India
-
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നരേന്ദ്രമോദി വിളിച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പറഞ്ഞു ; തീരുവകൂട്ടി ഇന്ത്യാ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം 350% തീരുവ ഭീഷണിപ്പെടുത്തി താന്‍ ‘ഒത്തുതീര്‍പ്പാക്കി’ എന്ന വിവാദപരമായ അവകാശവാദം വീണ്ടും ഉന്നയിച്ചു. ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിക്കുകയും സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ ‘പിന്മാറുകയാണെന്ന്’ അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി. ഇത്തരമൊരു അസാധാരണമായ അവകാശവാദം ട്രംപ് ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുവെങ്കിലും, തര്‍ക്കം ‘പരിഹരിച്ചതിന്റെ’ ഖ്യാതി യുഎസ് പ്രസിഡന്റ് തുടര്‍ന്നും അവകാശപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ അവകാശവാദം. രണ്ട് ആണവായുധ രാജ്യങ്ങളോടും താന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് ട്രംപ് അവകാശപ്പെട്ടു: ‘നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം, പക്ഷേ ഞാന്‍ ഓരോ രാജ്യത്തിനും 350% തീരുവ…
Read More » -
ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു
ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ…
Read More » -
‘ബുദ്ധിജീവികള്‍ ഭീകരവാദികളാകുമ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികള്‍; സിഎഎ പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍’; ഉമര്‍ ഖാലിദിന്റെയും ഷാര്‍ജീലിന്റെയും ജാമ്യ ഹര്‍ജി എതിര്‍ത്ത് ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍; ‘മുസ്ലിംകളെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം’
ന്യൂഡല്‍ഹി: ബുദ്ധി ജീവികള്‍ ഭീകരവാദികളാകുമ്പോള്‍ നിലത്തിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികളാകുമെന്നും കലാപകാരികളുടെ ആത്യന്തിക ലക്ഷ്യം ഭരണം അട്ടിമറിക്കലായിരുന്നെന്നും ഡല്‍ഹി പോലീസ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു സുപ്രീം കോടതിയിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം പറഞ്ഞത്. വിചാരണയിലെ കാലതാമസം പ്രതികള്‍ തന്നെ ഉണ്ടാക്കിയതാണ്, അതിന്റെ പ്രയോജനം അവര്‍ക്ക് നല്‍കാനാവില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ വാദിച്ചു. ‘അന്തിമ ലക്ഷ്യം ഭരണമാറ്റമായിരുന്നു. സിഎഎ പ്രക്ഷോഭം മറയാണ്; യഥാര്‍ത്ഥ ഉദ്ദേശ്യം ഭരണമാറ്റം, സാമ്പത്തിക നാശം, രാജ്യവ്യാപക കലാപം എന്നിവ സൃഷ്ടിക്കലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കലാപം ആസൂത്രിതമായി നടത്തി. അറസ്റ്റിലായ ബുദ്ധിജീവികള്‍ ഭൂമിയിലെ ഭീകരവാദികളെക്കാള്‍ അപകടകാരികളാണെ’ന്നും രാജു പറഞ്ഞു. ഷര്‍ജീല്‍ ഇമാമിന്റെ 2019-20 കാലഘട്ടത്തിലെ ചക്ഹന്ദ്, ജാമിയ, അലിഗഢ്, ആസന്‍സോള്‍ എന്നിവിടങ്ങളിലെ സിഎഎ…
Read More » -
ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും
ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും. ‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം…
Read More » -
കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍
ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്. വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു. വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.
Read More » -
രാഷ്ട്രപതി റഫറന്‍സ് ; അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ന്യൂഡല്‍ഹി: വിവിധ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് ബെഞ്ച് മറുപടി നല്‍കിയത്. ബില്‍ ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതമായി ബില്ലു പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അത്തരം ഘട്ടങ്ങളില്‍ കോടതിക്ക് ഇടപെടാം. രാഷ്ട്രപതി ബില്ല് പിടിച്ചുവെച്ചാലും കോടതിക്ക് ഇടപെടാം. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതിക്ക് കഴിയില്ല. ബില്ലുകള്‍ നിയമം ആകും മുമ്പ് നിയമ സാധുത കോടതിക്ക്…
Read More » -
രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി ; മന്ത്രിമന്ദിരത്തിലെത്തിയ പുലിയെ കണ്ടെത്താന്‍ വനംവകുപ്പും പോലീസും ; പ്രദേശത്ത് അതീവസുരക്ഷ ഏര്‍പ്പെടുത്തി
ജയ്പുര്‍: രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ കാട്ടില്‍ നിന്നൊരു വിവിഐപിയെത്തി. മറ്റാരുമല്ല, ഒരു പുള്ളിപ്പുലി. രാജസ്ഥാന്‍ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്റെ ഔദ്യോഗിക വസതിയിലാണ് പുള്ളിപ്പുലിയെത്തിയത്്. പുലിയുടെ കാല്‍പാടുകള്‍ വനംവകുപ്പധികൃതര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവില്‍ ലൈന്‍സ് ഏരിയയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ബംഗ്ലാവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. വ്യാപക തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ച് പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശവാസികള്‍ക്കോ മൃഗത്തിനോ ദോഷകരമാകാതെ പുള്ളിപ്പുലിയെ സുരക്ഷിതമായി കണ്ടെത്താനും മയക്കുവെടി വെച്ച് പിടികൂടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച്, പുള്ളിപ്പുലി ബംഗ്ലാവ് സമുച്ചയത്തിലെ ഏതെങ്കിലും ഭാഗത്തോ തണലുള്ള സ്ഥലത്തോ ഒളിച്ചിരിക്കാനാണ് സാധ്യത. ദുര്‍ഗ്ഗപുര, ജയ്സിംഗ്പുര, ജഗത്പുര, ഖോ-നാഗോറിയന്‍,…
Read More » -
നികുതിയടക്കാതെ അന്തര്‍സംസ്ഥാന ബസുകളുടെ സവാരിഗിരിഗിരി ; പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് പൊക്കിയത് പത്തോളം ബസുകള്‍ ; സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തോളം അന്തര്‍സംസ്ഥാന സര്‍വീസ് ബസുകള്‍ പിടികൂടി. നികുതി അടയ്ക്കാതെ ഓടിയ അന്തര്‍സംസ്ഥാന ബസുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഉള്‍പ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിലാണ് പത്തോളം ബസുകള്‍ പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകള്‍ക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന പല ബസുകളും ടാക്‌സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ്് ആരംഭിക്കുന്നതിനായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ബസുകളിലടക്കം പരിശോധന നടത്തി. പിഴ ചുമത്തിയ ബസുകള്‍ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അറിയിച്ചു. ശബരിമല ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങളുടെ പേരില്‍ താല്‍ക്കാലിക ടാക്‌സ് എടുത്ത് പ്രതിദിന സര്‍വീസ് നടത്തുന്നതിനാല്‍ ക്വാര്‍ട്ടര്‍ ടാക്‌സ് അടയ്ക്കാത്തവരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന…
Read More » -
എയര്‍പോര്‍ട്ടില്‍ കയറി കളി വേണ്ട ; പോലീസിനെതിരെ കസ്റ്റംസ് ; കസ്്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം
കൊച്ചി: പോലീസിന്റെ ഭരണം അങ്ങ് എയര്‍പോര്‍ട്ട് പരിധിക്ക് പുറത്തുമതിയെന്ന് കസ്റ്റംസ്. എയര്‍പോര്‍ട്ട് തങ്ങളുടെ പരിധിയാണെന്നും അവിടെ കയറി പോലീസിന്റെ കളി വേണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ട് കസ്റ്റംസ് രംഗത്ത്. കസ്റ്റംസിന്റെ ഏരിയയില്‍ കയറി സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന സത്യവാങ്മൂലവുമായി പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍. കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പോലീസ് സ്വര്‍ണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല വിമാനത്താവളത്തില്‍ സ്വര്‍ണം പിടിക്കാന്‍ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയര്‍പോര്‍ട്ടിലോ പരിസരത്തോ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല.സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പോലീസ് തങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം നല്‍കിയത്.
Read More »
