തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം തന്നെ വിജയ്ക്ക് രജനീകാന്തിന്റെ കൊട്ട് ; എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം ; പഴയതും പുതിയതുമായി എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി

ചെന്നൈ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും രജനീകാന്ത് പറഞ്ഞു. തിരുച്ചിറപ്പ ള്ളിയില്‍ നിന്നും സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു വിജയ് തന്റെ തെരഞ്ഞെടുപ്പ്പര്യടനം തുടങ്ങിയത്.
സംഗീത സംവിധായകന്‍ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് സ്റ്റാലിനെ പുകഴ്ത്തി ക്കൊണ്ട് രജനീകാന്ത് രംഗത്ത് വന്നത്. 2026ല്‍ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിന്‍ എന്നും പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന വിജയ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പാര്‍ട്ടിയുടെ ശക്തിപ്രക ടനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് വിജയ് വിമര്‍ശിച്ചു.
സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ ഡിഎംകെയ്ക്ക് വീഴ്ച സംഭവിച്ചു. വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം നടപ്പിലാക്കിയോ, ഡീസലിനു മൂന്നു രൂപ കുറയ്ക്കും എന്ന ഉറപ്പ് പാഴായില്ലേ? വൈദ്യുതി ചാര്‍ജ് മാസത്തിലാക്കും എന്ന ഉറപ്പ് എന്തായെന്നും പഴയ പെന്‍ഷന്‍ സ്‌കീം തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞോയെന്നും വിജയ് ഡിഎംകെയോട് ചോദിച്ചു.
അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ജനാധിപത്യ യുദ്ധത്തിന് മുന്നോടിയായി ജനങ്ങളെ കാണാന്‍ തിരുച്ചിറപ്പള്ളിയില്‍ വന്നതാണെന്നും അണ്ണാ ദുരൈ തിരഞ്ഞെടുപ്പില്‍ മത്സരി ക്കാന്‍ തീരുമാനിച്ചത് ഇവിടെ നിന്നാണ് അതുപോലെതന്നെയാണ് എംജിആറും. അദ്ദേഹം ആദ്യ രാഷ്ട്രീയ സമ്മേളനം നടത്തിയതും തിരുച്ചിറപ്പള്ളിയിലാണ്. അതുകൊണ്ട് തിരുച്ചി റപ്പള്ളിയില്‍ നിന്ന് തുടങ്ങുന്ന എല്ലാ കാര്യങ്ങളും നല്ലതാവുമെന്ന് വിജയ് ജനങ്ങളെ അഭി സംബോധനം ചെയ്തുകൊണ്ട് പറഞ്ഞു.






