Kerala

    • മലപ്പുറത്ത് രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

      മലപ്പുറം: ഉദിരംപൊയിലില്‍ രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്‌റിനാണ് മരിച്ചത് .ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് നസ്‌റിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ മാതാവും ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. നസ്‌റിനെ ഫായിസ് മർദ്ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.  കുഞ്ഞിന്റെ ശരീരത്ത് മർദ്ദനമേറ്റ പാടുകള്‍ ഉളളതായും ബന്ധുക്കള്‍ പറയുന്നു. നസ്‌റിനെ കൊല്ലുമെന്ന് ഇയാള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായും മാതാവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

      Read More »
    • ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഖത്തറില്‍ മരിച്ചു

      ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറില്‍ മരിച്ചു. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവില്‍ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്). മക്കള്‍: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

      Read More »
    • ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

      കൽപ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാത്ത ദാരുണ സംഭവമാണ് വയനാട്ടിലുണ്ടായത്. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

      Read More »
    • വേനൽമഴയെ നഷ്ടപ്പെടുത്തരുത്; ജലസംരക്ഷണത്തിന് ചെയ്യേണ്ടത് ഇത്രമാത്രം 

      ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത.അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം  ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ…

      Read More »
    • വടകരയുടെ ആവേശം ഹിമാലയത്തോളം; കെകെ ശൈലജ ടീച്ചറിന്റെ ബാനർ ഹിമാലയത്തിലും

      വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് വടകര മണ്ഡലം. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ പരസ്പരം നേരിടുന്നു എന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. അത് മട്ടന്നൂരാണോ പാലക്കാടാണോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം. ശൈലജയ്ക്ക് ജനപ്രതിനിധി എന്നതിലപ്പുറം ഒരു ജനകീയ മുഖം കേരളത്തിലുണ്ട്. സ്വന്തം തട്ടകത്തിനപ്പുറമുള്ള സ്വീകാര്യതയും ടീച്ചറിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന നേതാവ്. ഇപ്പോഴിതാ അങ്ങ് ഹിമാലയത്തിലും തങ്ങളുടെ പ്രിയപ്പെട്ട ശൈലജ ടീച്ചറിനായി ബാനർ ഉയർത്തിയിരിക്കുകയാണ് ഒരുപറ്റം മലയാളികൾ.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സി.ആർ.പ്രഫുൽ കൃഷ്ണനാണ് വടകരയിലെ എൻഡിഎ സ്ഥാനാർത്ഥി.

      Read More »
    • രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ മനസ്: കെ മുരളീധരൻ

      തൃശൂർ: ആര്‍.എല്‍.വി. രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ മനസ് കാണാനാകുമെന്നു തൃശൂരിലെ യു.ഡി.എഫ്‌.സ്ഥാനാർത്ഥി കെ. മുരളീധരൻ. സുരേഷ് ഗോപി കുടുംബക്ഷേത്രത്തിലെ നൃത്തത്തിനു ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സത്യഭാമയുടെ പരാമര്‍ശം അദ്‌ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മനഃസ്‌ഥിതിയുള്ളവരുണ്ടോ?. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്‌ ഇത്രയും വികൃതമാണെന്ന്‌ ഇപ്പോഴാണ്‌ അറിയുന്നത്‌. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം-അദ്ദേഹം പറഞ്ഞു.

      Read More »
    • തുഷാര്‍ വെള്ളാപ്പള്ളിയുടെ കണ്‍വെൻഷനില്‍ പി സി ജോര്‍ജിന് ക്ഷണമില്ല

      കോട്ടയം: എൻഡിഎ കണ്‍വെൻഷനില്‍ പി സി ജോർജിന് ക്ഷണമില്ല. തുഷാറിൻ്റെ കണ്‍വെൻഷനില്‍ നിന്നാണ് പി സി ജോർജിനെ ഒഴിവാക്കിയത്. സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന കണ്‍വഷനില്‍ നിന്നുമാണ് ജോർജിനെ ഒഴിവാക്കിയിരിക്കുന്നത്.തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍നിന്ന് ഉള്‍പ്പെടെ നേരത്തെ പി സി ജോർജ് വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജിന് ബിഡിജെഎസിന്റെ എതിർപ്പ് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. അനില്‍ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തില്‍ പി.സി.ജോർജ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു  അതേസമയം, മുതിർന്ന നേതാവ് എന്ന നിലയില്‍ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി ഡി ജെ എസ് പറയുന്നത്.

      Read More »
    • യുവതികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയിലായി

      കൊച്ചി: ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയിലായി. അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാള്‍ നാഗോണ്‍ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്. കലൂർ ആസാദ് റോഡില്‍ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു. അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തു. അസാമില്‍ നിന്നാണ് ഇവർ വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളേയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരിക്കച്ചവടം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

      Read More »
    • വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു

      തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു.വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റായിരുന്നു മരണം. പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ നിന്ന് മീൻപിടിച്ച്‌ മടങ്ങിവരവേയായിരുന്നു അപകടമുണ്ടായത്. വേലിയില്‍ വൈദ്യുതി ഉണ്ടെന്നറിയാതെ സ്പർശിച്ചതാണ് അപകടകാരണം. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് അവയെ തുരത്താൻ വൈദ്യുതവേലികള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നത്. അനധികൃതമായാണ് ഇത്തരംവൈദ്യുതവേലികള്‍ സ്ഥാപിക്കുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • ആടുജീവിതത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ അനുമതിയില്ല

      സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഗള്‍ഫില്‍  തിയേറ്ററുകളിലെത്തുകയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.നൂണ്‍ ഷോയോട് കൂടിയാണ് എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് ബെന്യാമിന്‍ രചിച്ച ആടുജീവിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ ക്ലേശങ്ങള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് രണ്ട് തവണകളായി തന്റെ ശരീരഭാരം ചുരുക്കിയിരുന്നു. പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഇത്.  2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചിരുന്നു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് …

      Read More »
    Back to top button
    error: