Breaking NewsKeralaLead Newspolitics

”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ച വര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” ; കോണ്‍ഗ്രസ് വിജയത്തില്‍ വി.ഡി. സതീശനെ അഭിനന്ദിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആദ്യം രംഗത്ത് വന്ന റിനി ആന്‍ ജോര്‍ജ്ജ്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപ ക്ഷ നേതാവിനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. റിനി ആന്‍ ജോര്‍ജ്ജിന്റെ വെളിപ്പെടു ത്തലിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിലപാട് വി ഡി സതീശന്‍ ശക്തമായി സ്വീകരിച്ചിരുന്നു.

ഇത് എന്റെ നേതാവിന്റെ വിജയം എന്നാണ് റിനി വി ഡി സതീശനൊപ്പമുള്ള ചിത്രത്തോ ടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്. ”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

Signature-ad

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലാ യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ച പ്പോള്‍ ‘ഹു കെയേഴ്സ്’ എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു.

നേതാവിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ അത് രാഹുല്‍ മാങ്കൂട്ട ത്തിലാണെന്ന പ്രചരണം ശക്തമാകുകയായിരുന്നു. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവ തിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Back to top button
error: