India

  • കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം യോഗി ആദിത്യനാഥ് ഉത്ഘാടനം ചെയ്തു

    കാണ്‍പൂർ : ഉത്തർപ്രദേശില്‍ 2017ന് മുമ്ബ് നാടൻ പിസ്റ്റളുകളില്‍ വെടി മരുന്ന് പുകഞ്ഞെങ്കില്‍ ഇന്ന് പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രതിരോധ ഇടനാഴിയായി സംസ്ഥാനം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ പ്രാന്തപ്രദേശമായ സാദില്‍ ഭാഗത്ത് 500 ഏക്കറില്‍ പരന്നുകിടക്കുന്ന കാണ്‍പൂരിലെ ഈ സംഭരണശാല ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ സമുച്ചയങ്ങളിലൊന്നായി മാറി. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

    Read More »
  • ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്; മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടു

    റായ്പുര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പുര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 5നാണ് വീഡിയോ ചിത്രീകരിച്ചത്. റായ്പൂരിലെ ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് റീല്‍സ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ട്. നഴ്‌സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത സീനിയര്‍ നഴ്സിനോടും ഇവര്‍ മോശമായി പെരുമാറിയെന്നാണ് വിവരം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി ലഭിക്കുകയും ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.  

    Read More »
  • തേജസ്വി യാദവിന്റെ ‘ജന്‍ വിശ്വാസ്’ യാത്രയ്ക്കിടെ അപകടം; പൊലീസുകാരന്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

    പാട്ന: ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ജന്‍ വിശ്വാസ് യാത്രയ്ക്കിടെ അപകടം. യാത്രയെ അനുഗമിച്ച പൊലീസിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആറു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ പൂര്‍ണിയയില്‍ ഇന്നലെ രാത്രിയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹലീം ആലമാണു മരിച്ചത്. പരിക്കേറ്റവരെല്ലാം പൂര്‍ണിയയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്‍ വിശ്വാസ് യാത്രയില്‍ അകമ്പടി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍നിന്നു വന്ന കാറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഹലീം ആലം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫെബ്രുവരി 20നാണ് തേജസ്വി യാദവ് ബിഹാര്‍ യാത്രയ്ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ 38 ജില്ലകളിലൂടെയാണു യാത്ര.

    Read More »
  • ‘ഗഗനയാന’ത്തിലേറുന്ന മലയാളി പ്രശാന്ത് ബി.നായര്‍; പാലക്കാട് നെന്മാറ സ്വദേശി

    തിരുവനന്തപുരം: രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യസംഘത്തില്‍ ഇടംപിടിച്ച് മലയാളിയും. പാലക്കാട് നെന്‍മാറ സ്വദേശിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മലയാളി. ‘സുഖോയ്’ യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അങ്കദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങള്‍. നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കിയിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാര്‍ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ…

    Read More »
  • ഉത്തര്‍ പ്രദേശില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ ആറ് മരണം

    ഉത്ത‌ർപ്രദേശ് : ഉത്തർ പ്രദേശില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ ആറ് മരണം. ബല്ലിയയിലാണ് അപകടം നടന്നത്. ബല്ലിയ സുഗർ ഛപ്ര വളവില്‍ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32), യാഷ് ഗുപ്ത (9), രാജ് ഗുപ്ത (11), രാജേന്ദ്ര ഗുപ്ത (50) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ കൂറിച്ച്‌ ‌വിവരം ഒന്നും ലഭിച്ചിട്ടില്ല.വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ് അവരെ വാരാണസിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ അറിയിച്ചു.

    Read More »
  • വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ചു; അയല്‍വാസിയും ബന്ധുവുമായ യുവാവ് അറസ്റ്റില്‍

    ബെംഗളൂരു∙ വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍. കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്.   തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്. അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് ആഭരണങ്ങള്‍ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.

    Read More »
  • അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് പരിപാടിയില്‍ സംഘര്‍ഷം; ചെരിപ്പേറ്, പിന്നാലെ ലാത്തിയടി

    ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു പൊലീസ്. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ജനക്കൂട്ടത്തില്‍നിന്നു ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ബാരിക്കേഡും തകര്‍ത്ത് വേദിയിലേക്ക് ആരാധകര്‍ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ആരാധകര്‍ പരിഭ്രാന്തരായി ഗ്രൗണ്ടിന്റെ നാലുപാടും ചിതറിയോടി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് സ്റ്റേഡിനുനേരെ ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിനു പിന്നാലെ പരിപാടി പൂര്‍ത്തിയാക്കാതെ താരങ്ങള്‍ വേദി വിട്ടു. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാര്‍ജ് നടപടി നിഷേധിക്കുകയാണ് പൊലീസ്.    

    Read More »
  • വോട്ടെടുപ്പിനു മുന്‍പേ യുപിയില്‍ നാടകീയ നീക്കം; എസ്പിയുടെ ‘ചീഫ് വിപ്പ്’ തന്നെ രാജിവച്ചു

    ലഖ്‌നൗ: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തര്‍പ്രദേശില്‍ നാടകീയ രാഷ്്ട്രീയ നീക്കങ്ങള്‍. സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറില്‍ നിന്നുള്ള എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെയാണ് രാജിവച്ചത്. സമാജ്വാദി പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പ് തന്നെ രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നില്‍നിന്ന് എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. അതിനിടെ, സമാജ്വാദി പാര്‍ട്ടിയുടെ എംഎല്‍എമാരെ ബിജെപി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്നു പ്രതികരിക്കുമ്പോള്‍ അഖിലേഷ് ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി എംഎല്‍എമാര്‍ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മഹാരാഷ്ട്ര മുന്‍…

    Read More »
  • ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച്‌ ഉസ്‌ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കാരന് 20 വര്‍ഷം തടവ് ശിക്ഷ

    താഷ്കന്റ്: ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച്‌ ഉസ്ബെക്കിസ്ഥാനില്‍ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരൻ ഉള്‍പ്പടെ 23 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച്‌ ഉസ്ബെക്കിസ്ഥാൻ കോടതി. ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാ നടപടി. ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച്‌ 68ഓളം കുട്ടികളാണ് 2022നും 23നും ഇടയില്‍ മരിച്ചത്. ഉസ്‌ബെക്കിസ്ഥാനിലേക്ക് ഡോക്-1 മാക്‌സ് സിറപ്പ് ഇറക്കുമതി ചെയ്ത കമ്ബനിയുടെ ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാപിനെ 20 വർഷത്തെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. ഈ കേസില്‍ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാപിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്ക് ലൈസൻസ് നല്‍കുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വില്‍പ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിറപ്പ് കഴിച്ച്‌…

    Read More »
  • ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം  പാതി കത്തിയനിലയില്‍ കണ്ടെത്തി

    ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയില്‍ കണ്ടെത്തി.  ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തില്‍ കണ്ടെത്തിയത്. ആനേക്കല്‍ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്. രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനേക്കലിന് സമീപം കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശത്തെ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിലായിരുന്നു ഹർഷിതിന്റെ താമസം.

    Read More »
Back to top button
error: