ശബരിമല വിഷയം ജനങ്ങളെ അറിയിക്കാന്‍ സിപിഐഎം ; തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് ; തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മറ്റ് കാര്യങ്ങളാണെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി മാറിയ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിക്കാതിരിക്കാന്‍ സിപിഐഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താനാണ് നീക്കം. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം വന്നത്. ഭരണവിരുദ്ധ വികാരമല്ല പ്രശ്‌നമായതെന്നും മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിനിര്‍ണയം തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്നും സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമര്‍ശനമുണ്ട്.
എന്നാല്‍ ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണ്ണ കൊള്ളയും ഉള്‍പ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കള്‍ കരുതുന്നത്. നിലവിലെ പ്രതിസന്ധികളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. ജില്ലകള്‍ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാര്‍ട്ടികളുടെ നേതൃയോഗങ്ങള്‍ തുടരുകയാണ്. പത്തു മണിയോടെ ആരംഭിച്ച സിപിഐഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിയേറ്റ് യോഗങ്ങളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്.






