India

  • കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം; എതിര്‍പ്പുമായി കര്‍ണാടക ബിജെപി

    വയനാട്: കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്റെ കുടുംബത്തിനു കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി കര്‍ണാടക ബിജെപി. രാഹുലിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം അനുവദിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം. കര്‍ണാടകയിലെ ആനയെ വ്യാജമായി കരുവാക്കിയതു ചതിയെന്നാണ് ബിജെപിയുടെ ആരോപണം. കര്‍ണാടകയുടെ നികുതിപ്പണം കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തെ പ്രീണിപ്പിക്കാനായി ചെലവഴിക്കുകയാണ്. കര്‍ണാടകയില്‍ ഇരുന്നൂറിലധികം ഗ്രാമങ്ങളില്‍ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ പണം വകമാറ്റി ചെലവഴിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എഐസിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കര്‍ണാടകയില്‍നിന്നുവന്ന ബേലൂര്‍ മഖ്‌നയെന്ന ആനയാണ് അജീഷിനെ കൊന്നതെന്നും കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു പണം അനുവദിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചാല്‍ നല്‍കുന്ന അതേ തുകയായ 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനു നല്‍കാന്‍…

    Read More »
  • ലഡാക്ക് മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത

    ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയില്‍ ഭൂചലനം. നാഷണല്‍ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലില്‍ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ലഡാക്ക് മേഖലയില്‍ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 10 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

    Read More »
  • ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീടിന് പുറത്തെ ‘ജയ് ശ്രീറാം’ പതാക അഴിച്ചുമാറ്റി കമല്‍നാഥ്

    ഭോപ്പാൽ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിനു പുറത്തെ ‘ജയ് ശ്രീറാം’ പതാക നീക്കം ചെയ്തു. ഡല്‍ഹിയിലെ കമല്‍നാഥിന്റെ വസതിയുടെ മേല്‍ക്കൂരയില്‍ ഇന്നലെ ‘ജയ് ശ്രീറാം’ പതാക കണ്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. കമല്‍ നാഥും അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിടുന്നതായാണ് ആഴ്ചകളായി പ്രചരിക്കുന്നത്. ഇക്കാര്യം കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ തള്ളിപ്പറഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മകന്‍ നകുല്‍നാഥ് ബിജെപി അംഗത്വം സ്വീകരിച്ചതായി വാര്‍ത്തകളുണ്ട്.

    Read More »
  • ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 41 ലക്ഷം തട്ടിയ രാജസ്ഥാൻകാര്‍ പിടിയില്‍

    കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന പാലാരിവട്ടം സ്വദേശിയായ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 41ലക്ഷംരൂപ അപഹരിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരെയാണ് പൊലീസ് സംഘം രാജസ്ഥാനില്‍ ചെന്ന് പിടികൂടിയത്. ഡോക്ടറുടെ പേരില്‍ തയ്‌വാനിലേക്ക് അയച്ച പാഴ്‌സലില്‍ എം.ഡി.എം.എ ഉണ്ടെന്നും അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടർ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ അക്കൗണ്ട് പരിശോധിക്കണമെന്നായി പ്രതികള്‍. തുടർന്ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിലെ 41 ലക്ഷംരൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കണ്ടെത്തിയത്. പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ മിഥുൻ, എസ്.ഐമാരായ കലേശൻ, അജിനാഥ് പിള്ള, സീനിയർ സിപി.ഒ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവർ രാജസ്ഥാനില്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ്…

    Read More »
  • മധ്യപ്രദേശിലെ വനത്തിൽ 200ഓളം പശുക്കള്‍ ചത്തനിലയില്‍;ചത്തത് ശിവ്പുരിയിലെ ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കൾ 

    ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവ്പുരിയിലെ ഒരു ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കളാണ് ചത്തതെന്ന് കണ്ടെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുസംരക്ഷണ സമിതികളുടെ നേത്വത്തിൽ ഗോക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ സഹായത്തോടെ ഗോശാലകൾ  പ്രവർത്തിക്കുന്നുണ്ട്.എന്നാൽ പലയിടത്തും സ്ഥിതി കഷ്ടമാണ്.ഇത്തരത്തിൽ ഒരു ഗോശാലയിൽ നിന്നുമാണ് പശുക്കളെ രാത്രിയിൽ ആരുമറിയാതെ വനത്തിൽ ഉപേക്ഷിച്ചത്.

    Read More »
  • ഹര്‍ജി പിന്‍വലിച്ചാല്‍ വായ്പ്പ നല്‍കാമെന്ന് കേന്ദ്രം;പിന്‍വലിക്കില്ല, അര്‍ഹതപ്പെട്ടതെന്ന് കേരളം

    ന്യൂഡൽഹി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച്‌ 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

    Read More »
  • തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

    ന്യൂഡൽഹി:വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ  ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്നും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.   തിരഞ്ഞെടുപ്പില്‍  400 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകള്‍ പോലും കടക്കാനാകില്ല. ഇത്തവണ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും – മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.   അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടാണ് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്, ഖാര്‍ഗെ പറഞ്ഞു.

    Read More »
  • കാട്ടാന ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു; സംഘർഷം 

    സേലം: കൃഷ്ണഗിരി ജില്ലയില്‍ ഹൊസൂരിനുസമീപം രണ്ടിടത്തായി കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു. വൈകുന്നേരമായിരുന്നു സംഭവം. കൃഷ്ണഗിരിയിലെ തേൻകണിക്കോട്ടൈ അണ്ണിയാളം ഗ്രാമത്തിലെ അനന്തന്റെ ഭാര്യ വസന്തമ്മാള്‍(33), താച്ചപ്പള്ളി ഗ്രാമത്തിലെ വെങ്കിടേഷിന്റെ ഭാര്യ അശ്വന്തമ്മ (45) എന്നിവരാണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുമ്ബോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. കർണാടക വനാതിർത്തിയില്‍നിന്ന് ഹൊഗനക്കല്‍ വഴി കൃഷ്ണഗിരിയിലെ ഗ്രാമത്തിലെത്തിയ ആനയാണ് സ്ത്രീകളെ കൊന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ ഹൊസൂരിനുസമീപം ദേശീയപാത ഉപരോധിച്ചു.

    Read More »
  • കുടുംബ വഴക്ക്: യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

    കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റില്‍ ചാടി. നാട്ടുകാര്‍ യുവതിയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു. ജാര്‍ഖണ്ഡിലെ സെറൈകെല-ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ പോകുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് കാരണം. ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയ ശേഷമായിരുന്നു യുവതി കിണറ്റില്‍ ചാടിയത്. കോമള്‍ കുമാരി (9), അനന്യ മഹാതോ (5), ആര്യന്‍ മഹാതോ എന്നീ കുട്ടികളാണ് മരിച്ചത്. പൂജ മഹാതോ എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റില്‍ ചാടിയത്.

    Read More »
  • മധ്യപ്രദേശിൽ  വെളുത്തുള്ളി വിറ്റ് കർഷകൻ നേടിയത് ഒരു കോടി രൂപ !!

    ചിന്ദ്വാര: തക്കാളി വിറ്റ് കോടീശ്വരന്‍മാരായ നിരവധി കര്‍ഷകരുടെ കഥകള്‍ കഴിഞ്ഞ വര്‍ഷം നാം കേട്ടിരുന്നു. ഇപ്പോള്‍ തക്കാളിയുടെ കാലം കഴിഞ്ഞിരിക്കുകയാണ്. വെളുത്തുള്ളിയാണ് ഇന്ന് വിപണിയിലെ താരം. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്ബോള്‍ കര്‍ഷകരും സന്തോഷത്തിലാണ്. തങ്ങളുടെ വിലക്ക് നല്ല ലഭിക്കുന്നതുകൊണ്ട് വിളകള്‍ മോഷണം പോകാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ സിസി ടിവി ക്യാമറകള്‍ വച്ചിരിക്കുകയാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ കര്‍ഷകര്‍. കിലോക്ക് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വെളുത്തുള്ളിയുടെ വില. 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്ത രാഹുല്‍ ദേശ്‍മുഖ് എന്ന കര്‍ഷകന്‍ വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്. 25 ലക്ഷം മുതല്‍മുടക്കിയാണ് രാഹുല്‍ കൃഷി ചെയ്തത്. ഇപ്പോള്‍ ഇരട്ടി വരുമാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രാഹുല്‍. “ഞാൻ 13 ഏക്കർ സ്ഥലത്ത് വെളുത്തുള്ളി നട്ടു, ആകെ 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതുവരെ ഒരു കോടി രൂപയുടെ വിളകള്‍ വിറ്റു, ഇനിയും വിളവെടുക്കാനുണ്ട്,” ദേശ്മുഖ്  പറഞ്ഞു.…

    Read More »
Back to top button
error: