പലസ്തീന്‍ അനുകൂല സിനിമകള്‍ ഭീതി? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ; വിലക്കിയത്് ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 ഉള്‍പ്പെടെ 19 സിനിമകള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വിവാദമാകുന്നു. മേളയുടെ ഉദ്ഘാടനചിത്രം ഉള്‍പ്പെടെ 19 സിനിമകളാണ് നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്. സിനിമകള്‍ ഒഴിവാക്കാനുള്ള കാരണം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി പ്രതികരിച്ചു. കേന്ദ്ര നിലപാടിനെതിരെ ഐഎഫ്ഐഎഫ്കെ വേദിയില്‍ പ്രതിഷേധമുയര്‍ന്നു.
മേളയുടെ ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36, റഷ്യന്‍ വിപ്ലവം പശ്ചാത്തലമായ ബാറ്റല്‍ഷിപ്പ് പൊട്ടന്‍കിന്‍,സ്പാനിഷ് സിനിമയായ ബീഫ് ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല.സംഭവത്തില്‍ മേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പലസ്തീന്‍ വിഷയം സംസാരിക്കുന്ന സിനിമയാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം.
അറബി ഡോക്യുമെന്ററിയായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, ചെറിയന്‍ ഡാബിസിന്റെ ആള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമാകോ അബ്ദറഹ്‌മാന്‍ സിസാക്കോ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍, ബീഫ് ലീ സുങ് ജിന്‍, ക്ലാഷ് മുഹമ്മദ് ഡയബ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക് താരിക് സാലിഹ്, ഹാര്‍ട്ട് ഓഫ് ദി വുള്‍ഫ് , വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പാലസ്തീന്‍ 36 -ആനിമേരി ജാസിര്‍, റെഡ് റെയിന്‍, റിവര്‍സ്റ്റോണ്‍, ദി അവര്‍ ഓഫ് ദി ഫര്‍ണസസ് -ഫെര്‍ണാണ്ടോ സോളനാസ് & ഒക്ടാവിയോ ഗെറ്റിനോ, ടണല്‍സ്: സണ്‍ ഇന്‍ ദി ഡാര്‍ക്ക്-ബുയി താക് ചുയെന്‍, യെസ് സാലി പോട്ടര്‍, ഫ്ലെയിംസ് -സോയ അക്തര്‍, ടിംബക്റ്റു -അബ്ദറഹ്‌മാന്‍ സിസാക്കോ, വാജിബ് -ആനിമേരി ജാസിര്‍ മുതലായ ചിത്രങ്ങളാണ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.






