Kerala

    • ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട്

          ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ വാസുവിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന . സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ടെത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുന്‍ പിഎയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ…

      Read More »
    • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കളുടെ കുത്തിയിരുപ്പ് സമരം

        കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എസ്എഫ്‌ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.

      Read More »
    • ‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’

      കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…

      Read More »
    • സംസ്ഥാനത്ത് പാല്‍വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം; കര്‍ഷക ക്ഷേമത്തിനായി നേരിയ വിലവര്‍ധയെന്നു മന്ത്രി ചിഞ്ചു റാണി

      തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

      Read More »
    • ‘ഇന്നു കിഫ്ബിയെ തള്ളിപ്പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ കിഫ്ബികള്‍ ഉണ്ടാകും; കേരളത്തില്‍ സമയബന്ധിതമായി കൊണ്ടുവന്നത് മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍’; 25-ാം വാര്‍ഷികത്തില്‍ കിഫ്ബിയെക്കുറിച്ച് മുരളി തുമ്മാരുകുടി

      തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരുന്ന മൂന്നുകോടി ജനങ്ങളുടെ കണ്‍മുന്നില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെയായി കിഫ്ബി മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ടുവന്നെന്നു എഴുത്തുകാരനും ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധനുമായ മുരളി തുമ്മാരുകുടി. കിഫ്ബിയുടെ 25-ാം വാര്‍ഷിക വേളയില്‍ എഴുതിയ കുറിപ്പിലാണ് കേരളത്തില്‍ വിവാദപരമായും വികസനപരമായും ഏറെ ചര്‍ച്ച ചെയ്ത കിഫ്ബിയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്. ഇന്ന് കിഫബിയെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളി പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ കിഫ്ബി മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ കിഫബികള്‍ ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സാകുമ്പോള്‍ Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ശ്രദ്ധിക്കുന്നു. കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സായി എന്നത് സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവര്ഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത്. പക്ഷെ കഴിഞ്ഞ ഒമ്പത്…

      Read More »
    • തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ഉടന്‍ കേരളത്തിന് നല്‍കും; സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍; നിലപാട് അറിയിച്ചത് സ്‌പെഷല്‍ അധ്യാപക നിയമനത്തിലെ കേസില്‍

      ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്‌പെഷൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് സമ​ഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ആവശ്യമായ തുക നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

      Read More »
    • ഒരിക്കലും വെറുതേ വിടരുത് ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടണമെന്ന് കുടുംബം ; പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തി ; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

      കോട്ടയം : സഹപാഠി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ അജിന്‍ റെജി മാത്യുവിനെ അഡീഷണല്‍ ജില്ലാകോടതി ഒന്ന് ആണ് ശിക്ഷ വിധിക്കുക. അജിന്റെ സഹപാഠിയായിരുന്ന 19 കാരി അയിരൂര്‍ സ്വദേശി കവിതയാണ് സംഭവത്തിനിര യായത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു കവിത മരണമടഞ്ഞത്. രണ്ടുനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അജിനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

      Read More »
    • പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ് ; കുളിക്കാന്‍ എടുത്തപ്പോള്‍ കൈവഴുതി വീണതല്ല, മാതാവ് കിണക്കിലേറ്റ് എറിഞ്ഞത് ; കുറുമാത്തൂരില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്

      കോഴിക്കോട്: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് മാതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്്. തളിപ്പറമ്പ് ഡി.വൈ.എസ്.പി മാതാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു അമ്മ ഇന്നലെ നല്‍കിയ മൊഴി. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു.

      Read More »
    • തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാലു കുടിക്കാന്‍ പൈസ കൂടുതല്‍ കൊടുക്കേണ്ടി വരും: സംസ്ഥാനത്ത് പാ്ല്‍ വില കൂട്ടാന്‍ തീരുമാനം: വില കൂട്ടുക തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം

        തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വര്‍ധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

      Read More »
    • പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണം പുകവലി ചോദ്യം ചെയ്തത് ; പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ; പ്രതി ട്രെയിനില്‍ കയറിയത് മദ്യപിച്ച്

      തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണമായത് പ്രകോപനമെന്ന് പ്രതി സുരേഷ്. വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും പറയുന്നു. പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെ ത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടു മെന്ന് പറഞ്ഞു. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി യിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേ ക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍…

      Read More »
    Back to top button
    error: