Kerala

    • പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ സമാധിയായി

      തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളില്‍ ഒരാളായ മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ (66) സമാധിയായി. അസുഖബാധിതനായി ഒരാഴ്ചയോളം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10നാണ് അന്ത്യം. ചാലക്കുടി തിരുത്തിപ്പറമ്പ് തിരുത്തൂര്‍മന അംഗമാണ്. കേന്ദ്ര എസ്–സി എസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. 2000ല്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചശേഷം 2016ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്. ബുധനാഴ്ച പകല്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഠത്തില്‍ എത്തിച്ചശേഷം സമാധിക്രിയകള്‍ ആരംഭിക്കും. കന്യാകുമാരിയില്‍ അന്യാധീനപ്പെട്ട് കിടന്ന മുഞ്ചിറമഠം പോരാട്ടത്തിലൂടെ തിരിച്ചെടുത്ത വ്യക്തിയാണ് സ്വാമി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തുള്ള മുഞ്ചിറമഠത്തിന്റെ സ്ഥലം കൈയേറിയതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് സ്വാമിയാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലിയടക്കം വിവിധ പൂജാകാര്യങ്ങളില്‍ നടത്താനുള്ള അവകാശം മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ക്കും നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ക്കുമാണ്. ഊഴം അനുസരിച്ച് ഇരുവരും പുഷ്പാഞ്ചലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയാണ് പതിവ്. ക്ഷേത്രചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷം വഹിച്ചിരുന്നതും ഉത്സവത്തിന്…

      Read More »
    • എന്റെ ആത്മകഥ ഇങ്ങനെയല്ല!!! പോളിങ് ദിനത്തില്‍ ഇ.പിയുടെ ‘കട്ടന്‍ ചായയും പരിപ്പുവടയും’

      തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്തതിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി. ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍: തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുന്‍പോ ശേഷമോ ഫോണില്‍പോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകന്‍ ഫോണെടുത്തില്ല. മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന്‍ അവിടെ ഉണ്ടോ…

      Read More »
    • പ്രശാന്ത് ഐ.എ.എസ് എന്നും പ്രശ്നക്കാരൻ: ആരു ഭരിച്ചാലും കണ്ണിലെ കരട്, ഒടുവിൽ  കസേര തെറിച്ചു

          അല്‍ഫോന്‍സ് കണ്ണന്താനം  മുതൽ ജെ.മേഴ്‌സിക്കുട്ടിയമ്മ വരെ എന്‍. പ്രശാന്ത് ഐഎഎസിൻ്റെ പരിഹാസങ്ങൾക്കു പാത്രമായവരാണ്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ 2017ല്‍ പ്രൈവറ്റ് സെക്രട്ടറി  പ്രശാന്തായിരുന്നു. രൂക്ഷമായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഒടുവിൽ ഒഴിവാക്കി. ‘ബാങ്ക് മാനേജര്‍ ബാങ്ക് കുത്തിത്തുറക്കുന്നതു കാണുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ എന്തു ചെയ്യും’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അന്ന് പ്രശാന്തിന് വിനയായത്. പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലില്‍  പദവി തെറിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ, എം.കെ രാഘവന്‍ എംപിയുമായി കൊമ്പുകോർത്തു. നേര്‍ക്ക് നേര്‍ പോരാട്ടം പരിധി വിട്ടതോടെ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നു. അപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവച്ച് കുന്നംകുളം മാപ്പെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഒരുകാലത്ത് തന്റെ ഗുരുവും മെന്ററും എന്ന് പ്രശാന്ത് തന്നെ വിശേഷിപ്പിച്ച ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെതിരെ  കളപറിക്കല്‍ യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഒടുവിലത്തെ വെല്ലുവിളി. പ്രശാന്തിന്റെ ഔദ്യോഗിക ജീവിതം ഉടനീളം ഇത്തരത്തില്‍ വിവാദങ്ങൾ  നിറഞ്ഞതാണ്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ…

      Read More »
    • തേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്

      പ്രശസ്‌ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ ‘സൂപ്പർ ബോയ് രാമു’ ഇംഗ്ലീഷ് പതിപ്പ് ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ് നേടി. 30000 രൂപയും പ്രശസ്‌തി പത്രവും സരസ്വതി ശില്‌പവും അടങ്ങിയതാണ് അവാർഡ് ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് തേക്കിൻകാടിൻ്റെ കൃതി തെരഞ്ഞെടുത്തത്.ലോകോത്തര നിലവാര അച്ചടി, ഇല്ലസ്ട്രേഷൻ, ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി. തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ. ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡിറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു

      Read More »
    • വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

      ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. 1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്‌ഐആര്‍ പറയുന്നു. സര്‍ക്കാരിന് നല്‍കാന്‍ പിരിച്ചെടുത്ത തുക ഇവര്‍ ഇതുവരെ കൈമാറിയിട്ടുമില്ല.  

      Read More »
    • വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണം; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്

      കോട്ടയം: വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്‍.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാകൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം. വാഹനം വിറ്റതിനുശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ഉറപ്പുവരുത്തണം. www.parivahan.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകള്‍ നല്‍കേണ്ടത്.വാഹനം വില്‍ക്കുന്നത് അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരില്‍ വാഹനകൈമാറ്റം പൂര്‍ത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു. ആര്‍.ടി. ഓഫീസുകളില്‍ ഡീലര്‍ഷിപ്പ് രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ പിന്നീട് അവര്‍ക്കാണ് ഉത്തരവാദിത്വം. വാങ്ങുന്ന വാഹനത്തിന്റെ വിവരം പരിവാഹന്‍ വെബ്സൈറ്റിലെ ഡിജിറ്റല്‍…

      Read More »
    • പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

      കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചോദ്യംചെയ്യാനായി പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന തിരുവല്ല സ്വദേശിയും പുക്കുളം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്നയാളുമായ അശോകധര(56)നാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീട്ടില്‍നിന്ന് അശോകധരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. യുവതി നല്‍കിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സ്റ്റേഷനില്‍ എത്തിച്ചസമയം ഭാര്യയും ഓട്ടോറിക്ഷയില്‍ ഒപ്പം എത്തിയിരുന്നെന്ന് പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദീപു അറിയിച്ചു. ഭാര്യക്കൊപ്പമാണ് ആശുപത്രിയിലേക്ക് വിട്ടതെന്നും പോലീസ് പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരുവല്ലയിലേക്ക് കൊണ്ടുപോയി.

      Read More »
    • പാര്‍ട്ടി വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും കടുംപിടിത്തം,സന്ദീപ് വാര്യര്‍ക്കെതിരേ നടപടിക്കൊരുങ്ങി BJP

      തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും നടപടി. പാര്‍ട്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും സന്ദീപ് കടുംപിടുത്തം തുടര്‍ന്നു എന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിയുണ്ടാവുമെന്നാണ് ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ളവര്‍ നല്‍കുന്ന സൂചന. സന്ദീപ് അതൃപ്തികള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനായി പാര്‍ട്ടി ശ്രമിച്ചിരുന്നു. ആര്‍.എസ്.എസ് നേതൃത്വം തന്നെ സന്ദീപുമായി ചര്‍ച്ചകള്‍ നടത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിച്ചു. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനോട് പറഞ്ഞു. എന്നിട്ടും സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നു. അതിനാലാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്. നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്ന സൂചനയും സന്ദീപ് നല്‍കുന്നുണ്ട്. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു…

      Read More »
    • അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയരംഗങ്ങള്‍; നോട്ടീസ് നല്‍കി തിര.കമ്മിഷന്‍

      തൃശൂര്‍: പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അന്‍വറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ”തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എമാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എയും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്. ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. 20-ലധികം എഫ്.ഐ.ആറുകള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്. ഇപ്പോഴിതാ 25…

      Read More »
    • യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ്: സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

      ന്യൂഡല്‍ഹി: യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയെങ്കിലും കോടതി ഒരാഴ്ചകൂടി ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം തവണയാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള മറ്റു കേസുകളില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നതു മറ്റു പല കാരണങ്ങള്‍ കൊണ്ടാണെന്നു നടന്‍ സിദ്ദീഖ് കോടതിയെ അറിയിച്ചിരുന്നു. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ കഥകള്‍ മെനയുകയാണെന്നും പൊലീസ് നിഷ്പക്ഷതയുടെ പരിധി വിടുകയാണെന്നും സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരാതി വൈകിയതിനു വ്യക്തമായ വിശദീകരണം പരാതിക്കാരി നല്‍കിയിട്ടില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റി മുന്‍പാകെ അവര്‍ പരാതി ഉന്നയിച്ചില്ല. മറിച്ചായിരുന്നെങ്കില്‍ കമ്മിറ്റി തന്നെ വിളിപ്പിക്കുമായിരുന്നു. നേരത്തേ ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചതായി പറയുന്ന പരാതിയും ഇപ്പോഴത്തെ പരാതിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള 30 കേസുകളില്‍ തനിക്കു മാത്രമാണ് മുന്‍കൂര്‍ ജാമ്യം…

      Read More »
    Back to top button
    error: