Breaking NewsCrimeIndiaLead NewsNEWSNewsthen Specialpolitics

ചെങ്കോട്ടയില്‍ മാത്രമല്ല, ജൂത വംശജന്റെ കോഫി ഷോപ്പ് ശൃംഖലയും തകര്‍ക്കാന്‍ വൈറ്റ് കോളര്‍ മൊഡ്യൂള്‍ ലക്ഷ്യമിട്ടു; സ്‌ഫോടനം ഗാസയിലെ നടപടിക്കെതിരേ ഇസ്രയേലിന് സന്ദേശം നല്‍കാന്‍; അവസാന നിമിഷം മാറ്റിയത് സംഘത്തിലെ തര്‍ക്കത്തെ തുടര്‍ന്നെന്നും പിടിയിലായ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം (2025) നവംബര്‍ പത്തിനു ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരവാദികള്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘം ആഗോള കോഫി ഷോപ്പ് ശൃംഖലയുടെ ഔട്ട്‌ലെറ്റുകള്‍ ബോംബുവച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

യഹൂദ വംശജനായ വ്യക്തി സ്ഥാപിച്ച ഈ കോഫി ഷോപ്പുകളെ ലക്ഷ്യം വെച്ചതിലൂടെ ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടിക്കെതിരെ സന്ദേശം നല്‍കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി സജീവമായ ഒരു ‘വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂള്‍’ (white collar terror module) ആയിരുന്നു ഇതെന്നും സ്രോതസുകള്‍ വെളിപ്പെടുത്തി.

Signature-ad

പിടിയിലായ മൂന്ന് ഡോക്ടര്‍മാര്‍ ജമ്മു കശ്മീരില്‍ നിന്നുള്ള മുസമ്മില്‍ അഹമ്മദ് ഗനായ്, അദീല്‍ അഹമ്മദ് റാതര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹീന്‍ സയീദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേര്‍ ഉമര്‍-ഉന്‍-നബിയുമായി ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നാണ്. ഡല്‍ഹിയിലെയും മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെയും കോഫി ഷോപ്പ് ശൃംഖലകള്‍ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടപ്പോള്‍, ഗ്രൂപ്പിലെ ചില അംഗങ്ങള്‍ക്ക് ജമ്മു കശ്മീരിലെ സുരക്ഷാ സേനയെ മാത്രം ലക്ഷ്യം വെച്ചാല്‍ മതിയെന്നായിരുന്നു താല്പര്യം.

ആഗോള ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ ഇന്ത്യന്‍ വിഭാഗമായ ‘അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ്’ (Ansar Ghazwat-ul-Hind (AguH) പുനരുജ്ജീവിപ്പിക്കാനാണ് ഈ സംഘം ആഗ്രഹിച്ചതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019-ല്‍ ദക്ഷിണ കശ്മീരിലെ ട്രാലില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സാക്കിര്‍ മൂസയാണ് സ്ഥാപിച്ചത്. 2021-ല്‍ ഈ സംഘടനയുടെ അവസാനത്തെ കമാന്‍ഡര്‍ മുസമ്മില്‍ അഹമ്മദ് തന്ത്രിയും കൊല്ലപ്പെട്ടതോടെ നിര്‍ജീവമായ ഈ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കാനും രാജ്യത്ത് ‘ഇസ്ലാമിക നിയമം സ്ഥാപിക്കാനും’ ഈ ഡോക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നു.

ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് മുന്നോടിയായി, ജമ്മു കശ്മീര്‍ പോലീസ് നടത്തിയ 20 ദിവസത്തെ അന്വേഷണമാണ് ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. 2025 ഒക്ടോബര്‍ 19-ന് ശ്രീനഗറില്‍ പ്രത്യക്ഷപ്പെട്ട ജെയ്ഷെ മുഹമ്മദിന്റെ ഒരു ലഘുലേഖയെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷോപ്പിയാനിലെ ഒരു പുരോഹിതനിലേക്ക് അന്വേഷണം എത്തി. തുടര്‍ന്ന് 2025 നവംബര്‍ 9, 10 തീയതികളില്‍ ഫരീദാബാദില്‍ നടത്തിയ റെയ്ഡുകളില്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.

‘പ്രതികള്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് സ്വയം ബോംബുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ നിന്ന് ആയിരക്കണക്കിന് കിലോ യൂറിയ ബാഗുകള്‍ കണ്ടെടുത്തു. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ബോംബുകള്‍ നിര്‍മ്മിച്ചാല്‍ സംശയം ഒഴിവാക്കാം എന്നതുകൊണ്ട് വിവിധ രാസവസ്തുക്കള്‍ കലര്‍ത്തി അവര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു’- റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ അറസ്റ്റിലായതോടെ പരിഭ്രാന്തനായ നബി, ഏകദേശം 40 കിലോ സ്‌ഫോടകവസ്തുക്കള്‍ ധൃതിയില്‍ കാറില്‍ ഘടിപ്പിച്ചാണ് നവംബര്‍ 10-ന് ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആണ് ഈ കേസ് അന്വേഷിക്കുന്നത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇതുവരെ ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനുമുമ്പ്, പുല്‍വാമയിലെ നബിയുടെ വീടിനടുത്തുള്ള ഒരു കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ദൃശ്യം പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ ചാവേര്‍ ആക്രമണത്തെക്കുറിച്ചും ‘രക്തസാക്ഷിത്വ നടപടികളെ’ക്കുറിച്ചും ഇംഗ്ലീഷില്‍ സംസാരിക്കുന്നതു കാണാം. ഇത്തരത്തിലുള്ള ഒന്നിലധികം വീഡിയോകള്‍ ഫോണില്‍ ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തിയും 33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും തീവ്രവാദ സംഘത്തിന്റെ കണ്ണികളാണെന്നും ഇവര്‍ പറയുന്നു. ഇതിലൊരാളാണ് കാറുമായി ഡല്‍ഹിയിലെത്തി സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, മുസാഫറിന്റെ അഫ്ഗാന്‍ യാത്രയെക്കുറിച്ചു വളരെക്കുറച്ചു വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ആദ്യം ദുബായിലേക്കു പോയ ഇയാള്‍ പിന്നീട് ഇസ്ലാമിക സമൂഹത്തെ സേവിക്കാന്‍ പോകുന്നു എന്നാണു കുടുംബത്തെ അറിയിച്ചിട്ടുള്ളത്.

മുസാഫര്‍, അല്‍-ഫലാഹ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ മുസാമ്മില്‍ അഹമ്മദ് ഗനി, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഉമര്‍ ഉന്‍ നബി എന്നിവര്‍ 2022 മാര്‍ച്ചില്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സമയം ഇവര്‍ അഫ്ഗാനിലേക്കു പോകാനും ശ്രമിച്ചു. അവിടെ സായുധ പരിശീലനം നേടുകയായിരുന്നു ലക്ഷ്യമെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതോടെ ഇവര്‍ ഇന്ത്യയില്‍ ഭീകര സെല്ലുകള്‍ രൂപീകരിക്കാനുളള ഊര്‍ജിത നീക്കം ആരംഭിച്ചു. ഇതിനായി ഓണ്‍ലൈന്‍ സേവനങ്ങളാണ് ഉപയോഗിച്ചത്.

2022ല്‍ അഫ്ഗാനിലേക്കു പോകാന്‍ കഴിയാതിരുന്നത് തീവ്രവാദികള്‍ ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ‘ഹിജ്‌റത്’ (മൈഗ്രേഷന്‍) അഥവാ ഇന്ത്യ വിട്ട് ഇസ്ലാമിക ഭൂമിയിലേക്ക് പോകാന്‍ കഴിയാതെ വന്നാല്‍, തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കാണുന്ന ഈ രാജ്യത്തിനെതിരെ ജിഹാദ് നടത്തുക എന്നതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്നു മനസില്‍. ബോംബ് സ്‌ഫോടനം നടത്താനുള്ള എല്ലാ നീക്കവും പൂര്‍ത്തിയാക്കിയശേഷമാണ് മുസാഫര്‍ അഫ്ഗാനിലേക്കു കടന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിലെ കുനാര്‍ റീജണിലുള്ള ജിഹാദി കമാന്‍ഡര്‍മാരുമായി ഡോക്ടര്‍മാരെ ബന്ധിപ്പിച്ചത് കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇര്‍ഫാന്‍ അഹമ്മദ് എന്ന മുസ്ലിം പണ്ഡിതനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശീമീരി അല്‍ക്വയ്ദ വിംഗ് ആയ അന്‍സാര്‍ ഗസ്‌വാത് ഉല്‍-ഹിന്ദിന്റെ അംഗമായ നദീം മുസാഫര്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കിയതും ഇയാളാണ്. ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ‘അന്‍സാര്‍ ഖസ്‌വാത് ഉല്‍-ഹിന്ദ്’ എന്ന സംഘടനയുമായും ഇയാള്‍ പിന്നീടു ബന്ധംപുലര്‍ത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നദീം 2018 കൊല്ലപ്പെട്ടു.

ഇര്‍ഫാന്റെ നേതൃത്വത്തിലുള്ള സ്റ്റഡി ഗ്രൂപ്പുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട് തബ്ലിഗി ജമാഅത്ത് പോലുള്ള സംഘടനകളും ഇതിനു സഹായിച്ചു. എന്നാല്‍, വിദേശ യാത്രയ്ക്കും ബോംബ് നിര്‍മാണത്തിനുമുള്ള പണം അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദിന്റെ സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് ലഭ്യമായത്. തെക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി ജിഹാദി ഗ്രൂപ്പുകളുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കണ്ടെത്തി.

തഹസീല്‍ദാരുടെ മകനായ അദീല്‍ ക്രസന്റ് സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ 2021ല്‍ ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനവും നേടി. 2024ല്‍ സീനിയര്‍ റസിഡന്‍സി കോഴ്‌സ് പാസായി.

മുസാഫര്‍ രണ്ടുവര്‍ഷം മുമ്പാണ് മെഡിക്കല്‍ ബിരുദം നേടിയത്. ഇയാളുടെ മൂത്ത സഹോദരന്‍ സാക്കിര്‍ അഹമ്മദ് റാത്തര്‍ വെറ്ററിനറി ശാസ്ത്രജ്ഞനാണ്. സഹോദരി ഗൗഹര്‍ ജാന്‍ കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനില്‍ പിജി പൂര്‍ത്തിയാക്കിയശേഷം കുല്‍ഗാമിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരന്‍ മുസഫര്‍ അഹമ്മദ് ഷായെ വിവാഹം ചെയ്തു. സഹോദരന്‍മാര്‍ ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടു എന്നതു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഗൗഹറിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.

അദീല്‍ ഒക്ടോബര്‍ 4ന് ശ്രീനഗര്‍ റെയ്‌നാവാരിയിലെ സൈക്യാട്രിസ്റ്റ് സയ്യിദ് റുഖയയെ വിവാഹം ചെയ്തു. നിരവധി നാട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ സമയം മുസാഫര്‍ എവിടെയെന്നു ചോദിച്ചപ്പോള്‍ ‘ദുബായില്‍ ജോലിയിലാണ്’ എന്നാണ് മറുപടി ലഭിച്ചതെന്ന് വിവാഹത്തില്‍ പങ്കെടുത്തയാള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികള്‍ എട്ടു ദിവസം കേരളത്തിലാണ് അവധിക്കായി ചെലവിട്ടത്. ഇതിനുശേഷം തിരിച്ചെത്തി ജോലിയിലും പ്രവേശിച്ചു.

ഉമര്‍ ഇതിനുമുമ്പും ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പ്രായോഗിക പ്രശ്‌നങ്ങളാണ് തടസമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌ഫോടനത്തിനുള്ള ടൈമറുകള്‍ ലഭിച്ചെങ്കിലും മൂന്നു കാറുകള്‍ മാത്രമാണ് കിട്ടിയത്. ഡിറ്റണേറ്ററുകള്‍ ലഭിക്കാതെ വന്നതോടെ ആസിഡ് ഫ്യൂസുകള്‍ ഉപയോഗിക്കാനും തീരുമാനിക്കുകയായിരുന്നു.

The group of doctors arrested in connection with the November 10, 2025 Red Fort car-borne suicide attack that killed over a dozen people were allegedly conspiring to bomb the outlets of a global coffee chain, whose founder is a Jew, a source in the government told The Hindu. The “white collar terror module” had been active for the past four years, the source said.

The three accused doctors, Muzamil Ahmad Ganaie and Adeel Ahmed Rather from Jammu and Kashmir, and Shaheen Saeed from Uttar Pradesh, have told investigators that there was a difference of opinion with Umar-Un-Nabi, the car-borne attacker who was killed in the terror attack, regarding the choice of targets. By attacking the coffee chain outlets in Delhi and other major Indian cities, the accused wanted to send a message against Israel’s military action in Gaza. Some members of the group wanted to restrict the terror plot to targeting security forces in Jammu and Kashmir, the source said.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: