ് എകെജി സെന്ററും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ; സ്വന്തം പാര്‍ട്ടികളുടെ മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഉണ്ടായ ഏറ്റവും വലിയ കൗതുകങ്ങളിലൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വിജയിക്കാനായില്ല എന്നതായിരുന്നു. എ.കെ.ജി. സെന്ററിന് സമീപത്തും മാരാര്‍ജി ഭവന് സമീപത്തും ഇന്ദിരാഭവന് ചുറ്റുമുള്ള വാര്‍ഡുകളിലും സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല.
സിപിഐഎമ്മിന്റെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡിലും പാളയം വാര്‍ഡിലും യുഡിഎഫിനായിരുന്നു നേട്ടമുണ്ടായത്. കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയം നേടി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വോട്ട് ചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത പ്രകാശാണ് വിജയിച്ചത്. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡിലാണ് എതിര്‍ പാര്‍ട്ടി വിജയിച്ചത് എന്നതാണ് ശ്രദ്ധേയം. കെ സി വേണുഗോപാലിന്റെ ആലപ്പുഴ കോര്‍പ്പറേഷന്‍ കൈതവന വാര്‍ഡിലാണ് യുഡിഎഫ് തോറ്റത്. സിപിഎം സ്ഥാനാര്‍ത്ഥി സൗമ്യ രാജന്‍ വിജയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ഡില്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. എറണാകുളം പറവൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡ് കൂടിയാണ് ഇത്. കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡായ മൊടക്കല്ലൂരായിരുന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വോട്ട്. ഈ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരികെ പിടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗീത മപ്പുറത്താണ് സുരേന്ദ്രന്റെ സ്വന്തം വാര്‍ഡില്‍ വിജയിച്ചത്.






