Kerala

    • ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി; പ്രശാന്തിനും ഗോപാലകൃഷ്ണനും സസ്പെന്‍ഷന്‍

      തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനും സസ്പെന്‍ഷന്‍. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന്‍ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പ്രശാന്തിനെതിരേ നടപടി. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച…

      Read More »
    • രാഹുലിന്റെ പ്രചാരണ വീഡിയോ: പേജ് ഹാക്ക് ചെയ്‌തെന്ന് സിപിഎം പരാതി നല്‍കി

      പത്തനംതിട്ട: സിപിഎം ഫെയ്‌സ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി. ഇ-മെയില്‍ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി. വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. പേജ് അഡ്മിന്‍മാരില്‍ ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്. എന്നാല്‍, ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വീഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.  

      Read More »
    • സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.

      Read More »
    • ”കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…” ഒളിയമ്പുമായി വീണ്ടും പ്രശാന്തിന്റെ ഫെയ്‌സ്ബുക് കുറിപ്പ്

      തിരുവനന്തപുരം: കളകളെ ഭയപ്പെടേണ്ടെന്ന പരോക്ഷ പരിഹാസവുമായി എന്‍. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാണ്’ എന്നാണ് പുതിയ പോസ്റ്റില്‍ പ്രശാന്ത് എഴുതിയിരിക്കുന്നത്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനും ജയതിലകിനെതിരായ വിമര്‍ശനങ്ങളില്‍ പ്രശാന്തിനുമെതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടാകുമെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. ഇരുവര്‍ക്കും എതിരെ താക്കീതോ ശാസനയോ വരാം. സസ്‌പെന്‍ഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ വകുപ്പ് തല അന്വേഷണവും വന്നേക്കാം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ… ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍-…

      Read More »
    • മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടില്‍ വലിച്ചെറിയുന്നവര്‍; വീണ്ടും ആക്ഷേപവുമായി ജയമോഹന്‍

      ഷാര്‍ജ: മലയാളികള്‍ക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരന്‍ ബി ജയമോഹന്‍. ലയാളി എഴുത്തുകാര്‍ തമിഴ്‌നാട്ടിലെ കാടുകളില്‍ മദ്യപിച്ച് ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹന്‍ പറഞ്ഞു. സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്നും താന്‍ തമിഴന്മാരെയും വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമര്‍ശം. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം. തമിഴ്‌നാട്ടില്‍ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടില്‍ ഇതൊക്കെ ചെയ്യുന്നവരെ പ്രകീര്‍ത്തിച്ച് നായകന്‍മാരാക്കി ഒരു സിനിമ പിടിക്കുക. നോര്‍മലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹന്‍ പറഞ്ഞു. പെറുക്കി എന്ന വാക്കിന് താന്‍ കൊടുത്ത അര്‍ത്ഥം ഒരു സിസ്റ്റത്തില്‍ നില്‍ക്കാത്ത ആള്‍ എന്നാണ്. നിയമത്തിന്റെ ഉള്ളില്‍ നില്‍ക്കാത്ത ആള്‍ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതല്‍ മലയാളികള്‍ ബോട്ടില്‍ എറിയുന്നത് പ്രശ്‌നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരന്‍…

      Read More »
    • സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തതെന്ത്? വിമര്‍ശനവുമായി സിപിഐ മുഖപത്രം

      തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമര്‍ശം. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണ്. മണിപ്പുര്‍ പൊക്കിനടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം. പതിനെട്ടാം പടിക്കു താഴെ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി…

      Read More »
    • പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ കയ്യാങ്കളി; സംഘര്‍ഷം പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍

      കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. വയനാട് വടുവഞ്ചാലിലെ റോഡ് ഷോയ്ക്കിടെ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രവര്‍ത്തകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് നേരിയ സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളെയുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റിയത്. പ്രകോപിതരായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. രംഗം ശാന്തമായതോടെ റോഡ് ഷോ തുടര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലുടനീളം തിരഞ്ഞെടുപ്പ് റോഡ്‌ഷോകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥകരാണ് പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ ഒരുക്കുന്നത്.

      Read More »
    • പാര്‍ട്ടി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ; പരാതി നല്‍കാതെ സിപിഎം

      പാലക്കാട്: പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്നതില്‍ പരാതി നല്‍കാതെ സിപിഎം. ഹാക്കിങ്ങാണെന്നും ഉടന്‍ പരാതി നല്‍കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അഡ്മിന്‍മാരില്‍ ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ മാറിപ്പോയതാണെന്ന് സൂചന. ഫേസ്ബുക്ക് അഡ്മിന്‍ പാനല്‍ പുനഃസംഘടിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിലാണ് ‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന് അടിക്കുറിപ്പോടു കൂടിയ വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സുള്ള പേജില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നീക്കം ചെയ്തിരുന്നു.  

      Read More »
    • കടന്നല്‍ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരുക്ക്

      ഇടുക്കി: അടിമാലി ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നല്‍ ആക്രമണത്തില്‍, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവര്‍ അടിമാലി, ഇരുമ്പുപാലം ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുല്‍ സലാമിനെയാണ് (35) കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. അബ്ദുല്‍ സലാമിന്റെ അയല്‍പക്കത്തുള്ള വീടിന്റെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയാണു കടന്നല്‍ക്കൂട്ടം ഇളകിയത്. തൊഴിലാളികളും വീട്ടുകാരും ഓടി മാറി. ഇതോടെയാണ് വീടിനു പുറത്തു നില്‍ക്കുകയായിരുന്ന അബ്ദുല്‍ സലാമിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, കോട്ടയം മുണ്ടക്കയത്തുണ്ടായ കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചിരുന്നു. പാക്കാനം കാവനാല്‍ തങ്കമ്മയാണ്(66) മരിച്ചത്. കടന്നല്‍ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് (108) മരിച്ചിരുന്നു. കടന്നലുകളുടെ ആക്രമണത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍…

      Read More »
    • വയനാടിനെ ഇളക്കി മറിച്ച് അവസാന വട്ട പ്രചാരണം; തിരുനെല്ലി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പ്രിയങ്ക

      വയനാട്: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. പിതൃസ്മരണയില്‍ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തി. പ്രിയങ്കയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇന്ന് പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടില്‍ പങ്കെടുക്കും. കല്‍പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് തിരുവമ്പാടി…

      Read More »
    Back to top button
    error: