India

  • മതവികാരം വ്രണപ്പെട്ടു; മണിശങ്കര്‍ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്‌സ് അസോ.

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മകള്‍ സുരണ്യ അയ്യര്‍ എന്നിവര്‍ താമസം മാറണമെന്ന് ആവശ്യപ്പെട്ട് ജംങ്പുര എക്‌സ്റ്റന്‍ഷന്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്കെതിരെ സുരണ്യ അയ്യര്‍ ഉപവാസം നടത്തിയിരുന്നു. ഇതുമൂലം മതവികാരം വ്രണപ്പെട്ടു എന്നു കോളനിയിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതായി മണിശങ്കര്‍ അയ്യര്‍ക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ കക്കര്‍ വ്യക്തമാക്കി. മകളുടെ നടപടിയെ അനുകൂലിക്കുന്നില്ലെങ്കില്‍ ഉപവാസത്തെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയാറാകണം. ഒരുക്കമല്ലെങ്കില്‍ ഇരുവരും കോളനിയില്‍നിന്നു താമസം മാറണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, കത്തില്‍ പറയുന്ന കോളനിയിലല്ല താമസിക്കുന്നതെന്നു സമൂഹ മാധ്യമത്തിലൂടെ സുരണ്യ അയ്യര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അയോധ്യ വിഷയത്തില്‍ ദുഃഖം പ്രകടിപ്പിക്കാനാണു സ്വന്തം വീട്ടില്‍ ഉപവസിച്ചതെന്നും അവര്‍ വ്യക്തമാക്കി. റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടിസ് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള സന്ദേശമാണെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

    Read More »
  • 3ജി സേവനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയ; 5ജി ആറ് മാസത്തിനകം എത്തും

    കാത്തിരിപ്പ് ഇനി ഏറെ നീളില്ലെന്നും 5ജി സേവനം 6-7 മാസത്തിനകം അവതരിപ്പിക്കുമെന്നും സൂചിപ്പിച്ച്‌ പ്രമുഖ സ്വകാര്യ ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ (വീ/Vi). 2024-25 സാമ്ബത്തിക വര്‍ഷത്തോടെ 3ജി സേവനം പൂര്‍ണമായി അവസാനിപ്പിക്കാനും കമ്ബനി ഉദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ ഉപയോക്താക്കളെ 5ജിയിലേക്ക് ആകര്‍ഷിക്കാനായി നിലവിലും ലഭ്യമായ 2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലെപ്പോഴും ദശലക്ഷക്കണക്കിന് പേര്‍ 2ജി സൗകര്യമുള്ള മൊബൈല്‍ഫോണാണ് ഉപയോഗിക്കുന്നത്. യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടിലെ (USOF) ഉപയോഗിക്കാത്ത തുക പ്രയോജനപ്പെടുത്തി സബ്‌സിഡി പദ്ധതി അവതരിപ്പിച്ചാല്‍ ഇവരെ അതിവേഗം 4ജി, 5ജി സൗകര്യത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കമ്ബനികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏകദേശം 77,000 കോടി രൂപയാണ് യു.എസ്.ഒ.എഫില്‍ ഉപയോഗിക്കാതെ കിടക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 2022ല്‍ 5ജി സ്‌പെക്‌ട്രം സ്വന്തമാക്കിയ ഏറ്റവും വലിയ ടെലികോം കമ്ബനികളായ ജിയോയും എയര്‍ടെല്ലും രാജ്യമെമ്ബാടുമായി 5ജി സേവനം ലഭ്യമാക്കി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സാമ്ബത്തിക ഞെരുക്കം നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഇക്കാര്യത്തില്‍…

    Read More »
  • പുകവലി നിർത്താൻ ആഗ്രഹമുണ്ടോ, കേന്ദ്ര സർക്കാർ സഹായിക്കും

    കേവലം നൈമിഷികമായ ആനന്ദത്തിനും ആസ്വാദത്തിനും വേണ്ടിയാണ് ആളുകള്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നത്. എന്നാല്‍, അവ താത്ക്കാലികമായ ആനന്ദം മാത്രമേ നല്‍കൂവെന്നും പുകയുന്നത് ജീവിതമാണെന്നും തിരിച്ചറിഞ്ഞ് പുകവലിയോട് ഗുഡ്‌ബൈ പറയാന്‍ കഴിയണം. നല്ല സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാന്‍ ലഹരി അനിവാര്യമല്ലെന്ന് മനസിലാക്കുകയും വേണം. പുകവലി എങ്ങനെ നിര്‍ത്തണം എന്ന ആശയക്കുഴപ്പം നേരിടുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ള M-Sessionല്‍ പങ്കെടുക്കാം. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 01122901701 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. http://www.nhp.gov.in/quit-tobacco എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇതിനായി മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും മാത്രം നല്‍കിയാല്‍ മതി.

    Read More »
  • സ്ഫോടനത്തിൽ മരിച്ച മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന

    മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ മൂന്നു പേരുടെ ജീവനെടുത്ത പടക്ക നിർമാണശാല അഗ്നിരക്ഷാസേന വിഭാഗം ഡി.ഐ.ജി രവി ഡി.ചണ്ണന്നവർ ചൊവ്വാഴ്ച സന്ദർശിച്ചു. മരിച്ച മൂന്നുപേരില്‍ മലയാളി ഉള്‍പ്പെടെ രണ്ടാളുകളുടെ മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. സ്ഫോടന ആഘാതത്തില്‍ 70 മീറ്റർ വരെ അകലത്തില്‍ ചിതറിത്തെറിച്ചതിനാല്‍ രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയാനാവുന്ന ഭാഗങ്ങള്‍ ശേഷിക്കുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ച എ. സ്വാമി എന്ന കുഞ്ഞി എന്ന നാരായണയുടെ (55) മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മലയാളിയായ എം. വർഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരുടേതാണോ മറ്റു രണ്ട് മൃതദേഹങ്ങള്‍ എന്നറിയാനാണ് ഡി.എൻ.എ പരിശോധന. സോളിഡ് ഫയർ വർക്സ് ഫാക്ടറി പടക്കനിർമാണ ലൈസൻസുള്ള സ്ഥാപനമാണെന്ന് ഡി.ഐ.ജി പറഞ്ഞു. എന്നാല്‍ 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് അനുമതിയെങ്കിലും 100 കിലോഗ്രാം ശേഖരം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഫാക്ടറി ഉടമ സെയ്ദ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മൈസൂരുവില്‍ നിന്ന് വൻതോതില്‍ പടക്കം…

    Read More »
  • വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി ജയ് ഷാ

    മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടി നല്‍കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്‍റ് ഷമ്മി സില്‍വയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ജയ് ഷായുടെ പേര് നിര്‍ദേശിച്ചത്. 2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കാലാവധി. 2023ല്‍ ഒരു വര്‍ഷത്തേക്ക് കൂടി വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതോടെ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഐസിസി ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധിയായി ജയ് ഷാ മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി. തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. 2019ല്‍ 31-ാം വയസിലാണ് ജയ് ഷാ…

    Read More »
  • മോദിയെ പുകഴ്ത്തി രാഷ്‌ട്രപതി; ‘മോദി ഗാരന്‍റി’യെക്കുറിച്ച്‌ മൗനം പാലിച്ചത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം 

    ന്യൂഡൽഹി:മോദിസർക്കാറിന്‍റെ 10 വർഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയാൻ  പാർലമെന്‍റ് പ്രസംഗത്തില്‍ ശ്രമിച്ച രാഷ്‌ട്രപതിയോട് ‘മോദി ഗാരന്‍റി’യെക്കുറിച്ച്‌ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്. രണ്ടു കോടി തൊഴിലവസരങ്ങള്‍ ഓരോ വർഷവും ലഭ്യമാക്കുമെന്നായിരുന്നു നരേന്ദ്ര മോദി അധികാരത്തില്‍ വരാൻ നടത്തിയ ഒരു വാഗ്ദാനം. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന പ്രലോഭനവും ഉണ്ടായി. കള്ളപ്പണം തടയുമെന്നു പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും പാഴായി. ജനാധിപത്യ, ഭരണഘടനാ സംവിധാനങ്ങളുടെ അന്തസ്സ് കളയുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 146 എം.പിമാരെ സസ്പെൻഡ് ചെയ്ത പാർലമെന്‍റിലാണ് മൂന്നു ദിവസം കൊണ്ട് 14 ബില്ലുകള്‍ പാസാക്കിയത്. ലോക്സഭയില്‍ 172ല്‍ 64 ബില്ലുകള്‍ പാസാക്കിയത് ഒരു മണിക്കൂർ പോലും ചർച്ചയില്ലാതെയാണ്. ലോക്സഭക്ക് ഡെപ്യൂട്ടി സ്പീക്കർ പദവിതന്നെ ഇല്ലാതാക്കി. അഞ്ചു വർഷം കാലാവധി തികച്ച ലോക്സഭകള്‍ സമ്മേളിച്ച ദിവസങ്ങള്‍ 17-ാം ലോക്സഭ സമ്മേളിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അതേസമയം അയോധ്യയിലെ രാമക്ഷേത്രം സർക്കാറിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച രാഷ്ട്രപതിയുടെ…

    Read More »
  • ലോകത്തിലെ ഏറ്റവും വലിയ ഖുറാനും മെഗാ അക്വേറിയവും; അയോധ്യയിലെ മസ്ജിദ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കും

    ലക്നൗ: ക്ഷേത്രനഗരമായ അയോധ്യയില്‍ ലോകത്തെ ഏറ്റവും വലിയ മുസ്ലിം പള്ളി വരുന്നു.പള്ളിയുടെ നിർമാണം ഏപ്രില്‍ മാസം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് (Mohammed Bin Abdullah mosque) എന്നായിരിക്കും പള്ളിയുടെ പേര്. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരില്‍ നിന്നുമാണ് പള്ളിക്ക് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രില്‍ മുതല്‍ മസ്ജിദിൻ്റെ നിർമാണം ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്‌മെൻ്റ് കമ്മിറ്റി അറിയിച്ചു. അയോധ്യയിലെ ധനിപൂർ ഗ്രാമത്തില്‍ ബാബറി മസ്ജിദിന് പകരമായി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളിയുടെ നിർമാണം. ലോകത്ത് ഒരിടത്തും കാണാത്ത നിരവധി സവിശേഷതകള്‍ ഉള്ളതാണ് പള്ളി.വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി ഘടകങ്ങള്‍ പള്ളിയിൽ ഉണ്ടാകും. 36 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ഖുറാൻ, അക്വേറിയം ,അണ്ടർവാട്ടർ മൃഗശാല ഉൾപ്പെടെ ഇവിടെ സജ്ജീകരിക്കും. ദുബായില്‍ ഇപ്പോഴുള്ള പ്രശസ്തമായ അക്വേറിയത്തേക്കാള്‍ വലുതായിരിക്കും ഇവിടുത്തെ അക്വേറിയം. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയും വെ‍ജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം തയ്യാറാക്കുന്ന വലിയൊരു കമ്യൂണിറ്റി കിച്ചണും…

    Read More »
  • വിരമിക്കും മുൻപ് ഗ്യാൻവാപി മസ്ജിദ് ഹിന്ദുക്കൾക്ക് നൽകി ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് 

    വാരണാസി:ഹിന്ദുക്കള്‍ മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് നല്‍കിയാണ് ഇന്നലെ വാരണാസിയിലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് വിരമിച്ചത്. ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കിയ വിധിയാണ് ഡോ.അജയ് കൃഷ്ണ വിശ്വേഷ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അവസാനമായി പറഞ്ഞത്. 2016-ലാണ് ഗ്യാൻവാപിയിലെ നിലവറയില്‍ ആരാധനയ്‌ക്കുള്ള അധികാരം സംബന്ധിച്ച്‌ ജില്ലാ ജഡ്ജിയുടെ കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത് . ഈ ഹർജിയില്‍ ഇന്നലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയില്‍ വാദം പൂർത്തിയായി. തുടർന്ന് നിലവറയില്‍ ആരാധന നടത്താനുള്ള അവകാശം ഹിന്ദു പക്ഷത്തിന് നല്‍കി ഡോ.അജയ് കൃഷ്ണ ഉത്തരവിടുകയായിരുന്നു. 1964-ല്‍ ഹരിദ്വാറിൽ ജനിച്ച അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പത്തോളം  പോലീസ് ഉദ്യോഗസ്ഥരെ യുപി സർക്കാർ വിന്യസിച്ചിട്ടുണ്ട്.

    Read More »
  • മധുരയില്‍ സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു

    ചെന്നൈ : മധുരയില്‍ സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കാമുകന്റെ തല വെട്ടിമാറ്റി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. മധുര തിരുമംഗലം കൊമ്ബാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറാണ് സഹോദരി മഹാലക്ഷ്‌മിയെയും കാമുകൻ സതീഷ്‌കുമാറിനെയും (26) കൊലപ്പെടുത്തിയത്.  അന്യജാതിക്കാരനായ സതീഷ് കുമാറുമായി മഹാലക്ഷ്മി വർഷങ്ങളായി പ്രണയത്തിലായിരുന്നു.എന്നാല്‍ കുടുംബം എതിർത്തതിനാല്‍ വിവാഹം നടന്നില്ല. മൂന്ന് വർഷം മുൻപ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും പിന്നീട് ഇവർ വിവാഹമോചനം നേടി വീട്ടിലേക്ക് മടങ്ങിയെത്തി. തുടർന്ന് സതീഷുമായി മഹാലക്ഷ്മി ബന്ധം തുടർന്നു. സഹോദരനായ പ്വവീണ്‍ ഈ ബന്ധത്തെ എതിർത്തെങ്കിലും മഹാലക്ഷ്മി അവഗണിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.  ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പിന്നാലെ തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേർന്നുള്ള സ്റ്റേജില്‍ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അമ്മയുടെ കൈയും വെട്ടിമാറ്റി. സംഭവത്തിന് ശേഷം പ്രവീണ്‍ നാടുവിട്ടു. പൊലീസ്…

    Read More »
  • പെട്രോളിനും പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും  വില കുറയുമോ? നികുതിഭാരം കുറയ്ക്കുമോ..? നിർമല സീതാരാമൻ്റെ ഇടക്കാല ബജറ്റിലെ  ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം

        ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഇന്നു രാവിലെ 11നു രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇതൊരു ഇടക്കാല ബജറ്റായിരിക്കും. ബജറ്റിൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് മുമ്പായതു കൊണ്ട്  സർക്കാരിനും ഈ ബജറ്റ് നിർണായകം തന്നെ. ജനങ്ങളെ പ്രീതിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുമെന്നാണ് കരുതുന്നത്. ശമ്പളക്കാരും സ്ത്രീകളും കർഷകരും നികുതിദായകരും യുവാക്കളുമൊക്കെ ഈ ബജറ്റിൽ ആശ്വാസം പ്രതീക്ഷിക്കുന്നു. തൊഴിലാളിവർഗത്തിന് നികുതി ഇളവ് ബജറ്റ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആദ്യ 10 വർഷങ്ങളിൽ സംഭവിക്കാത്തത് ഈ വർഷം സംഭവിക്കുമെന്നാണ് പ്രതീക്ഷ. നികുതിദായകർക്ക് ആശ്വാസം നൽകിക്കൊണ്ട് സർക്കാർ സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ പരിധി ഉയർത്തിയേക്കും. നിലവിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഇത് ഒരു ലക്ഷം രൂപയായി ഉയർത്തണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പെട്രോളിനും പാചകവാതകത്തിനും  വില കുറയുമോ? രാജ്യത്തെ പൊതുസമൂഹം ബജറ്റിൽ, …

    Read More »
Back to top button
error: