Kerala
-
23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ
ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
Read More » -
സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തില്‍ കത്തിവച്ച്; മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു; പോലീസിനു നേരെ നായയെ അഴിച്ചുവിട്ട് ഒന്നാംപ്രതി മരണ സുബിന്‍; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി
തിരുവല്ല: സ്പായിലെ ജീവനക്കാരിയെ ആറംഗ സംഘം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും പോലീസ് പറഞ്ഞു. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയാണ് (29) തിരുവല്ല എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒ അഭിലാഷ് എന്നിവര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേര്‍ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസില്‍ അന്വേഷണം നടക്കുന്നത്. തിരുവല്ല മഞ്ഞാടിയില്‍ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിന്‍’ എന്നു വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടര്‍ന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക്…
Read More » -
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. 2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്‍കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി…
Read More » -
കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ
ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ…
Read More » -
എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ഫ്ലക്സ് ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിറയുന്നതിനെരിതെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒരു പോലെയാണെന്നു പറഞ്ഞ കോടതി എല്ലായിടത്തും പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. അതുപോലെ കൊച്ചിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്നതിൻറെ ഭാഗമായി കുറെ ബോർഡുകൾ വെച്ചതിനെയും കോടതി വിമർശിച്ചു. അതിൻറെ പേരിൽ കേസെടുത്തോയെന്നും ചോദിച്ച കോടതി കേസെടുത്തെങ്കിൽ എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. കൊച്ചിയിൽ 248 അനധികൃത ബോർഡുകൾ ഇന്ന് മാത്രം കണ്ടെത്തിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുതെന്നും കോടതി വിമർശിച്ചു. അനധികൃത ബോർഡുകൾ നിറയുമ്പോൾ നടപടിയെടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് വീട്ടിൽ…
Read More » -
ഷുക്കൂര്‍ വക്കീലിന് സ്‌ട്രോക്ക്; ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍; പൊറുത്തു കൊടുത്തു പ്രാര്‍ഥിക്കണമെന്ന് സഹോദരന്‍
നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഷുക്കൂറിന്‍റെ സഹോദരൻ മുനീർ അൽവഫയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുനീർ വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. സഹോദരന്‍റെ കുറിപ്പ് ‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ…
Read More » -
മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല, എല്ലാ മാധ്യമങ്ങൾക്കു മുന്നിലുമല്ല ചില ചാനലുകൾക്ക് മുന്നിൽ!! കുഞ്ഞികൃഷ്ണൻ പറയുന്നത് ഭാവനാവിലാസം, പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ടി.ഐ. മധുസൂദനനോടുള്ള പക… കണക്ക് കുടുംബസംഗമത്തിൽ അവതരിപ്പിക്കും- കെകെ രാഗേഷ്
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണ്. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സിപിഎം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു. കെകെ രാഗേഷ് പറയുന്നതിങ്ങനെ- ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതുപോലെ പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും…
Read More »


