‘മരിക്കുന്നത് വരെ സഖാവ് തന്നെ.. അതിന് മാറ്റമില്ല ; പക്ഷേ ജയിച്ച ബിജെപിക്കാരി ചങ്കാണെങ്കില്‍ പിന്നെ ഡാന്‍സ് ചെയ്‌തെന്നൊക്കെ വരും അതിനെന്താ? ; ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സിപിഐഎം സ്ഥാനാര്‍ഥിയുടെ മറുപടി

പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച ആഹ്‌ളാദപ്രകടനത്തില്‍ നൃത്തം ചവിട്ടിയതിന് വിശദീകരണവുമായി എല്‍ഡിഎഫിനൊപ്പം മത്സരിച്ച യുവതി. മരിക്കുന്നത് വരെ സഖാവായിരിക്കുമെന്നും പക്ഷേ ജയിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരിയായതിനാലാണ് ബിജെപിയുടെ വിജയറാലിയി ആഹ്‌ളാദനൃത്തം ചവിട്ടിയതെന്നും സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജുസന്ദീപ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ അഞ്ജു പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തില്‍ പങ്കാളിയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു തൊട്ട് പിന്നാലെയാണ് 24ാം വര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥി അഞ്ജു കരകുറുശ്ശി പഞ്ചായത്തിലെ 6 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയഘോഷ പരിപാടിയില്‍ പങ്കെടുത്തത്. തോല്‍വിക്ക് പിന്നാലേ ബിജെപി ആഹ്ലാദ പരിപാടിയില്‍ പോയി നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ ദൃശ്യങ്ങള്‍ വിവാദമായി മാറിയിരുന്നു.
ഇത് വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി എത്തിയത്. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും എന്നുമാണ് വിശദീകരണം. ”ഞാന്‍ അടിയുറച്ച സഖാവാണ്. എന്റെ പാര്‍ട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാന്‍ അവിടെ പോയത്. എന്റെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് ബിജെപി സ്ഥാനാര്‍ഥിയായ സ്നേഹ. അവരുടെ വിജയത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാവാനാണ് പോയത്.” അഞ്ജു പറഞ്ഞു.
മണ്ണാര്‍ക്കാട് നഗരസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുനനു അഞ്ജു മത്സരിച്ചത്. എന്നാല്‍ തോറ്റുപോയി. അതേസമയം തോറ്റതിനു പിന്നാലേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.






