Kerala
-
സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ,…
Read More » -
തൃശൂരില്‍ വോട്ടിന് 900 രൂപയുടെ കിറ്റ്; ബിജെപി നേതാവിന് എതിരേ കേസ്; ആഞ്ഞടിച്ച് എല്‍ഡിഎഫും യുഡിഎഫും
തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. അതേസമയം, കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ചെയ്യാത്ത കാര്യം ഞാനെങ്ങനെയാണ് അറിയുകയെന്നും പത്മജ ചോദിച്ചു. പ്രധാനമന്ത്രി തൃശൂരിൽ വന്നപ്പോള്‍ പെട്ടി കണക്കിന് ക്യാഷ് ആണ് ഇറക്കിയിട്ടുള്ളതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. അതിന്റെ ഭാഗമാണ് കിറ്റെന്ന് സംശയമെന്നും പ്രതാപന്‍. ഉത്തരവാദികളെ പൊലീസ് കണ്ടെത്തട്ടെയെന്ന് മന്ത്രി കെ.രാജന്‍. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിൽ നേരിടുക. അതിനെ മറികടക്കരുതെന്നും രാജന്‍ പ്രതികരിച്ചു കൂപ്പൺ വിതരണം ചെയ്ത് കിറ്റ് കൊടുക്കുന്നത് ഗുരുതര വീഴ്ചയെന്നും സമഗ്രമായ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലൻ. ദൗർഭാഗ്യകരമാണ് ഇത്തരം കാര്യങ്ങളെന്നും ജനാധിപത്യത്തെ പണാധിപത്യവും സ്വാധീനങ്ങളും റാഞ്ചി കൊണ്ടു പോകാൻ പാടില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പറഞ്ഞു.
Read More » -
അനൂപ് എന്റെ വലം കൈ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മോദി
പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി’’ – പ്രധാനമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെ…
Read More » -
വയനാട് പുനരധിവാസത്തിനായി കോൺഗ്രസ്സ് ആകെ സമാഹരിച്ചത് 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; ഇനി വീടു നിർമ്മാണത്തിനുള്ള തുക പാർട്ടി വഹിക്കും: കെപിസിസി പ്രസിഡന്റ്
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികൾക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി…
Read More » -
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ച് കോടതി. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യം അനുവദിക്കണമെന്നുള്ള രഞ്ജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. അതിനിടെ രഞ്ജിത്തിന്റെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ടാമത്തെ കാരവാൻ…
Read More » -
ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; വായിൽ തുണി തിരുകി, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടി, കവിളിലും കൈകളിലും നിറയെ പാടുകൾ; മർദ്ദന ദൃശ്യങ്ങൾ അയൽവാസി ജനലിലൂടെ പകർത്തി
കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 6 വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി…
Read More » -
സുരേഷ് ഗോപി എഫ്‌സിആർഎ ബില്ലിലെ പ്രൊവിഷൻസ് ഒന്ന് നന്നായി വായിച്ചുനോക്കണം!! ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും!! ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി…തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണ്- വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാർട്ടി കോൺഗ്രസിൽ വായിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുചേർന്ന് മത്സരിക്കുകയാണ്. പാർട്ടി കോൺഗ്രസ് തീരുമാനത്തെപ്പോലും കാറ്റിൽപ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്. ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോൾ എഫ്‌സിആർഎ ഭേദഗതി ബിൽ വന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി. സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും- പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. ‘പെയ്ഡ് സർവ്വേകളാണ് ഭൂരിഭാഗവും. പാർലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വികെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സർവ്വേകൾ.…
Read More » -
‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ
ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരൻ. 63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ സുധാകരൻ നിഷേധിച്ച സുധാകരൻ 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ വിമർശനം. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു. മാർക്‌സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്‌സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരൻ ‘പരാജയരാഘവൻ’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവൻ…
Read More » -
മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു… മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… കാസർഗോഡ് രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് ആറുവയസുകാരൻ നേരിട്ടത് കൊടീയ പീഡനം
കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിൽ കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് റിപ്പോർട്ട്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിക്കും. കൂടാതെ കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… ഇങ്ങനെ നീളുന്നു ആറുവയസുകാരൻ അനുഭവിച്ച പീഡനങ്ങൾ. അതുപോലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.…
Read More »
