Breaking NewsKeralaLead NewsNEWS

സുകുമാരന്‍ നായര്‍ സമുദായത്തേ ഒറ്റുകൊടുത്തത് മരുമകന്‍ ജയിലില്‍ പോകാതിരിക്കാന്‍! വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ചു; ഗുരുതര ആരോപണങ്ങളുമായി അഡ്വ കൃഷ്ണരാജ്

കൊച്ചി: എന്‍എസ്എസ് ജനറല്‍ സിക്രട്ടറി ജി. സുകുമാര്‍ക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജ്. സ്വന്തം മരുമകനെ ജയിലില്‍ പോകുന്നതില്‍നിന്നു രക്ഷിക്കാനും 35 കോടി രൂപ തിരിച്ചടയ്ക്കാതെ ഇരിക്കാനും ആണ് സുകുമാരന്‍ നായര്‍, പിണറായിക്കൊപ്പം ചേര്‍ന്നത് എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഡ്വ കൃഷ്ണരാജ് ആരോപിച്ചു.

സുകുമാരന്‍ നായര്‍ക്ക് എതിരേ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും കൂടി എതിരേ അതീവ ഗുരുതര ആരോപണം വന്നിരിക്കുകയാണിപ്പോള്‍. എന്തുകൊണ്ട് സുകുമാരന്‍ നായര്‍ സി.പി.എം പക്ഷത്തേക്ക് കൂറു മാറി. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്വ കൃഷ്ണ രാജിന്റെ പോസ്റ്റ്.

Signature-ad

എന്‍എസ്എസ് ജനറല്‍ സിക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ മരുമകനെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാനും 35 കോടി ലാഭിക്കാനും വേണ്ടി പിണറായിയുടെ കാലില്‍ വീണു. മരുമോന്‍ അശോകന്‍ വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് സുകുമാരന്‍ നായര്‍, സമുദായത്തെ ഒറ്റി കൊടുത്തതെന്ന് അഡ്വ. കൃഷ്ണരാജ് ആരോപിക്കുന്നു.

വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലിക്ക് കയറി 35 കോടിയോളം ശംബളം വാങ്ങിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ഇത് തിരികെ കൊടുക്കണം. ഗൗരവമുള്ള ക്രിമിനല്‍ കുറ്റമാണ് ശിക്ഷിച്ചാല്‍ കുറച്ചധികം നാള്‍ ജയിലില്‍ കിടക്കണം. ധനമന്ത്രി ബാലഗോപാലിന്റെ ചേട്ടന്‍ സഖാവ് കലഞ്ഞൂര്‍ മധുവിനെ എന്‍എസ്സ്എസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു പ്രതിനിധി സഭയില്‍ നിന്ന് പുറത്താക്കുന്നത്തോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് അഡ്വ. കൃഷ്ണ രാജ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മണിച്ചേട്ടാ….. വരുന്നുണ്ട് ഞാന്‍ അങ്ങയേ തേടി.

മരുമോന്‍ അശോകന്‍ വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് സുകുമാരന്‍ നായര്‍ സമുദായത്തെ ഒറ്റി കൊടുത്ത് പിണറായിയുടെ കാല്‍ക്കല്‍ വീണ് ദണ്ഡ നമസ്‌കാരം ചെയ്തതെന്നാണ് വാര്‍ത്ത.
ബാങ്കില്‍ നിന്ന് അജ്ഞാതമായ കാരണങ്ങളാല്‍ രാജി വെച്ച മരുമോന്‍, നാട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍, വലിയ കുരുക്കിലാണ്.
ജനസംസാരം അനുസരിച്ചു വ്യാജ ബിരുദം ഉപയോഗിച്ച് ഒരു ഷെഡ്യൂള്‍ ബാങ്കില്‍ ജോലി നേടിയിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള ക്രിമിനല്‍ കുറ്റമാണ്. ശിക്ഷിച്ചാല്‍ കുറച്ചധികം നാള്‍ ജയിലില്‍ കിടക്കാന്‍ സാധിക്കുന്ന നേട്ടം.
അത് കൂടാതെ രാജി വെക്കും വരെ ശമ്പള ഇനത്തില്‍ കൈപ്പറ്റിയ കോടിക്കണക്കിനു (ഏകദേശം 35 കോടിയോളം രൂപ എന്നാണ് അറിയാന്‍ കഴിഞ്ഞത്) തിരികെ അടക്കേണ്ടിയും വരും.
ധനമന്ത്രി ബാലഗോപാലിന്റെ ചേട്ടന്‍ സഖാവ് കലഞ്ഞൂര്‍ മധുവിനെ എന്‍എസ്സ്എസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പ്രതിനിധി സഭയില്‍ നിന്ന് പുറത്താക്കുന്നത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാര്‍ട്ട് ടൈം ചെയര്‍മാനുമായ കലഞ്ഞൂര്‍ മധുവാണ് അശോകന്റെ വ്യാജ ബിരുദം കുത്തിപ്പൊക്കിയെതെന്നാണ് സംസാരം.
സുകുമാരന്‍ നായരെ പുറത്താക്കി അവിടെ കേറി ഇരിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയത്തില്‍ പുറത്താക്കിയ കലഞ്ഞൂര്‍ മധുവിനെ ഇനി സുകുമാരന്‍ നായര്‍ പിടിച്ചു ജനറല്‍ സെക്രട്ടറി ആക്കിയാലും അത്ഭുതപ്പെടാനില്ല.
എന്തായാലും മണിച്ചേട്ടാ…
ഇതിലെ സത്യാവസ്ഥ തേടി ഞാന്‍ ഒന്നിറങ്ങാന്‍ തീരുമാനിച്ച വിവരം അങ്ങയെ അറിയിക്കുന്നു. ഇക്കാലത്ത് വിവരങ്ങള്‍ ഗ്രഹിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ.
എന്തായാലും സംഗതി സത്യമാണെങ്കില്‍ അങ്ങും പിണറായി വിജയനും ചേര്‍ന്ന് ഉണ്ടാക്കിയ അവിഹിത ഒത്തുതീര്‍പ്പ് പൊളിച്ചടിക്കി കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.
അപ്പോള്‍ അങ്ങയുടെ എല്ലാ അനുഗ്രഹാശിസുകളോടെ ഞാന്‍ എന്റെ ദൗത്യം ആരംഭിക്കുകയാണ്.
ഞാന്‍ എനിക്കും അങ്ങേക്കും അങ്ങയുടെ മരുമകനും കോടതിയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: