Kerala
-
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; അന്വേഷണ വിവരം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം; മാധ്യമങ്ങള്‍ക്ക് വിവരം കൈമാറരുത്; ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടി വിജിലന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. തിരിമറി നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തം. എല്ലാ കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും കോടതി. ഒരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുത്. സത്യം പുറത്തുവരുന്നതുവരെ സംയമനം പാലിക്കണം. വെവ്വേറെ കേസുകള്‍ വേണോയെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും കോടതി. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി–ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചെന്നും സ്വർണ പാളികളെ ചെമ്പെന്ന് രേഖപെടുത്തിയത് ഗൂഡാലോചനയുടെ ഭാഗമെന്നും റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി…
Read More » -
സൈബർ സുരക്ഷാ ഉച്ചകോടി ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) ഒക്ടോബർ 11-ന്രാവിലെ 8.30 മണിക്ക് കൊച്ചി മാരിയറ്റിൽ. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) സഹകരണത്തോടെ മൾട്ടി- ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് സംഘടിപ്പിക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും നിലവിലെ സൈബർ ഭീഷണികളെക്കുറിച്ചും അവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം നൽകുയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
Read More » -
സ്വര്‍ണപ്പാളി വിവാദം മുക്കാന്‍; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ റെയ്ഡില്‍ വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിയായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും സുരേഷ് ഗോപി
പാലക്കാട്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി. രണ്ട് സിനിമക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനില്ല. പ്രജാവിവാദവും സ്വര്‍ണച്ചര്‍ച്ച മുക്കാന്‍. എല്ലാം കുല്‍സിതമെന്നും സുരേഷ് ഗോപി. അതേസമയം, ഭൂട്ടാന്‍ വാഹനകള്ളക്കടത്തില്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചുമത്താന്‍ ഇഡി. ഫെമ ചട്ടലംഘനങ്ങള്‍ക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതിന്റെ വ്യക്തമായ സൂചനകളും അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ഊര്‍ജിതമാക്കാനാണ് നീക്കം. കള്ളക്കടത്തിന് നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ റാക്കറ്റിന്റെ കണ്ണികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂര്‍ ഷൈന്‍ മോട്ടോഴ്‌സ് ഉടമകളായ സാദിഖ് ബാഷ , ഇമ്രാന്‍ ഖാന്‍ എന്നിവരെ റെയ്ഡിനിടയില്‍ ചോദ്യം ചെയ്തിരുന്നു. ഭൂട്ടാന്‍ മുന്‍ പട്ടാള ഓഫീസറുടെ സഹായത്തോടെ 16 വാഹനങ്ങള്‍ എത്തിച്ചെന്ന് ഇരുവരും സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിഎംഎല്‍എ വകുപ്പുകള്‍ കൂടി ചുമത്താനുള്ള തീരുമാനം. ഇതോടെ കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ അറസ്റ്റ്, സ്വത്ത്…
Read More » -
എംപുരാനും ജാനകിക്കും ശേഷം വീണ്ടും മലയാളസിനിമയ്ക്കിട്ട് സെന്‍സര്‍ബോര്‍ഡിന്റെ ‘കത്രികക്കുത്ത്’ ; ഷൈന്‍ നിഗത്തിന്റെ ‘ഹാല്‍’ സിനിമയിലെ ബീഫ്ബിരിയാണിരംഗം നീക്കണമെന്ന് ആവശ്യം
എംപുരാനും ജാനകീ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ കത്രികപ്പൂട്ട്. ഷൈന്‍ നിഗം നായകനായ ‘ഹാലി’നിട്ടാണ് ഇത്തവണത്തെ പണി. സിനിമയില്‍ നിന്നും ബീഫ്ബിരിയാണി രംഗം എടുത്തുമാറ്റാനാണ് ആവശ്യം. ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ കേരളാഹൈക്കോടതിയെ സമീപിച്ചു. മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്. ചില രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് നിയന്ത്രണമില്ലാത്ത പൊതു പ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ‘ധ്വജ് പ്രണാമം’ എന്ന് പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബോര്‍ഡിന്റെ വാദം.…
Read More » -
തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ ; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് സൂചനകള്‍ ; അഞ്ചുകടകള്‍ കത്തിയമര്‍ന്നു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കണ്ണൂര്‍: തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ. ദേശീയപാതയോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ച് സമീപത്തെ പത്ത് കടകളിലേക്ക് തീ പടരുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തില്‍ കണക്കാക്കുന്നത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 യുണിറ്റ് ഫയര്‍ ഫോഴ്സെത്തി. അഗ്‌നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും ചേര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി.
Read More » -
കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സൗജന്യം ; ഫാസ്റ്റ് പാസഞ്ചറിന് പിന്നാലെ സൂപ്പര്‍ഫാസ്റ്റിലും യാത്ര ചെയ്യാനാകും ; ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സൗജന്യയാത്ര. നിയമസഭയില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റേതാണ് പ്രഖ്യാപനം. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തില്‍ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര കെഎസ്ആര്‍ടിസി ഉറപ്പു നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും സൗകര്യം ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി നഷ്ടം കുറച്ചുകൊണ്ടുവരുന്നു. പുതിയ ബസുകള്‍ വാങ്ങിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി പറഞ്ഞു.…
Read More » -
എഐ ക്ലാസ്‌റൂം അവതരിപ്പിച്ച് ജിയോ; പിന്തുണയ്ക്കുന്നത് ജിയോപിസിയും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടും
കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന ഫൗണ്ടേഷന്‍ കോഴ്‌സാണ് ജിയോയുടേത്. എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കുട്ടികള്‍ പഠനവും തൊഴിലും ക്രിയേറ്റിവിറ്റിയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അവര്‍ക്ക് ശരിയായ അറിവും വൈദഗ്ധ്യവും ടൂളുകളും നല്‍കി അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഭാവി കരുപിടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ജിയോ ക്ലാസ്‌റൂം. അതിലൂടെ തങ്ങളുടേതായുള്ള കൈയ്യൊപ്പ് ലോകത്ത് ചാര്‍ത്താന്‍ അവര്‍ക്കാകും. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ജിയോ പിസി അവതരിപ്പിക്കുന്ന എഐ ക്ലാസ്‌റൂം വളരെ ഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷന്‍ കോഴ്‌സാണ്. പിസിയോ ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ കോഴ്‌സില്‍…
Read More » -
സംസ്ഥാന നേതൃത്വം പോലും അറിഞ്ഞില്ല; കെപിസിസി വാര്‍ റൂം നയിക്കാന്‍ വിവിഐപി യുവാവ്; കര്‍ണാകടയില്‍നിന്ന് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിയമനം; കക്ഷി ആരെന്നറിയാന്‍ ഡല്‍ഹിക്ക് ഫോണ്‍കോളുകളുടെ പെരുമഴ; കെപിസിസി ഓഫീസില്‍നിന്ന് മാറ്റി വഴുതക്കാട് പ്രത്യേക കേന്ദ്രവും സജ്ജമാക്കും
തിരുവനന്തപുരം: രണ്ടു ടേം അധികാരത്തിനു പുറത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസിനെ വരും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കാന്‍ വാര്‍ റൂം ഒരുങ്ങുന്നു. കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കെപിസിസിയുടെ വാര്‍ റൂം നയിക്കുക കര്‍ണാടകയില്‍നിന്നുള്ള വിവിഐപി യുവാവായിരിക്കുമെന്നും വിവരം. കര്‍ണാടക സ്പീക്കറും മന്ത്രിയുമായ കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ ഹര്‍ഷ കനാദം ആണ് കെ.പി.സി.സിയുടെ പുതിയ വാര്‍ റൂം ചെയര്‍മാന്‍. കര്‍ണാടകയിലെ വാര്‍ റൂമിലിരുന്ന് തന്ത്രങ്ങള്‍ പയറ്റിയ ഹര്‍ഷയെ സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയാണ് എ.ഐ.സി.സി കേരളത്തിലിറക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യുദ്ധമാണ്. യുദ്ധത്തില്‍ തന്ത്രങ്ങളാണ് പ്രധാനം. തന്ത്രങ്ങള്‍ മെനയുന്ന ഇടമാണ് വാര്‍ റൂം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ വാര്‍ റൂം ഇത്തവണ കര്‍ണാടകയില്‍ നിന്ന് തന്ത്രജ്ഞനെ ഇറക്കുകയാണ് എ.ഐ.സി.സി. നിയമന ഉത്തരവ് കണ്ട് ആളാരാണെന്ന് അറിയാന്‍ കേരള നേതാക്കള്‍ ഡല്‍ഹിക്ക് വിളിയോടു വിളിയായിരുന്നെന്നും ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുതവണ കര്‍ണാടക നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ എന്ന ലേബല്‍ മാത്രമല്ല,…
Read More » -
ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു; പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. husband-kills-wife-in-thiruvananthapuram-hospital
Read More »
