Kerala
-
തൃശൂരിലെ തോല്‍വിക്കു പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലും കെ. മുരളീധരന്റെ പദ്ധതികള്‍ അമ്പേ പാളി; ബിജെപി ജയിച്ച 41 ഇടത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്; ആകെ കിട്ടിയ വോട്ടുകളിലും വന്‍ ഇടിവ്; അട്ടിമറി അണികളുടേതോ നേതാവിന്റെയോ? കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ പടുകൂറ്റന്‍ വിജയത്തിനു പിന്നാലെ വോട്ടിംഗ് കണക്കുകള്‍ വിലയിരുത്തിയുള്ള നിരീക്ഷണങ്ങളും ചര്‍ച്ചയിലേക്ക്. കെ.എസ്. ശബരീനാഥനെ മുന്നില്‍ നിര്‍ത്തി കോര്‍പറേഷന്‍ പിടിക്കാനുള്ള ബുദ്ധി കെ. മുരളീധരന്റെയായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേ മത്സരിച്ചശേഷം സംഘടനാ ചുമതലകളുമായി മുന്നോട്ടുപോയ മുരളീധരന്റെ ആദ്യ സജീവ തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനവും ഇതായിരുന്നു. മുമ്പ് പാലക്കാട്, നിലമ്പൂര്‍ തെരഞ്ഞെടുപ്പുകള്‍ വന്നെങ്കിലും അവിടെയൊന്നും മുരളിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. മാത്രമല്ല, പാലക്കാടേക്കു കാല്‍ കുത്തരുതെന്നും ചില നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ കോണ്‍ഗ്രസ് കോര്‍പറേഷന്‍ അടക്കം പിടിച്ചു. പഞ്ചായത്തില്‍ 19 എണ്ണം കൂടുതലായും പിടിച്ചു. എന്നാല്‍, മുരളി നേതൃത്വം നല്‍കിയ കോര്‍പറേഷനില്‍ എന്തുകൊണ്ട് നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയി എന്നതും ചര്‍ച്ചയാകുകയാണ്. തെരഞ്ഞെടുപ്പിലെ അന്തര്‍ധാരയെക്കുറിച്ച് സിപിഎം ആവര്‍ത്തിക്കുന്നത് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്. കോര്‍പറേഷനിലെ മൂന്നു മുന്നണികള്‍ക്കും വീണ ആകെ വോട്ടിന്റെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ എല്‍ഡിഎഫിനാണ്. 1,75,522. എന്നാല്‍…
Read More » -
‘ക്രിസ്ത്യാനിയെ മേയറാക്കണം’; സഭയുടെ നിര്‍ദേശത്തില്‍ ഉടക്കി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സാമുദായിക സമവാക്യത്തില്‍ മുടന്തി കോണ്‍ഗ്രസ്; അഡ്വ. വില്ലി ജിജോയ്ക്കു മുന്‍ഗണന; ലാലി ജെയിംസിന് തിരിച്ചടി; നിയസഭ കുപ്പായം തുന്നിയവര്‍ക്കും തലവേദന
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ വമ്പന്‍ വിജയത്തിനു പിന്നാലെ മേയര്‍ സ്ഥാനം നിശ്ചയിക്കല്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രതിസന്ധിയാകും. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സന്തുലനം പാലിക്കുകയെന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇക്കുറി മേയര്‍ സീറ്റ് വനിതാ സംവരണമാണ്. 19 വനിതകളാണ് കോണ്‍ഗ്രസില്‍നിന്നു വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സമവാക്യംകൂടി നോക്കിയായിരിക്കും തീരുമാനമെന്ന് ഏറെക്കുറെ ഉറപ്പായി. കോര്‍പറേഷന്‍ ഭരണ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവര്‍ വേണമെന്നു കത്തോലിക്കാ സഭ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ചേറൂരില്‍നിന്ന് ജനറല്‍ സീറ്റില്‍ വിജയിച്ച അഡ്വ. വില്ലി ജിയോയുടെ പേരുമാത്രമാണ് സഭ മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി മേയര്‍ പദവി ജനറല്‍ വിഭാഗമായതിനാല്‍ ഹിന്ദു/നായര്‍ സമുദായത്തില്‍നിന്നുള്ളവരെ പരിഗണിക്കേണ്ടിവരും. നേരത്തേ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസില്‍ അടക്കം ഭരണത്തിന്റെ മുഖ്യധാരയിലേക്കു ചെറുപ്പക്കാരെ എത്തിക്കണമെന്ന പരസ്യമായ ആഹ്വാനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നു. അധ്യാപക നിയമനങ്ങളിലെ അംഗീകാരം വൈകുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യം വോട്ടെടുപ്പില്‍ ഓര്‍മിക്കണമെന്ന സൂചനയും മാര്‍ ആഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ നല്‍കി. ഈ സാഹചര്യത്തിലാണ് മറ്റു…
Read More » -
‘മരിക്കുന്നത് വരെ സഖാവ് തന്നെ.. അതിന് മാറ്റമില്ല ; പക്ഷേ ജയിച്ച ബിജെപിക്കാരി ചങ്കാണെങ്കില്‍ പിന്നെ ഡാന്‍സ് ചെയ്‌തെന്നൊക്കെ വരും അതിനെന്താ? ; ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സിപിഐഎം സ്ഥാനാര്‍ഥിയുടെ മറുപടി
പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച ആഹ്‌ളാദപ്രകടനത്തില്‍ നൃത്തം ചവിട്ടിയതിന് വിശദീകരണവുമായി എല്‍ഡിഎഫിനൊപ്പം മത്സരിച്ച യുവതി. മരിക്കുന്നത് വരെ സഖാവായിരിക്കുമെന്നും പക്ഷേ ജയിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരിയായതിനാലാണ് ബിജെപിയുടെ വിജയറാലിയി ആഹ്‌ളാദനൃത്തം ചവിട്ടിയതെന്നും സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജുസന്ദീപ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ അഞ്ജു പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തില്‍ പങ്കാളിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു തൊട്ട് പിന്നാലെയാണ് 24ാം വര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥി അഞ്ജു കരകുറുശ്ശി പഞ്ചായത്തിലെ 6 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയഘോഷ പരിപാടിയില്‍ പങ്കെടുത്തത്. തോല്‍വിക്ക് പിന്നാലേ ബിജെപി ആഹ്ലാദ പരിപാടിയില്‍ പോയി നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ ദൃശ്യങ്ങള്‍ വിവാദമായി മാറിയിരുന്നു. ഇത് വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി എത്തിയത്. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും…
Read More » -
‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം. തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച്…
Read More » -
പലസ്തീന്‍ അനുകൂല സിനിമകള്‍ ഭീതി? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ; വിലക്കിയത്് ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 ഉള്‍പ്പെടെ 19 സിനിമകള്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വിവാദമാകുന്നു. മേളയുടെ ഉദ്ഘാടനചിത്രം ഉള്‍പ്പെടെ 19 സിനിമകളാണ് നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്. സിനിമകള്‍ ഒഴിവാക്കാനുള്ള കാരണം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി പ്രതികരിച്ചു. കേന്ദ്ര നിലപാടിനെതിരെ ഐഎഫ്ഐഎഫ്കെ വേദിയില്‍ പ്രതിഷേധമുയര്‍ന്നു. മേളയുടെ ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36, റഷ്യന്‍ വിപ്ലവം പശ്ചാത്തലമായ ബാറ്റല്‍ഷിപ്പ് പൊട്ടന്‍കിന്‍,സ്പാനിഷ് സിനിമയായ ബീഫ് ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല.സംഭവത്തില്‍ മേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പലസ്തീന്‍ വിഷയം സംസാരിക്കുന്ന സിനിമയാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. അറബി ഡോക്യുമെന്ററിയായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, ചെറിയന്‍ ഡാബിസിന്റെ ആള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമാകോ അബ്ദറഹ്‌മാന്‍ സിസാക്കോ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍, ബീഫ് ലീ സുങ് ജിന്‍, ക്ലാഷ് മുഹമ്മദ് ഡയബ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക് താരിക് സാലിഹ്, ഹാര്‍ട്ട് ഓഫ് ദി വുള്‍ഫ് , വണ്‍സ് അപ്പോണ്‍ എ…
Read More » -
പതിനാറാം പക്കം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതന്‍; ഒന്നു തുറന്നു പറയാന്‍ പറ്റില്ലെന്ന് ജയിലില്‍ നിന്ന് പുറത്തുവന്ന രാഹുല്‍ ഈശ്വര്‍; കള്ളത്തെ കള്ളം കൊണ്ട് ജയിക്കാനാകില്ല സത്യം കൊണ്ടേ ജയിക്കാനാകൂ; പറയാന്‍ പലതുമുണ്ടെങ്കിലും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രാഹുല്‍
തിരുവനന്തപുരം: പതിനാറു ദിവസത്തിനു ശേഷം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. കള്ളത്തെ സത്യം കൊണ്ടേ ജയിക്കാന്‍ സാധിക്കൂ. നിലവില്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ഒരുകാര്യം പറയാം, തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ…
Read More » -
ശബരിമല വിഷയം മിണ്ടാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ അവര്‍ക്ക് എന്നെ പിടിച്ച് അകത്തിടണമായിരുന്നു ; അതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ; രണ്ടു തവണ ജാമ്യം നിഷേധിച്ചത് കള്ളം പറഞ്ഞ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് ത ന്നെ പിടിച്ച് അകത്തിട്ടതെന്ന് രാഹുല്‍ ഈശ്വര്‍. ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെ യായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജാമ്യം കിട്ടിയതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. താന്‍ പുറത്തുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ന്‍ ആരംഭിച്ചേനെ. തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നു. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായി രുന്നുവെന്ന് ആവര്‍ത്തിച്ചു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണ്. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. അതിനാലാണ്…
Read More » -
തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ട ; തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ കൂട്ടുകൃഷിക്കില്ല, തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ യുഡിഎഫുമായി സഹകരിച്ചു പോകില്ലെന്ന സൂചനയും എം വി ഗോവിന്ദന്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങള്‍ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എല്‍ഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തല്‍ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികള്‍ തോല്‍വി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും. ശേഷം തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം, ശബരിമല, വെള്ളാപ്പള്ളി, ന്യൂനപക്ഷ ഏകീകരണം എന്നിവ തോല്‍വിക്ക് കാരണമായോയെന്ന് പരിശോധനയില്‍ ഉള്‍പ്പെടുത്തുമെന്നും…
Read More »

