Kerala

    • കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…ആദ്യമായിട്ടാണ് ഒരാള്‍ അങ്ങിനെ ചെയ്യുന്നത് ; മാതാ അമൃതാനന്ദമയിയെ ആശ്‌ളേഷിച്ച സംഭവത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

      പത്തനംതിട്ട: മാതാ അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതില്‍ അവര്‍ ഞെട്ടിപ്പോയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ സജി ചെറിയാനോട് തന്നെ പോയി ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും മതങ്ങളെ ഉള്‍ക്കൊള്ളുമെങ്കിലൂം മതഭ്രാന്തിനൊപ്പം നില്‍ക്കില്ലെന്നും പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം…

      Read More »
    • അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്‍ മറുപടി പറയട്ടെ ; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം ; സിപിഐ മതത്തിനൊപ്പമാണ്, പക്ഷേ ഭ്രാന്ത്രിനൊപ്പമില്ല

      തിരുവനന്തപുരം: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണമെന്നും സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും അക്കാര്യത്തില്‍ സിപിഐയ്ക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നാല്‍ മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ്…

      Read More »
    • സെബാസ്റ്റിയന്‍ ബിന്ദുവിനെ പള്ളിപ്പുറത്തെ വീട്ടിലിട്ട് കൊലപ്പെടുത്തി ; മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് പരിസരത്ത് സംസ്‌ക്കരിച്ചു ; ശേഷം അസ്ഥിക്കഷ്ണങ്ങള്‍ എടുത്ത് തണ്ണീര്‍മുക്കം ബണ്ടില്‍ കൊണ്ടിട്ടു

      ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റിയന്റെ മൊഴി. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. പള്ളിപ്പുറത്തെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ടു. മാസങ്ങള്‍ കഴിയുമ്പോള്‍ അസ്ഥിക്കഷ്ണങ്ങള്‍ മാന്തിയെടുത്ത് കത്തിച്ച ശേഷം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കളയുന്നതായിരുന്നു സെബാസ്റ്റിയന്‍ ചെയ്തിരുന്നത്. ബിന്ദുപത്മനാഭനെയും പള്ളിപ്പുറത്തെ വീട്ടിലിട്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സംസ്‌ക്കരിക്കുകയും പിന്നീട് അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് കത്തിച്ച ശേഷം തണ്ണീര്‍മുക്കം ബണ്ടില്‍ കൊണ്ടുപോയി കളയുകയായിരുന്നെന്നാണ് നല്‍കിയിട്ടുള്ള മൊഴി. ഇതേ തുടര്‍ന്ന് സെബാസ്റ്റിയനെ പള്ളിപ്പുറത്തെ വീട്ടിലും തണ്ണീര്‍മുക്കം ബണ്ടിലും എത്തിച്ച്് തെളിവെടുക്കും. സെബാസ്റ്റിയനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാ യിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ഉള്ളത്. ജെയ്നമ്മ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ്് ബിന്ദു തിരോധാനക്കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ്…

      Read More »
    • മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത് ; ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പവും തങ്ങളില്ല സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍

      കോട്ടയം: ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും തങ്ങളില്ലെന്നും സമദൂര നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമദൂരത്തില്‍ ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്ക് സൗഹൃദ സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരിയിലേക്ക് വരാമെന്നും പറഞ്ഞു. മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത്. ശബരിമല വിഷയത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ശബരിമലവിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് ഇന്നത്തെ പൊതുയോഗത്തില്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രതിനിധിസഭ ഇക്കാര്യം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലായൊന്നും പറയാനില്ലെന്നും യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും നേരിടുമെന്നും പറഞ്ഞു.

      Read More »
    • ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പോലീസ്; കമന്റിട്ട അഞ്ചുപേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; ഒന്നാം പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; ഷാജഹാനെതിരേ കരുതലോടെ നീങ്ങും

      കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. അപകീര്‍ത്തികരമായ കമന്റ് ഇട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചുപേരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റുകള്‍ ഇട്ടവരുടെ ഫോണാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസില്‍ ഒന്നാംപ്രതി ഗോപാലകൃഷ്ണനെതിരെ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഈ തെളിവുകള്‍ കൂടി ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതോടെ യൂട്യൂബര്‍ കെ.എം. ഷാജഹാനെതിരായ കേസുകളില്‍ കരുതലോടെ നീങ്ങാനാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ തീരുമാനം. കെ.ജെ. ഷൈനിന്റെ രണ്ടാമത്തെ പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഷാജഹാന്റെ തിടുക്കപ്പെട്ട അറസ്റ്റെന്നാണ് സൂചന. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്തത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പോലും പറയാതെയായിരുന്നു ഷാജഹാന്റെ പോസ്റ്റുകള്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത…

      Read More »
    • ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് സുകുമാരന്‍ നായര്‍; ‘ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരേണ്ടതില്ല’; എന്‍എസ്എസ് യോഗത്തില്‍ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍

      കോട്ടയം: എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍…

      Read More »
    • വാസ്തുവിദ്യാപരമായ പൈതൃകം സംരക്ഷിക്കാനും മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

      ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം. ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും. ഗുരുകുല മാതൃകയിൽ…

      Read More »
    • ‘രാവിലെ ഷര്‍ട്ട് ധരിച്ച് തിരിച്ചു വരാമെന്നു പറഞ്ഞ് പോയതാണ്, മരണത്തിലേക്ക് നയിച്ച കാരണം അന്വേഷിക്കണം’; മൊഴി നല്‍കി തിരുമല അനിലിന്റെ ഭാര്യ; സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നം മാനസിക ബുദ്ധിമുട്ടിലാക്കി എന്നും ആശ

      തിരുവനന്തപുരം: ബിജെപി നേതാവ് തിരുമല അനിലിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി ഭാര്യ ആശ. മൊഴി രേഖപ്പെടുത്തല്‍ തുടരും. പെട്ടെന്നു മരിക്കാനുണ്ടായ കാരണം അന്വേഷിക്കണമെന്നും രാവിലെ ഷര്‍ട്ട് ധരിച്ച് ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞു പോയതാണെന്നും അവര്‍ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മാനസിക സമ്മര്‍ദത്തിലായിരുന്നു. ആര്‍ക്കെല്ലാം വായ്പ കൊടുത്തെന്ന് അറിയില്ല. മരണത്തിനു മുമ്പ് ആരെയൊക്കെ കണ്ടെന്ന് അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.…

      Read More »
    • ഓപ്പറേഷന്‍ നുംഖോര്‍; ഇടനിലക്കാരെ കുറിച്ചു വിവരം ലഭിച്ചു; നിര്‍ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

      തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു. അരുണാചൽ പ്രദേശിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മാഹിന്റെ കാൾ രേഖകളും യാത്ര രേഖകളും കസ്റ്റംസ് പരിശോധിക്കുന്നു. നേരത്തേ, നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗരാജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്. അറ്റകുറ്റപ്പണികള്‍ക്കാണ് വാഹനങ്ങള്‍ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന…

      Read More »
    • കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നല്‍കണം ; വാങ്ങിയത് എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ; പിടിച്ചെടുത്ത ഡിഫന്‍ഡര്‍ കാറിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

      കൊച്ചി: തന്റെ വാഹനമായ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്ത് കേസിലാണ് നടന്റെ കാര്‍ പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലെത്തി കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. എന്നാല്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുല്‍ഖറിനെ കൂടാതെ നടന്‍ പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും മറ്റൊരു നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലുമാണ് കസ്റ്റംസിന്റെ പരിശോധന നടന്നത്. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെ ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തില്‍ എറണാകുളം കുണ്ടന്നൂരില്‍ നിന്ന് ലാന്‍ഡ് ക്രൂസര്‍ പിടികൂടിയതില്‍ ഉടമ മാഹിന്‍…

      Read More »
    Back to top button
    error: